• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

വീണ്ടും തുറക്കുന്ന റയ്യാന്‍ കവാടം.

 


ആയിരത്തി നാനൂറ്റി മുപ്പതാണ്ടിന്റെ നിറവുമായി ആയിരം പുണ്യ പൂക്കാലങ്ങളുടെ ശുഭ്ര വിശുദ്ധിയുമായി റമദാന്‍ സമാഗതമാവുന്നു.ഭൗതിക വികാരങ്ങള്‍ക്കപ്പുറം മാനവജനതയുടെആത്മീയ ചോധനകള്‍ക്ക് നിറം പകരുന്ന വിശുദ്ധ രാപ്പകലുകള്‍.ജീവിത സരണിയില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന പുണ്യ മാസം.ഹിജ്റ രണ്ടിന് മഹാനായ ജിബ്‌രീല്‍ (അ) ദിവ്യസന്ദേശത്തിലൂടെ പുണ്യ ഹബീബിന് പകര്‍ന്നു നല്‍കിയ മാനവികതയുടെ പുണ്യ ആഘോഷം.

يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون

"ഓ,സത്യവിശ്വാസികളെ നിങ്ങളുടെ മുന്ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്‌പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ സൂക്ഷമതയുള്ളവരാകാന്‍ വേണ്ടി".

ഒരു പാട് പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന രാപ്പകലുകള്‍,

ചരിത്ര സന്ധിയില്‍ രേഖപ്പെടുത്തപ്പെട്ട പുണ്യ ദിനങ്ങള്‍,

മാനവികതക്ക് പുണ്യ സന്ദേശം അവതരിച്ചു നല്‍കിയ പുണ്യ മാസം,

നരക മോചനത്തിന്റെയും സ്വര്‍ഗ പ്രവേശത്തിന്റെയും കണക്കെടുക്കപ്പെടുന്ന ദിനരാത്രങ്ങള്‍,

അങ്ങനെ ഒരുപാടൊരുപാട് സവിശേഷതകള്‍.

കാരുണ്യവും പാപവിശുദ്ധിയും നരകമോചനവും പകുത്തെടുത്ത ദിനരാത്രങ്ങള്‍.

സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കപെടുകയും നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും പൈശാചികത കൂച്ചുവിലങ്ങിടപ്പെടുകയും ചെയ്യുന്ന ഒരു മാസക്കാലം.ഇത് നമുക്ക് ആഘോഷിക്കാന്‍ മാത്രമല്ല,ആസ്വദിക്കാനും അതിലുപരി അനുഭവിച്ചറിയാനുമാണ്.

ത്യാഗോജ്വല ചരിത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണീ ദിനങ്ങള്‍.

ബദറിന്റെ കാഹളം 

റമദാന്‍ പതിനേഴ്.

ലോകചരിത്ര ഗതിയെ മാറ്റിയെഴുതിയ മണിക്കൂറുകള്‍,

സത്യത്തിന്റെ വിശുദ്ധ പോരാളികള്‍ അസത്യത്തിന്റെ ചെകുത്താന്മാര്‍ക്കെതിരെ ധര്‍മ്മ സമരം നടത്തി വിജയ കാഹളം മുഴക്കിയ വിജയ ദിനം.

ധര്‍മ്മാധര്‍മ്മങ്ങള്‍ ഏറ്റുമുട്ടിയ ബദറിന്റെ മണ്ണില്‍ അന്നാപാനീയങ്ങളില്ലാതെ ആത്മാവിനെ സമ്പന്നമാക്കിയ തൗഹീദിന്റെ ഭക്ഷണം അട്ടിമറി വിജയം കൈവരിച്ച വിശുദ്ധ ദിനം.

"നാഥാ,ഇവിടെ പരാജയപ്പെട്ടാല്‍ പിന്നെ നിന്റെ നാമം ഉച്ചരിക്കാന്‍ ഈ ഭൂമുഖത്ത്‌ ആളുണ്ടാവില്ലെന്നു പുണ്യ ഹബീബ്‌ (സ) കണ്ണീരൊഴുക്കിയ ദിനം.

ഒടുവില്‍ തൗഹീദിന്റെ ഖഡ്ഗം കുഫ്റിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് മുകളില്‍ അധീശത്വം സ്ഥാപിച്ചു വിജയ ഭേരി  മുഴക്കിയ ചരിത്ര ദിനം.

അതെ വിശുദ്ധ റമദാന്‍ ചരിത്രത്തിന്റെ മുന്നേ നടന്നു.ചരിത്രത്തിനും മാനവികതക്കും വഴികാട്ടിയായി.

ഇഖ്റഇന്റെ മുഴക്കം

അതെ ചരിത്ര,ലോക,മാനവിക,സംസ്കാരഗതികളെ ഇന്നും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടനുഗ്രഹീതമായ പുണ്യ മാസം.ഇഖ്റഇന്റെ വച്ചസ്സുകള്‍ ഹിറാ ഗഹ്വരത്തിന്റെ പാര്‍ശ്വങ്ങളെ പ്രകമ്പനം കൊള്ളിച്ച വിശുദ്ധ സമയങ്ങള്‍ക്ക്‌ സാക്ഷിയാണീ പുണ്യവസന്തം.

തളിര്‍ക്കുന്ന മേച്ചില്‍പ്പുറങ്ങള്‍ തേടി അലഞ്ഞ ഇടയഗോത്രങ്ങളെ  സദാ ഹരിതാഭമായ ഇസ്ലാമിന്റെ മേച്ചില്‍പ്പുറങ്ങളിലേക്കാനയിച്ച ആറായിരത്തോളം വരുന്ന സൂക്തങ്ങളുടെ ആദ്യവചനം ഉയിര്‍ക്കൊണ്ടത് ഈ മാസത്തില്‍.

സാമൂഹിക ജീവിതത്തിന്റെ ഉത്‌ഥാന പതനങ്ങളെ തള്ളിപറയാതെ ജീവിത വിജയത്തിനു അവയെക്കാളെല്ലാമുപരി വേണ്ടത് വിശ്വാസവും ധര്‍മ്മനിഷ്ടയുമാനെന്ന സത്യം മാനവികതയെ ബോധ്യപ്പെടുത്തിയ പുണ്യവചനങ്ങള്‍ക്ക്‌ ബീജാവാപം നല്‍കിയ പുണ്യമാസം.

സ്മരണകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളിലേക്ക് നാം മുന്നേറുക, വഴിനടക്കുകയും സമൂഹത്തെ വഴിനടത്തുകയും ചെയ്യുക.

വിധി നിര്‍ണ്ണയ രാത്രി.

ചരിത്രം കേട്ടിരുന്ന് ഹൃസ്വ ജീവിതത്തിലെന്തു ചെയ്യുമെന്ന് വിലപിച്ച സ്വഹാബത്തിനു കുളിര്‍മഴയായി പെയ്തിറങ്ങിയ ദിവ്യധാര.

അതെ,ആയിരം മാസങ്ങളേക്കാള്‍ പുണ്യമായ ഒറ്റ രാത്രി മാനവികതക്ക് നല്‍കി കാരുണ്യത്തിന്റെ കേദാരമായ പ്രപഞ്ചപരിപാലകന്‍ കനിഞ്ഞനുഗ്രഹിച്ച വിശുദ്ധ വിധി നിര്‍ണ്ണയ രാവ്‌.

ആത്മീയ ജീവിതത്തിന്റെ അന്യൂനമായ കര്‍മ്മപഥങ്ങളിലൂടെ മൃഗീയതയില്‍ നിന്ന് മാനുഷികതയിലേക്ക് പരിവര്‍ത്തിക്കപ്പെടാന്‍ നാഥന്‍ കനിഞ്ഞനുഗ്രഹിച്ച വിശുദ്ധ രാപ്പകലുകള്‍.

റയ്യാനെന്ന പുണ്യ കവാടം തുറന്നു നോമ്പുകാരനെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗം,അതിലുപരി എല്ലാ ആരാധനകളും അടിമക്ക് വേണ്ടിയെങ്കില്‍ നോമ്പ് എനിക്കുള്ളതെന്നും അതിനു പ്രതിഫലം ഞാന്‍ നല്‍കുമെന്നും നാഥന്‍ പ്രഖ്യാപിച്ച നോമ്പിന്‍ മാസം.. ഉപവാസവും ഉപാസനയും കൊണ്ട് സ്ഫുടം ചെയ്തെടുക്കുന്ന വിശുദ്ധ മാനസങ്ങള്‍ക്ക് സ്വാഗതമോതി ഇതാ വിശുദ്ധ റമദാന്‍ പടിവാതില്‍ക്കല്‍,നമുക്ക് വരവേല്‍ക്കാം ആഘോഷത്തോടെ,അതിലുപരി ഹൃദയവിശുദ്ധിയോടെ,നാളെയുടെ റയ്യാന്‍ കവാടങ്ങള്‍ക്ക് വേണ്ടി.

 


Views: 357

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service