ഹൃദയവിശുദ്ധി ദിക്‌റിലൂടെ
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
" إنّ فى خلق السّموات والأرض لآيات لأولي الألباب الذين يذكرون الله قياما وقعودا وعلى جنوبهم ويتفكّرون فى خلق السموات والأرض"
"നിശ്ചയം ആകാശ ഭൂമികളെയും (അവ രണ്ടിലുമുള്ള അത്ഭുതങ്ങളെയും) സൃഷ്ടിച്ചതിലും രാപ്പകല്‍ (പോക്കുവരവ് കൊണ്ടും ഏറ്റക്കുറവ് കൊണ്ടും) വ്യത്യാസമാവുന്നതിലും ബുദ്ധിമാന്‍മാര്‍ക്ക് ദൃഷ്ടാന്തമുണ്ട്.നിന്നും ഇരുന്നും പാര്‍ശ്വങ്ങളില്‍ കിടന്നും (അതായത് എല്ലാ സന്ദര്‍ഭങ്ങളിലും) അല്ലാഹുവിനെ സ്മരിക്കുന്നവരാരോ ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചതില്‍ അവര്‍ ചിന്തിക്കും".(ആലു ഇംറാന്‍-190-191) മേല്പറഞ്ഞ ആയത്ഹ്ടില്‍ നിന്നും നാവു കൊണ്ടുള്ള അഥവാ ലിസാനിയായ ദിക്റല്ല മറിച്ച് ഹൃദയംകൊണ്ടുള്ള അഥവാ ഖല്‍ബിയായ ദിക്‌റ് ആണ് ഉദ്ദേശിക്കുന്നത്.കാരണം നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അതായത് എല്ലാ സന്ദര്‍ഭങ്ങളിലും ഏതു ജോലിയില്‍ മുഴുകിയാലും അവരുടെ ഹൃദയം സദാ അല്ലാഹുവിന്റെ ദിക്റിലായിരിക്കും.അപ്പോള്‍ ലിസാനിയായ ദിക്റിനെക്കാള്‍ പ്രാധാന്യം ഖല്‍ബിയായ ദിക്റിനാണെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാവുന്നു.ഇതിനുള്ള വഴി അന്വേഷിക്കുന്നവരാണ് യഥാര്‍ത്ഥ മുഅ്മിനീങ്ങളും ബുദ്ധിമതികളും.ഇങ്ങനെ ഈ ഖല്‍ബിയായ ദിക്‌റ് നിരന്തരമാകുമ്പോള്‍ ഹൃദയത്തില്‍ ഖുശൂഅ്ഉണ്ടാവുകയും അല്ലാഹുവിലും അവന്റെ സൃഷ്ടിപ്പിലും അവന്‍ ചിന്തിക്കുകയും ചെയ്യുന്നു.അവരുടെ ശരീരം ഏതു ജോലിയില്‍ ഏര്‍പ്പെട്ടാലും ഹൃദയം ദിക്റില്‍ മുഴുകി കൊണ്ടിരിക്കും.എന്നാല്‍ മുനാഫിഖുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നാമൊന്നു ശ്രദ്ധിക്കുക.
" و إذا قاموا إلى الصلاة قاموا كسالى ولا يذكرون الله إلا قليلا"
"നിസ്കാരത്തിനു നിന്നാല്‍ അവര്‍ മടിയന്മാരായി നില്‍ക്കും.അല്ലാഹുവിനെക്കുറിച്ച് വളരെക്കുറച്ചല്ലാതെ അവര്‍ സ്മരിക്കുകയില്ല".കപടവിശ്വാസികള്‍ അല്ലാഹുവിനെക്കുറിച്ച് വളരെ കുറഞ്ഞേ ഓര്‍ക്കുകയുള്ളൂ.അഥവാ അവരുടെ ദിക്റുകള്‍ വെറും നാവിന്‍തുമ്പില്‍ ഒതുങ്ങുന്ന കുറഞ്ഞ ദിക്ര്‍ ആയിരിക്കും.അതേസമയം മുഅ്മീനിന്റെ ഹൃദയം ഏതു നിമിഷവും അല്ലാഹുവിന്റെ ദിക്‌റിലാവുകയും തല്‍ഫലമായി അല്ലാഹുവിനെ അധികരിച്ച് ദിക്‌റ് ചൊല്ലുന്ന കൂട്ടത്തില്‍പ്പെടുകായും ചെയ്യുന്നു.വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നതും ആവശ്യപ്പെടുന്നതും ഇത്തരത്തിലുള്ള ഖല്ബിയായ ദിക്‌റ് ആണ്.അല്ലാഹു സത്യവിശ്വാസികളെക്കുറിച്ച് പറയുന്നു.
" يا أيها الذين آمنوا اذكروا الله ذكرا كثيرا و سبّحوه بكرةا و أصيلا"
"സത്യവിശ്വാസികളെ,നിങ്ങള്‍ അല്ലാഹുവിനെ അധികമായി സ്മരിക്കുവിന്‍ (ദിക്‌റ് ചൊല്ലുവിന്‍) രാവിലെയും വൈകുന്നേരവും അവനെ വാഴ്ത്തുകയും ചെയ്യുവിന്‍".ഖല്ബിയ്യു അല്ലാത്ത ദിക്‌റ് ആണ് കുറഞ്ഞ ദിക്‌റ് കൊണ്ട് വിവക്ഷിക്കുന്നത്.ഇത് മുനാഫിഖുകളുടെ സ്വഭാവമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ഖല്ബിയായ ദിക്‌റ്‌കൊണ്ടേ ഹൃദയത്തില്‍ ഭയഭക്തിയുംഅടക്കവും ഒതുക്കവുമൊക്കെ ഉണ്ടായിത്തീരൂ.അതുകൊണ്ട് മാത്രമേ നമ്മുടെ ദുരിതങ്ങളില്‍ നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ.നമ്മുടെ സ്വന്തം പരിശ്രമം കൊണ്ട് മാത്രം ഇത്തരമൊരവസ്ഥ കരസ്തമാവുകയില്ല.അത്തരം ഒരവസ്ഥ കൈവരിക്കണമെങ്കില്‍ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്.അതാണ് മഹാന്മാരായ മശാഇഖുമാരില്‍ നിന്നും ദിക്‌റ് സ്വീകരിച്ചു അവരുടെ നിര്‍ദ്ദേശങ്ങള്‍ അപ്പടി അനുസരിച്ച് ആ വഴിയിലൂടെ സഞ്ചരിക്കുക എന്നത്.മഹാനായ ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഖുദ്സിയായ ഹദീസില്‍ പറയുന്നു.റസൂല്‍ (സ) യോട് ചോദിക്കപ്പെട്ടു.من أولياء الله
ആരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍? قال صلعم: الذين إذا رؤوا ذكر الله നബി പറഞ്ഞു അവരെകണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കപെടും.ഇമാം സുയൂഥി റിപ്പോര്‍ട്ട് ചെയ്യുന്നു.
إن من الناس مفاتح لذكر الله إذا رؤوا ذكر الله
"ജനങ്ങളില്‍ ചില ആളുകളുണ്ട്.അവര്‍ അല്ലാഹുവിന്റെ ദിക്‌റിന്റെ താക്കോലുകള്‍ ആണ്.അവരെ കണ്ടാല്‍ അല്ലാഹുവിനെ ഓര്‍ക്കപ്പെടും".ഇത്തരത്തിലുള്ള മഹാന്മാരുമായി ബന്ധപ്പെട്ടാണ് നാം നമ്മുടെ ജീവിതം പാകപ്പെടുത്തെണ്ടത്.അവരെ സമീപിച്ചു അവരുമായി സഹവസിച്ചു മാത്രമേ അത് സാധ്യമാവൂ.നമ്മുടെ ഹൃദയം ശരീരവുമായി കൂടിച്ചേര്‍ന്നു വഴിതെറ്റി പോകുമ്പോഴാണ് മഹാന്മാരായ മശാഇഖുമാരുടെ ദൗത്യം നമുക്കാവശ്യമായി തീരുന്നത്.അവരുമായി ബന്ധപ്പെട്ടാലെ നമ്മുടെ ഹൃദയം ദിക്‌റുമായി നിരന്തരം മുഴുകുകയുള്ളൂ.അല്ലാത്തപക്ഷം നമ്മുടെ ചിന്തകള്‍ ചിന്നഭിന്നമാവുകയും നാം വഴി തെറ്റുകയും ചെയ്യുന്നു.
You need to be a member of Jeelani Message to add comments!
Join Jeelani Message