• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത - 09

ഖല്‍ബിനു പ്രാധാന്യം 04

 

മഹാനായ ഇമാം ശഅറാനി (റ) പറയുന്നു.

"وقد أجمع الأشياخ علي أن أقل حصول فى الذكرأن يصر يحضر بقلبه فى صلاته لا يخطر فى باله شيئ من الأكوان من حين يحرم إلى حين يسلم متى خطر فى باله فرض الصلاةأو نفلهاغير فالواجب عليه عندهم الإكثار من الذكر"

"ദിക്റില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ നേട്ടം കരസ്ഥമാക്കാനുള്ള വഴി നിസ്കാരത്തില്‍ അവന്‍ ഹൃദയസാന്നിധ്യത്തോട് കൂടെ ആയിരിക്കലാണ് എന്ന് പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു.തക്ബീറത്തുല്‍ ഇഹ്റാം മുതല്‍ സലാം വീട്ടുന്നത് വരെ മറ്റൊന്നും തന്നെ അവന്റെ ഹൃദയത്തില്‍ ഉദിക്കരുത്.ഇനി ഫര്‍ള്‌ നിസ്കാരത്തിലോ സുന്നത്ത്‌ നിസ്കാരത്തിലോ അല്ലാഹു അല്ലാത്ത വല്ലതും അവന്റെ ഹൃദയത്തില്‍ തോന്നിയാല്‍ ദിക് ര്‍ അധികരിപ്പിക്കല്‍ അവനു നിര്‍ബന്ധമാണെന്നും അവര്‍ പറയുന്നു".ഹൃദയസാന്നിധ്യമുണ്ടാവുമ്പോഴെ ഭയഭക്തി കരസ്ഥമാകുന്നുള്ളൂ.ഈ ഭായ ഭക്തി നിസ്കാരത്തില്‍ മാത്രം പോരാ മറ്റു സമയങ്ങളിലെല്ലാം അത് നിലനില്‍ക്കുക തന്നെ വേണം.കാരണം നിസ്കാരമാണത്തിന്റെ അടിസ്ഥാനം.അല്ലാഹു പറയുന്നു.

" فاستعينوا بالصبر والصلاة "

"നിങ്ങള്‍ നിസ്കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായം തേടുക"നിസ്കാരം നമുക്ക് സഹായത്തിനുള്ള അതിവിശിഷ്ടമായ മാര്‍ഗമാണ്.ഇത് വളരെ ഗൗരവമേറിയ സംഗതിയായത് കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

" وإنها لكبيرة إلا على الخاشعين الذين يظنّون أنّهم ملاقوا ربهم وأنهم إليه راجعون" – البقرة,45-46

"നിശ്ചയം നിസ്കാരം ഭയഭക്തരല്ലാത്തവര്‍ക്ക് വലിയ ഭാരമാണ്.തങ്ങളുടെ നാഥനുമായി (പുനരുഥാനം വഴി) അഭിമുഖീകരിക്കുമെന്നും തീര്‍ച്ചയായും (പരലോകത്തില്‍) അവനിലേക്ക് മടങ്ങുമെന്നും (അപ്പോള്‍) അവര്‍ക്കവന്‍ പ്രതിഫലം നല്‍കുമെന്നും ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് ഭാരമല്ല".ഉപര്യുക്ത ആയത്തില്‍ നമുക്ക്‌ മനസ്സിലാവാന്‍ സാധിക്കുന്നതു,നമുക്ക് നിസ്കാരം ഭാരമായി അനുഭവപ്പെടുന്നത് മേല്പറഞ്ഞ ഭയഭക്തിയുടെ കുറവ് കൊണ്ടല്ലാതെ മറ്റൊന്നുമല്ല.മാത്രമല്ല ആയത്ത് സൂചിപ്പിക്കുന്നത് പോലെ അവര്‍ തന്റെ നാഥനെ കണ്ടുമുട്ടുമെന്നും അവനിലേക്ക് മടങ്ങുമെന്നും വിശ്വസിക്കുന്നവരാണ് ഭയഭക്തിയുള്ളവര്‍.ഈ ഭയഭക്തി നമ്മില്‍ നിരന്തരമായി ഉണ്ടായിരിക്കണം.അതിനു നിസ്കാരം നിലനിര്‍ത്തണം.മഹാനായ ഇബ്റാഹിം നബി (അ) അല്ലാഹുവിനോട് ദുആ ചെയ്തു.

" رب اجعلني مقيم الصلاة ومن ذريتي"- إبراهيم,40

"എന്നെയും എന്റെ സന്താനങ്ങളില്‍ നിന്നും നീ നിസ്കാരം നിലനിര്‍ത്തുന്നവനാക്കണേ".ഈ ആയത്തിലൂടെ നിസ്കാരം നിത്യമാവണമെന്നു വളരെ പ്രകടമായി സൂചിപ്പിക്കുന്നു.നിസ്കാരത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതു കേള്‍ക്കുക.

" اتل ما أوحي إليك من الكتاب و أقم الصلاة إن الصلاة تنهي عن الفحشاء والمنكر ولذكر الله أكبر" – العنكبوت,45

"ഖുര്‍ആനില്‍ നിന്ന് താങ്കള്‍ക്ക് സന്ദേശമറിയിക്കപ്പെട്ടതിനെ ഓതുക,നിസ്കാരത്തെ നിലനിര്‍ത്തുകയും ചെയ്യുക (അതിന്റെ ഫര്‍ദുകളും ശര്‍തുകളും മര്യാദകളും സഹിതം നിലനിര്‍ത്തുക).നിശ്ചയമായും നിസ്കാരം നീചവൃത്തിയേയും നിഷിദ്ധ കര്‍മ്മത്തെയും തടയും (മനുഷ്യന്‍ നിസ്കാരത്തില്‍ നിരന്തരനായിരിക്കുമ്പോഴെല്ലാം അതിന്റെ സംഗതി അങ്ങിനെയാണ്).അല്ലാഹുവിനു ദിക്ര്‍ ചെയ്യല്‍ (ഇതര വഴിപാടുകളെക്കാള്‍) ഏറ്റവും വലുതാണ്‌".വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച തരത്തിലുള്ള നിസ്കാരമാവാത്തത് കൊണ്ടാണ് നാം നിസ്കാരത്തിനു ശേഷം തെറ്റുകളില്‍ നിസ്സങ്കോചം നിരതരാവുന്നത്.അതിനുള്ള പരിഹാരം ഭയഭക്തി ( خشوع)  മാത്രമാണ്.ഭയഭക്തി കരസ്ഥമാക്കാനുള്ള മാര്‍ഗ്ഗം അല്ലാഹുവിന്റെ ദിക്റില്‍ മുഴുകി ഹൃദയത്തെ ജോലിയാക്കല്‍ മാത്രമാണ്.അതിനുള്ള വഴി തേടുമ്പോഴാണ് നമ്മുടെ മുന്നില്‍ വിശുദ്ധ തൗഹീദിന്റെ സുന്ദരമായ വഴി തെളിഞ്ഞു വരിക.അല്ലാത്ത കാലത്തോളം നാളെ ആര്‍ക്കു വേണ്ടി കൊടി പിടിച്ചു സിന്ദാബാദ്‌ വിളിക്കണം എന്നും അത് വഴി തനിക്ക് എന്ത് സ്ഥാനം ലഭിക്കുമെന്നും ആലോചിച്ചു കാലം കഴിക്കേണ്ടി വരും. സ്വതന്ത്രമായ ചിന്തയിലൂടെ നമ്മുടെ നാളേക്ക് വേണ്ടി നാം തീരുമാനമെടുക്കുക.മറ്റുള്ളവര്‍ "മുശാവറ" ചെയ്തെടുക്കുന്ന തീരുമാനങ്ങള്‍ ആവരുത് നാളെ നമ്മുടെ ആഖിറത്തിനു വേണ്ടി നാം എടുക്കുന്ന തീരുമാനം.നാഥന്‍ നല്‍കിയ വിശേഷ ബുദ്ധി യുക്ത തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് പ്രചോദനമാവട്ടെ.

            അല്ലാഹുവിന്റെ കല്പനക്ക് വഴങ്ങി ഫര്‍ള്‌ നിസ്കാരം നിര്‍വഹിച്ചാലും അതിലധികം സുന്നത്ത് നിര്‍വഹിച്ചാലും നാം വിജയികളാവുമെന്നു കരുതാന്‍ വയ്യ.നിസ്കാര കര്‍മ്മം നിര്‍വഹിക്കുന്നവരില്‍ നിസ്കാരത്തിലൂടെ സ്വര്‍ഗം കരസ്ഥമാക്കുന്നവരും നരകം കരസ്ഥമാക്കുന്നവരുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.

"قد أفلح المؤمنون الذين هم فى صلاثهم خاشعون"

"തീര്‍ച്ചയായും തങ്ങളുടെ നിസ്കാരത്തില്‍ ഭയഭക്തി കാണിക്കുന്നവര്‍ വിജയിച്ചിരിക്കുന്നു". എന്നാല്‍ മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു.

"ويل للمصلّين الذين هم عن صلاتهم ساهون"

"നിസ്കാരത്തെ തൊട്ടു അശ്രദ്ധരായ നിസ്കാരക്കാര്‍ക്കാണ് നാശം" ഈ രണ്ടു ആയത്തുകളില്‍ നിന്നും വ്യക്തമാവുന്നത് വിജയപരാജയത്തിന്റെ മാനദണ്ഡം ഭയഭക്തിയുടെ ഏറ്റക്കുറച്ചില്‍ ആണ്.നിസ്കാരത്തിന്റെ കാര്യത്തില്‍ നാം എത്ര മാത്രം അശ്രദ്ധരാണ് എന്ന് ഒരു ആത്മവിശകലനം നടത്തിയാല്‍ നേരാംവണ്ണം നമുക്ക് ബോധ്യപ്പെടും.നിസ്കാരം വേഗം കഴിച്ചുകൂട്ടുന്നതും അഞ്ചു വഖ്ത്‌ ഒന്നായി ഒറ്റ സമയത്ത് നിസ്കരിക്കുന്നതും നിര്‍ബന്ധിതനായി പള്ളിയില്‍ കയറുന്നതും ആദ്യസമയത്തെതൊട്ടു  നിസ്കാരം പിന്തിക്കുന്നതും നമ്മുടെ നിസ്കാരത്തിലെ പതിവുകാഴ്ച്ചകളും ശീലങ്ങളുമാണ്.ഇതില്‍ നിന്നൊരു മോചനത്തിന് വഴി തേടുമ്പോഴാണ് റബ്ബിന്റെ ദിക്റില്‍ നിരന്തരമായി മുഴുകുക എന്ന രക്ഷാകവാടം നമുക്ക് മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടുന്നത്.ബുദ്ധിമതികളായ ആളുകള്‍ തെരഞ്ഞെടുത്തതും പ്രവേശിച്ചതുമായ സുരക്ഷാ കവാടമാണ് അല്ലാഹുവിന്റെ ദിക്റുകള്‍.

Views: 664

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service