• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത - 13

ജീലാനി സന്ദേശം ഖിയാമത്ത്‌ നാള്‍ വരെ

             

മഹാനായ ജീലാനി (റ) പറയുന്നു.മഹാനവര്‍കളുടെ ത്വരീഖത്ത് ഖിയാമത്ത്‌ നാള്‍ വരെ നിലനില്‍ക്കും.സന്‍മാര്‍ഗ്ഗം ഉദ്ദേശിക്കുന്നവര്‍ അത്കൊണ്ട് വിജയിക്കുകയും ചെയ്യും.മഹാനായ ഗൌസുല്‍ അഅ്ളം (റ) വിനു ശേഷം ഈ ത്വരീഖത്തിന്റെ പ്രചാരണം അവിടന്നു അംഗീകാരം നല്‍കിയ ഖലീഫമാര്‍ നിര്‍വഹിച്ചു.കാലാന്തരങ്ങളിലൂടെ തുടര്‍ന്ന് വന്ന പ്രക്രിയ യാതൊരു മാറ്റവുമില്ലാതെ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ജനങ്ങളെ സംസ്കരിക്കുന്ന മഹത്തായ ഈ ദൗത്യനിര്‍വ്വഹണം ഇന്ന് മഹാനായ ശൈഖ് യൂസുഫ്‌ സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി വിശ്രമലേശമന്യേ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു.ആരുടെ മുന്നിലും വാതിലുകള്‍ കൊട്ടിയടക്കാതെ തന്റെ മശാഇഖുമാര്‍ കാണിച്ചു തന്ന പാതയിലൂടെ മഹാനവര്‍കള്‍ വഴിവിളക്ക് കൊളുത്തി ആ പ്രകാശ പ്രസരണത്തിലൂടെ അവരെ നേരിന്റെ മാര്‍ഗ്ഗത്തിലേക്ക് വഴി നടത്തികൊണ്ടിരിക്കുന്നു.അല്ലാഹുവിനെ മറന്നു പാപങ്ങളില്‍ മുഴുകി ജീവിച്ചവര്‍ നാഥനിലേക്ക് പശ്ചാത്തപിച്ചു മടങ്ങി ശിഷ്ടകാലം ജീവിതം നല്ലതാക്കി തീര്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ കൈപിടിച്ച് ആ മഹത്തായ ആത്മീയ സാമ്രാജ്യത്തിന്റെ കവാടങ്ങളിലേക്കു ആനയിച്ചുകൊണ്ടിരിക്കുന്നു.ആയിരം മടങ്ങ്‌ ശക്തിയുള്ള പൈശാചികതയുടെ ഇരുട്ടിനെ മറികടന്നു ഒരിക്കലും അടക്കാത്ത ആത്മീയ കവാടത്തിലൂടെ ആയിരങ്ങള്‍ വിശുദ്ധ തൗഹീദിന്റെ പാലൊളി പ്രഭ ഏറ്റുവാങ്ങുന്നത് സന്തോഷത്തോടെ മാത്രമേ നോക്കികാണാനാവു.അവര്‍ നമ്മെ പെരുവഴിയില്‍ നിന്ന് നേര്‍വഴിയിലേക്ക് ആനയിക്കുന്നു.നമ്മുടെ ആരാധനകളില്‍ വല്ല വിധേനയോ വീഴ്ച സംഭവിച്ചാല്‍ ഇത്തരം അത്താണികളിലൂടെ നമുക്ക്‌ രക്ഷപ്പെടാന്‍ സാധിക്കും.കാരണം ഇത്തരം ആളുകള്‍ക്ക് ശഫാഅത്തിനുള്ള അധികാരം ഉണ്ട്.

إستكثروا فى الأصدقاء المؤمنين فإنّ لهم شفاعة يوم القيمة

"മുഅ്മിനുകളായ സുഹൃത്തുക്കളെ നിങ്ങള്‍ അധികരിപ്പിക്കുക.കാരണം അവര്‍ക്ക് അന്ത്യനാളില്‍ ശഫാഅത്തിന് അധികാരമുണ്ട്".യഥാര്‍ത്ഥ സത്യവിശ്വാസികളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക.

ربنا اغفر لنا ولإخواننا الذين سبقونا بالإيمان

"ഞങ്ങളുടെ രക്ഷിതാവേ,ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ,ഞങ്ങളുടെ മുന്‍ഗാമികളായ സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത്കൊടുക്കേണമേ".സത്യവിശ്വാസികള്‍ ഇരുവീട്ടിലും നമുക്ക്‌ വേണ്ടി ശഫാഅത്ത് ചെയ്യുന്നവരാണ്.അപ്പോള്‍ ഇത്തരം ആളുകളുമായി ബന്ധപ്പെട്ടാല്‍ മരണസമയത്ത് രക്ഷപ്പെടാനുള്ള മാര്‍ഗവുമാണ്‌.

            മഹാനായ റസൂല്‍ കരീം (സ) മുആദ് (റ) നെ യമനിലേക്ക് അയച്ചപ്പോള്‍  അദ്ധേഹത്തിന് റസൂലിനെ (സ) വിട്ടുപിരിയല്‍ ബുദ്ധിമുട്ടായി.അതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും മഹാനവര്‍കള്‍ക്ക് സാധിച്ചില്ല.മഹാനായ റസൂല്‍ കരീം (സ) യും മുആദ് (റ) വും പരസ്പരം സ്നേഹിച്ചിരുന്നു,എന്നല്ല നബി (സ) ഒരിക്കല്‍ മുആദ് (റ) നോട്‌അല്ലാഹുവിനെ വിളിച്ചു ആണയിട്ടു മൂന്നു പ്രാവശ്യം പറഞ്ഞു.والله إنّي لأحبك يا معاذ  "അല്ലാഹുവിനെ തന്നെ സത്യം,മുആദ് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.അതുകൊണ്ട് നിങ്ങള്‍ ഓരോ നിസ്കാരത്തിനു ശേഷവും "اللهم أعنّي على ذكرك و شكرك و حسن عبادتك"  എന്ന ദിക്ര്‍ ചൊല്ലുക.എന്നിട്ട് പറഞ്ഞു.ഓ,മുആദ്.അദ്ദേഹം മറുപടി പറഞ്ഞു. لبيك يا رسول الله    അതെ അല്ലാഹുവിന്റെ റസൂലെ,ഇങ്ങിനെ ഈ വിളിയും ഉത്തരവും മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു.എന്നിട്ട് പറഞ്ഞു.

"لأن يهدي الله بك رجلا واحدا خير لك من الدنيا وما فيها"

"നിങ്ങളെക്കൊണ്ട് ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കിയാല്‍ ദുന് യാവും അതിലുള്ളതിനേക്കാളും അതാണ്‌ നിങ്ങള്‍ക്കുത്തമം".എന്നിട്ട് പറഞ്ഞു.തിരിച്ചു വരുമ്പോള്‍ നീ എന്നെ കണ്ടില്ലെന്നു വന്നേക്കാം.തുടര്‍ന്ന് നബി (സ) മഹാനവര്‍കള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഇവിടെ നാം മനസ്സിലാക്കേണ്ടത്‌ഒരു സത്യവിശ്വാസിക്ക്‌ അല്ലാഹുവിന്റെ റസൂലിന്റെ പുണ്യ ചന്ദ്രമുഖം കണ്ടിരിക്കുക ജീവിതത്തിലെ സ്വര്‍ഗീയ നിമിഷവും അതിശ്രേഷ്ടവുമാണ്.എന്നിട്ട് പോലും അല്ലാഹുവിന്റെ റസൂല്‍ മഹാനായ മുആദ് (റ) വിനെ ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ വേണ്ടി നിയോഗിക്കുകയായിരുന്നു.കാരണം സന്മാര്‍ഗത്തിലാവുന്ന വ്യക്തികള്‍ ഇരുലോകത്തും നമുക്ക്‌ വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാണ്.

            ചുരുക്കത്തില്‍ എല്ലാനിലയിലും നമ്മുടെ ജീവിതം അല്ലാഹുവിന്റെ തൃപ്തിക്കും നാളെ അവന്റെ തിരുമുഖ ദര്‍ശനത്തിനും മഹാനായ റസൂലിന്റെ (സ) സുഹ്ബത്തിനും അവിടത്തെ മഹത്തായ ശഫാഅത്തിനും ഒക്കെ അര്‍ഹരാവാന്‍ നമ്മുടെ മുന്നിലുള്ള വഴി പകല്‍ വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുന്ന ഈ മാര്‍ഗം പിന്‍പറ്റലും അതിന്റെ ആജീവാനന്ത പ്രചാരകരാവലുമാണ്.മരണസമയത്ത്‌ രക്ഷപ്പെടാന്‍ എല്ലാം നല്‍കാന്‍ തയ്യാറാവുന്ന നമുക്ക്‌ നമ്മുടെയും കുടുംബത്തിന്റെയും സുഹൃത്തുകളുടെയുമൊക്കെ രക്ഷക്ക് വേണ്ടി ഈ മാര്‍ഗം തെരഞ്ഞെടുക്കലും അവരെ ഈ വഴിയിലേക്ക് കൊണ്ട് വന്നു ഈ മഹത്തായ പാതയില്‍ ഒരു കണ്ണിയാക്കലല്ലാതെ മറ്റു മാര്‍ഗമില്ല.അതുകൊണ്ട് നമ്മുടെ മുന്നില്‍ ഉണ്ടാവേണ്ടതു  വിവേകപൂര്‍ണമായ ചുവടുവെപ്പുകളാണ്.അല്ലാഹു നമ്മുടെ മുന്നില്‍ രണ്ടു വഴികള്‍ നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു.രണ്ടിന്റെയും പ്രയാണ മാര്‍ഗ്ഗവും പര്യവസാനവും വളരെ വ്യക്തമായി കാണിച്ചു തന്നിരിക്കുന്നു.ഇനി ഹൃദയം തുറന്നു നാം നമ്മുടെ വഴി തെരഞ്ഞെടുക്കുക.നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത് സത്യപാതയാവട്ടെ.അന്ധകാരം കൊടികുത്തി വാഴുന്ന കവാടങ്ങള്‍ക്ക് മുന്‍പില്‍ അന്തിച്ചു നില്‍ക്കാതെ കണ്മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന പ്രകാശ ധാരയില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കുക.പ്രകാശം പരത്തുന്ന നമ്മുടെ വഴിവിളക്കുകള്‍ ദീര്‍ഘകാലം നമുക്ക് വെളിച്ചം പകരട്ടെ.ആമീന്‍.

 

Views: 315

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service