ഖല്‍ബും ഖാലബും അഥവാ ശരീരവും ആത്മാവും.
ഈ നശ്വരമായ ഭൗതിക ലോകത്തേക്ക് അഥവാ മാതാവിന്റെ ഗര്‍ഭാശയത്തിലേക്ക് നാലാം മാസത്തിലാണ് റൂഹു കടന്നുവരുന്നത്.ഈ ശരീരത്തില്‍ കടന്നു കൂടുന്നതോടെ റൂഹു അഥവാ ആത്മാവ് പേരുമാറി "ഖല്‍ബ്" എന്നായി മാറുന്നു.ആത്മാവ് കടന്നതോട്കൂടെ എവിടെ രണ്ടെണ്ണമായി മാറുന്നു.അഥവാ നമ്മുടെ സ്ഥൂല ശരീരം – ഖാലബ്,മറ്റൊന്ന് ഹൃദയം അഥവാ ഖല്‍ബ്.എവിടെ നാം കാര്യമായി പരിഗണിക്കേണ്ടത് ആത്മാവിന്റെ സംസ്കരണത്തെയും അതിനെ പുഷ്ടിപ്പെടുത്തേണ്ട ബുദ്ധിപൂര്‍വമായ മാര്‍ഗങ്ങളെക്കുറിച്ചുമാണ് .നമ്മുടെ ശരീരത്തിനു അഥവാ ഖാലബിനു കണക്കില്‍ കവിഞ്ഞ പ്രാധാന്യം നല്‍കേണ്ടതില്ല.
ഖല്‍ബിനു പ്രാധാന്യം -01
നാം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ഖല്ബിന്റെ സംസ്കരണത്തെക്കുറിച്ചാണ് നാം കൂലങ്കശമായി ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.കാലാകാലങ്ങളായ, മഹാനായ ആദം നബി (അ) മുതല്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് മുസ്തഫ (സ) വരെയുള്ള മുഴുവന്‍ പ്രവാചകരും അവിടന്നങ്ങോട്ട് ഖിയാമത്ത് നാള്‍ വരെ വരാനുള്ള ഹഖായ മശാഇഖുമാരും ചര്‍ച്ച ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതും ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയായിരുന്നു.ഖല്ബിനു വേണ്ടത് എന്ത്,അതിന്റെ ധര്‍മം എന്ത്,അതിനെ എവിടെ നിര്‍ത്തണം,ഖാലബിനു-ശരീരം-വേണ്ടതെന്തു,അതിനെ എവിടെ നിര്‍ത്തണം ഇതു പഠിപ്പിച്ചു കൊടുക്കാനാണ് മഹാന്മാരായ അമ്പിയാ മുര്‍സലുകള്‍ ലോകത്തു കടന്നു വന്നത്.അവരുടെ പിന്തുടര്‍ച്ചക്കാരും അനന്തരാവകാശികളുമായ മശാഇഖുമാരും ഏറ്റെടുത്തത് അതെ ദൗത്യമായിരുന്നു.ഇഹപര വിജയത്തിനുള്ള മാര്‍ഗം ഇവ രണ്ടും വ്യക്തമായി മനസ്സിലാക്കി അതനുസരിച്ച് മുന്നോട്ടു നീങ്ങലാണെന്ന് അവര്‍ സമൂഹത്തെ ഉല്‍ബോധിപ്പിക്കുകയും പ്രായോഗിക തലത്തില്‍ കൊണ്ട് വരികയും ചെയ്തു.പക്ഷെ ഇന്ന് നമ്മുടെ ജീവിതത്തില്‍ ആത്മാവിനേക്കാള്‍ ശരീരത്തിനു പ്രാധാന്യം കൈവന്നു.ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്ക് നാം വളം വെച്ച് കൊടുത്തപ്പോള്‍ നമ്മുടെ ആത്മാവ് വെള്ളവും വളവും വെളിച്ചവും ലഭിക്കാതെ മുരടിച്ചു പോയി.സ്വതന്ത്രമായ ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ടു നിയന്ത്രിച്ചത് ആത്മാവിന്റെ നിത്യ ശത്രുവായ നമ്മുടെ ശരീരം തന്നെയായിരുന്നു.ശരീരത്തില്‍ "നാം" അഥവാ ആത്മാവ് കടന്നു കൂടിയതോടെ ആലമുല്‍ അര്‍വാഹില്‍ വെച്ച് ചെയ്ത മുഴുവന്‍ കരാറുകളും വിസ്മരിച്ചു പല ചിന്തകളിലും പ്രവര്ത്തനങ്ങളിലുമായി മുഴുകി.അതോടെ നമ്മുടെ അസ്തിത്വം നഷ്ടപ്പെടുകയും നാം മൃഗങ്ങളെക്കാള്‍ നിന്ദ്യരാവുകയും ചെയ്തു.
"من كانت همومه همّا واحدا همّ آخرته, كفاه الله همّ دنياه و آخرته"
"ഒരുത്തന്റെ താല്പര്യങ്ങളും ഉദ്ദേശങ്ങളും അവന്റെ ആഖിറത്തിനെക്കുറിച്ചുള്ള ഒറ്റ താല്‍പര്യമാണ് എങ്കില്‍ അവനു അല്ലാഹു ഇഹപര ലോകങ്ങളുടെയും താല്പര്യം മതിയാക്കി കൊടുക്കും".ഈ വഴിയിലൂടെ ആത്മാവ് മുന്നോട്ടു പോയാല്‍ നമ്മുടെ ഇരു ലോക വിജയവും സുനിശ്ചിതമെന്നതില്‍ യാതൊരു സന്ദേഹവുമില്ല.ആത്മീയത എന്നാല്‍ ക്ഷണികമായ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ ഏതെന്കിലും പര്‍ണശാലകളിലോ ധ്യാന കേന്ദ്രങ്ങളിലോ പോയി ചടഞ്ഞിരിക്കലല്ല.അവന്റെ ഹൃദയത്തിലാണ് അത് രൂപം കൊള്ളേണ്ടത്.ഏതു സമയത്തും ഭയവും ധൈര്യവും നിലകൊള്ളുന്ന ഏകാനാഥനെ മാത്രം ഭയപ്പെടുന്ന അവസ്ഥയാണ് ആത്മീയതയിലൂടെ നാം കൈവരിക്കേണ്ടത്.ആ അവസ്ഥ അവന്‍ കൈവരിക്കുന്നതോടെ മറ്റുള്ളതെല്ലാം അവനെ പേടിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുന്നു.ഇത്തരമൊരു അവസ്ഥ കൈവരണമെങ്കില്‍ അഥവാ മനസ്സമാധാനവും മനക്കരുത്തും ലഭ്യമാവണമെങ്കില്‍ അത് അല്ലാഹുവിന്റെ ദിക്റിലൂടെയല്ലാതെ സാധ്യമല്ല.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
"ألا بذكر الله تطمئنّ القلوب"
" നിശ്ചയം അറിയുക! അല്ലാഹുവിന്റെ സ്മരണ കൊണ്ടാണ് ഹൃദയങ്ങള്‍ ശാന്തിയടയുന്നത്". അത്തരമൊരവസ്ഥ നമ്മുടെ ആത്മാവില്‍,ഹൃദയത്തില്‍ ഉണ്ടാക്കിഎടുക്കാനാണ് നാം അധ്വാനിക്കേണ്ടത്.അതിലേക്കുള്ള വഴികളാണ് നാം അന്വേഷിച്ചു വെട്ടിത്തെളിച്ച് കണ്ടെത്തേണ്ടതും.
You need to be a member of Jeelani Message to add comments!
Join Jeelani Message