ആത്മസംസ്കരണം റസൂലിന്റെ (സ) വഴി
മഹാനായ റസൂല്‍ കരീം (സ) ആത്മസംസ്കരണത്തിന്റെ ദൗത്യം ഏറ്റെടുക്കുകയും സ്വഹാബത്തിനെ തര്‍ബിയത്ത് ചെയ്തെടുക്കുകയും ചെയ്തു.തങ്ങളുടെ ശരീരവും ഹൃദയവുമൊക്കെ അവര്‍ റസൂലിനെ ഏല്‍പിച്ചു.നബിയുമായുള്ള കാഴ്ച,ബന്ധം,സഹാവാസമെന്നിവ കൊണ്ടാണ് സ്വഹാബത്ത് രക്ഷപ്പെട്ടത്.അവരില്‍ റസൂലുമായി (സ) നിരന്തരം സഹവസിച്ചവരും ഒരൊറ്റ കാഴ്ച്ചകൊണ്ട് ബന്ധപ്പെട്ടവരുമൊക്കെ ഉണ്ടായിരുന്നു.അവരെക്കുറിച്ച് മഹാനായ റസൂല്‍ കരീം (സ) തങ്ങള്‍ അസന്നിഗ്ദമായി പറഞ്ഞു.
"أصحابي كالنّجوم فبأيّهم إقتديتم اهتديتم"
"എന്റെ സ്വഹാബത്ത് നക്ഷത്രതുല്യരാണ്.അവരില്‍ നിന്നും ആരെ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗത്തിലാവും".അപ്പോള്‍ അവരുമായി ആര് ബന്ധപ്പെടുന്നോ അവരും ഹിദായത്തിലാവും.റസൂലുമായുള്ള നിരന്തര സഹവാസമായിരുന്നു സ്വഹാബത്തിനെ ഈമാനിന്റെ ഔന്നത്യത്തിലേക്ക് എത്തിച്ചത്.ഈ പ്രക്രിയ റസൂലിന്റെ കാലത്തോടെ അവസാനിക്കുന്നതല്ല,അവസാനിക്കേണ്ടതുമല്ല;റസൂലുമായ സ്വഹാബത്തിനുണ്ടായിരുന്ന ആ കാഴ്ചയും സഹവാസവും നമുക്കുണ്ടാവണം.മഹാന്‍മാരായ മശാഇഖുമാരിലൂടെ മാത്രമേ ആ അവസ്ഥയിലായി നമുക്ക് ജീവിക്കാന്‍ സാധിക്കൂ.റസൂല്‍ (സ) പറഞ്ഞു.
"طوبى لمن رآني ولمن رأى من رآني"
"എന്നെ കണ്ടവര്‍ക്കും കണ്ടവരെ കണ്ടവര്‍ക്കും മംഗളം".അപ്പോള്‍ ഈ കാഴ്ച അന്ത്യനാള്‍ വരെ നിലനില്‍ക്കല്‍ അത്യാവശ്യമാണ്.എന്നാലേ നേരത്തെ ഹദീസില്‍ സൂചിപ്പിച്ച "അവരെ കണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കപ്പെടും" എന്നത് യാഥാര്‍ത്യമാവൂ.
മഹാനായ ജീലാനി (റ) പറയുന്നു.ഈ കാഴ്ച വെറും മൂന്നു തലമുറയില്‍ മാത്രം ഒതുങ്ങുന്നതല്ല.അവിടന്ന് പറഞ്ഞു."എന്റെ ജീവിതത്തില്‍ എന്നെ കണ്ടവര്‍ക്കും കണ്ടവരെ കണ്ടവര്‍ക്കും വിജയം".ചുരുക്കത്തില്‍ ഈ പ്രവര്‍ത്തി ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കും.മഹാനായ റസൂലില്‍ (സ) സ്വഹാബത്ത് നേടിയെടുത്ത ആ വീര്യം കരസ്ഥമാക്കാന്‍ മഹാന്മാരായ മശാഐഖുമാരുടെ സില്‍സില നിലനിന്നേ മതിയാവൂ.അത് വഴിയാണ് അല്ലാഹു ഈ വിശുദ്ധ ദീനിനെ നിലനിര്‍ത്തുന്നതും.ഇവ്വിഷയകമായി മഹാനായ റസൂല്‍ (സ) യുടെ വഫാത്തിനു ശേഷം ലോക ജനത അശ്രദ്ധരായപ്പോഴാണ് മഹാന്മാരായ മശാഇഖുമാര്‍ ഈ ദൗത്യം ഏറ്റെടുത്തു ജനമധ്യത്തിലേക്ക് ശക്തമായി ഇറങ്ങിത്തിരിച്ചത്.
മഹാനായ അബുല്‍ ഹസന്‍ അലി നദ്‌വി സാഹിബ് തന്റെ "രിജാലുല്‍ ഹികം" എന്നാ ഗ്രന്ഥത്തില്‍ ആ പശ്ചാത്തലം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.അവര്‍ വിവരിക്കുന്നു."നബി (സ) യുടെയും സ്വഹാബത്തിന്റെയും കാലം കഴിഞ്ഞതോടെ ജനങ്ങള്‍ ഭൗതിക മോഹികളായി. അധികാര വടംവലിയും സാമ്പത്തിക മോഹവും അവരെ നയിച്ച്.ഇവര്‍ക്ക് നന്നാവാന്‍ ഒരാള്‍ വേണമെന്നും അദ്ദേഹവുമായി റസൂലിനോട് (സ) സ്വഹാബത്ത് ബൈഅത്ത് ചെയ്തത് പോലെ ബൈഅത്ത് ചെയ്യണമെന്നും തുടങ്ങിയ ചിന്തകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.നബി (സ) യെ സ്വഹാബത്ത് കണ്ടത് പോലെ കാണുവാനോ അതുപോലെയുള്ളവരെ പിന്തുടരുവാണോ അവരുമായി ബൈഅത്ത് ചെയ്യുവാനോ അവര്‍ തയ്യാറായിരുന്നില്ല.സ്വഹാബത്തിനു ശേഷം ലോകം ഇത്തരമൊരു വഴിയില്‍ ഉത്തരവാദിത്തത്തോടെ കഴിയാന്‍ ആലമുല്‍ അര്‍വാഹില്‍ വെച്ച് കരാര്‍ ചെയ്തത് പോലെ അതിന്റെ ഒരു യഥാര്‍ത്ഥ പകര്‍പ്പ് ദുനിയാവിലും ഉണ്ട്ടായി മഹാന്മാരുമായി ബൈഅത്ത് ചെയ്യല്‍ അവരുടെ ബാധ്യതയും ആവശ്യവുമായിരുന്നു.എന്നാല്‍ അത്തരം കാര്യങ്ങളില്‍ഒന്നും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.അവര്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താനും സന്താനങ്ങളിലേക്ക് അധികാരം കൈമാറാനും ബൈഅത്ത് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.മറിച്ച്നബി (സ) യുടെ ഉന്നത സ്ഥാനലബ്ദിയുടെ നിദാനമായ ആ മഹനീയ ബൈഅത്തിനു ഭരണാധികാരികളോ അക്കാലനേതാക്കളോ അല്പം പോലും തയ്യാറായിരുന്നില്ല.".മഹാനവര്കള്‍ തുടരുന്നു."ഇങ്ങിനെ അധാര്‍മികമായി അപചയം സംഭവിച്ച മാര്‍ഗത്തിലൂടെ ജനത മുന്നോട്ടുപോവുമ്പോഴാണ് താബിഉകളില്‍ പ്രമുഖരായ ഹസനുല്‍ ബസ്വരി (റ) ഇത്തരമൊരു മാര്‍ഗവുമായി ശക്തമായി മുന്നോട്ടു വന്നത്.തുടര്‍ന്ന് ഫുലൈല്‍ബ്നു ഇയാള് (റ),ജുനൈദുല്‍ ബഗ്ദാദി (റ) തുടങ്ങിയവര്‍ ബൈഅത്തും സുഹ്ബത്തും (സന്തത സഹവാസം) റുഅ് യത്തും (കാഴ്ച) ഒക്കെ നിലനിര്‍ത്താന്‍ ശക്തമായി രംഗത്ത് വന്നു.അവര്‍ക്ക് ശേഷം വീണ്ടും ഇസ്ലാമിന്റെ പൊന്‍ വെളിച്ചവുമായി ബാഗ്ദാദില്‍ മഹാനായ ഗൌസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) രംഗപ്രവേശം ചെയ്യുന്നത്.ഏറ്റവും ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയും ഈമാനിന്റെ നിറകുടമായ ജീലാനി (റ) ദീനിന് പുതുജീവന്‍ നല്‍കുകയും തദ്ഫലമായി അദ്ദേഹത്തിനു "മുഹിയുദ്ദീന്‍" എന്ന സ്ഥാനപ്പേരും ലഭിച്ചു".
You need to be a member of Jeelani Message to add comments!
Join Jeelani Message