എന്തിനു നാം മാറി നില്‍ക്കണം!
മഹാന്‍മാരായ സഹാബാ കിറാം നബി (സ) തങ്ങളുമായി എങ്ങിനെ സഹവസിച്ചു ജീവിച്ചുവോ അതുപോലെ നമുക്കും ബന്ധപ്പെട്ടു ജീവിക്കേണ്ടതുണ്ട്.അതിനു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്ന വഴിയാണ് മഹാന്‍മാരായ മശാഇഖുമാര്‍.അവരുമായി ബന്ധപ്പെട്ടു യഥാര്‍ത്ഥ പാതയിലൂടെ ഖല്‍ബിയായ തൗഹീദും ദിക്റുമായി മുന്നോട്ടു നീങ്ങലാണ് ഇന്ന് ഏറ്റവും ബുദ്ധിപരമായ മാര്‍ഗവും അഭികാമ്യവും.പക്ഷെ ചിലര്‍ ഇത്തരം വഴികളിലേക്ക് കടന്നു വരുന്നവരെ തടയുകയും ഇത്തരം വഴികളെക്കുറിച്ച് വികല ധാരണകളും വിശ്വാസങ്ങളും വെച്ച്പുലര്‍ത്തുകയും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചു കെണിയിലകപ്പെടുത്തുകയും ചെയ്യുന്നു.സമൂഹത്തിലെ സാധാരണക്കാരനും മറ്റുമൊക്കെ ഈ വഴി അന്യമാണെന്നും അവരീ വഴിയില്‍ പ്രവേശിക്കരുതെന്നും ചില അല്‍പന്മാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ ഈ വഴിയിലേക്ക് പ്രവേശിക്കുന്നതിനു പണ്ഡിത-പാമര,ധനിക-ദരിദ്ര വ്യത്യാസമില്ലെന്ന് ഇത്തരം ആളുകള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.റസൂല്‍ (സ) പറയുന്നു.
ليذكرنّ الله قوم فى الدنيا على الفرش الممهدة يدخلهم جنّات العلى
"ഒരുക്കി തയ്യാറാക്കപ്പെട്ട വിരിപ്പുകളില്‍ ഇരുന്നു കൊണ്ട് ഒരു സമൂഹം അല്ലാഹുവിനെ സ്മരിക്കുകയും സ്വര്‍ഗത്തിന്റെ ഉന്നതങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു".പ്രസ്തുത ഹദീസില്‍ നിന്നും ഇത്തരമൊരു വഴിയിലേക്ക് പ്രവേശിക്കുന്നതിനു ജനങ്ങള്‍ക്കിടയില്‍ യാതൊരുവിധ വ്യത്യാസമോ സ്ഥാനമാന പരിഗണനകളോ ഇല്ലെന്നു വളരെ വ്യക്തമാണ്.മറിച്ചുള്ള പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്തതാണ്.
നമ്മുടെ ഇഹപര വിജയത്തിന്റെ മാര്‍ഗ്ഗം അല്ലാഹുവിന്റെ മശാഇഖുമാരുമായി ബന്ധപ്പെട്ടു അവരുടെ സഹവാസത്തിലായി അല്ലാഹുവിന്റെ ദിക്റില്‍ മുഴുകി ജീവിക്കലല്ലാതെ മറ്റൊന്നുമല്ല.ഇതിനുള്ള മാര്‍ഗമാണ് വിശുദ്ധ ത്വരീഖത്തുകള്‍.ഇവയില്‍ തന്നെ ഏറ്റവും അത്യുന്നതമായ വഴിയാണ് മഹാനായ ജീലാനി (റ) വിന്റെ ഖാദിരിയ്യ ത്വരീഖത്ത്.മഹാനവര്‍കളുടെ വഴി കുറ്റവാളികള്‍ പശ്ചാത്തപിച്ചു വരുമ്പോള്‍ കൊട്ടിയടക്കപ്പെടുന്നതല്ല.സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്ന് ആര്‍ക്കും കടന്നു വരാവുന്ന രക്ഷപ്പെടാനുള്ള തെളിഞ്ഞ മാര്‍ഗമാണ് മഹാനവര്കളുടെ ഖാദിരിയ്യാ ത്വരീഖത്ത്.ഈ വഴി അന്ത്യ നാള്‍ വരെ നിലനില്‍ക്കുമെന്ന് മഹാനവര്‍കള്‍ പറയുന്നു.
و قلت إن يدي هذي لدائمة **** لمن يريد طريقي وهي قائمة
"അങ്ങ് പറഞ്ഞു.എന്റെ ഈ കൈ നിത്യമാണ്.ആരെന്റെ മാര്‍ഗം ഉദ്ദേശിക്കുന്നുവോ അതെന്നും നിലനില്‍ക്കുന്നതാണ്." മഹാനവര്‍കളുടെ കൈ ഖിയാമത് നാള്‍ വരെ നീണ്ടുനില്‍ക്കും.അത് തെളിഞ്ഞു നില്‍ക്കുന്ന പ്രശോഭിതമായ മാര്‍ഗമാണ്.ഈ കരങ്ങള്‍ സാധാരണ കരങ്ങള്‍ പോലെയല്ല.മറിച്ച് ഈ ജനതയെ തര്ബിയ്യത്ത് ചെയ്യുന്ന മഹത്തായ വഴിയാണത്.അധാര്‍മികതയുടെ ഗര്‍ത്തങ്ങളിലെക്ക് അടിതെറ്റി വീണു സ്വയം നശിച്ചവര്‍ക്കും അടിതെറ്റി വീഴാനൊരുങ്ങുന്നവര്‍ക്കുമൊക്കെ ആ കരം ഖിയാമത്ത് നാളുവരെ താങ്ങും തണലും ആപത്ഘട്ടങ്ങളില്‍ പിടിവള്ളിയായും നിലനില്‍ക്കുമെന്ന് തീര്‍ച്ചയാണ്.എന്നാല്‍ വിവര ദോഷികളായ ചിലര്‍ ഇത്തരം മശാഇഖുമാര്‍ നിലവിലില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അവര്‍ മാളങ്ങളിലും ഗുഹകളിലും ആയിരിക്കുമെന്ന് വിഡ്ഢിത്തം വിളിച്ചു പറയുന്നത് നാം കേള്‍ക്കുന്നു.സത്യത്തില്‍ ഈ ജല്പനങ്ങള്‍ വെറും വരട്ടുവാദങ്ങള്‍ ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും.ജനങ്ങളെ സന്മാര്‍ഗത്തിലാക്കാന്‍ മഹാനായ ആദം നബി (അ) മുതല്‍ ഖിയാമത് നാള്‍ വരെ സ്വീകരിച്ച ശൈലിയാണ് തര്‍ബിയ്യത്ത്.ഈ നിയമവിധേയമായ റൂട്ടിലൂടെയാണ് നാം അല്ലാഹുവിലേക്ക് എത്തിപ്പെടെണ്ടത്.പ്രവാചകന്മാര്‍ക്ക് ശേഷം ഇതിനു നിയോഗിക്കപ്പെട്ടവരാണ് മുറബ്ബിയായ ശൈഖുമാര്‍.അല്ലാഹു ഇത്തരം ആളുകള്‍ക്ക് പ്രത്യേക നിയോഗം നല്‍കി നല്ല സമചിത്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കി,സാഹചര്യങ്ങള്‍ മനസ്സിലാക്കി ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരായി സമൂഹമധ്യത്തിലേക്ക് അയച്ചു. ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട ആളുകള്‍ ആ കടമ നിര്‍വഹിക്കുകയും അന്ത്യ നാള്‍ വരെ അത് നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും.അവര്‍ ഒരിക്കലും സമൂഹമധ്യത്തില്‍ നിന്ന് ഒളിച്ചോടുകയില്ല.
മഹാനായ യൂനുസ് നബി (അ) നീനവാ പ്രദേശത്തുകാര്‍ക്ക് മഹാനവര്കളുടെ സേവനം ആവശ്യമായ സമയത്ത് അവിടെനിന്നു പോയി സമുദ്ര യാത്ര ചെയ്തപ്പോഴാണ് കടലിലെറിയപ്പെട്ടതും മത്സ്യവയറ്റില്‍ അകപ്പെട്ടതും.ശേഷം മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ട മഹാനവര്‍കള്‍ ഒരു ചുരക്കാ വള്ളിയുടെ തണലില്‍ എത്തി അവിടെ തങ്ങി.തുടര്‍ന്ന് ഓരോ ദിവസവും ഒരു മാന്‍ അവിടെ എത്തി മഹാനവര്‍കള്‍ക്ക് പാല്‍ നല്‍കുമായിരുന്നു.കുറച്ചു ദിവസത്തോടെ മഹാനവര്‍കളുടെ ആരോഗ്യം പുഷ്ടിപ്പെട്ടു.പഴയ തൊലിയെല്ലാം കൊഴിഞ്ഞു പുതിയ തൊലി പ്രത്യക്ഷപ്പെട്ടു.അങ്ങിനെ പെട്ടൊന്നൊരു ദിവസം മുതല്‍ മാന്‍ വരാതായി.അവിടന്ന് അല്ലാഹുവിനോട് പരാതി ബോധിപ്പിച്ചു."അല്ലാഹുവേ,എന്റെ മാനെവിടെ?അല്ലാഹു പറഞ്ഞു."എന്ത്?നിങ്ങളുടെ മാനോ?നിങ്ങളെ കാത്ത് നീനവക്കാര്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ മാനിനെ അന്വേഷിക്കുകയാണോ?ഇത് കേട്ട യൂനുസ് നബി (അ) വേഗം നീനവായിലേക്ക് യാത്ര പോവുകയും അവിടെ തന്റെ പ്രബോധന പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഇറങ്ങി ചെന്നു.ഈ സംഭവം നമ്മോട് വിളിച്ചു പറയുന്നത് ഇത്തരം ആളുകള്‍ അഥവാ മുറബ്ബിയായ മശാഇഖുമാര്‍ ഒരിക്കലും ജനപഥങ്ങള്‍ക്കിടയില്‍ നിന്ന് അകന്നു ഏകാന്തവനവാസത്തിലോ പര്‍ണ്ണശാലകളിലോ ഒതുങ്ങിക്കൂടുകയില്ല,മറിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരംഗമായി താമസിക്കുകയും തന്റെ ദൗത്യം അനവരതം തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും.പക്ഷെ അത്തരം ആളുകളെ തിരിച്ചറിയുവാനുള്ള തന്റേടവും വിവേകവും കണ്ടെത്തിക്കഴിഞ്ഞാല്‍ അവരെ അംഗീകരിച്ചു ആ വഴിയിലൂടെ കരകയറാനുള്ള മനസ്സും ശ്രമവും അല്ലാഹുവിന്റെ അനുഗ്രഹവും ഉണ്ടാവണമെന്ന് മാത്രം.
You need to be a member of Jeelani Message to add comments!
Join Jeelani Message