മനുഷ്യന് സ്ഥാനം എന്ത്കൊണ്ട്?
ലോകത്ത് കോടിക്കണക്കിന് ജീവ ജാലങ്ങള്‍ നിലവിലുണ്ട്.എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില ഉന്നത മൂല്യങ്ങളും സ്ഥാനമാനങ്ങളും പദവികളും വിശേഷബുദ്ധിയുമെല്ലാം നല്‍കി മനുഷ്യനെ അല്ലാഹു ആദരിച്ചു.വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.
"ولقد كرّمنا بني آدم – الإسراء80"
"നിശ്ചയം നാം ആദം സന്തതികളെ ബഹുമാനിച്ചിരിക്കുന്നു" ഈ ആയത്തിനെ വിശദമായി പരിശോധിക്കുമ്പോള്‍ എന്തിനു മനുഷ്യനെ അല്ലാഹു ബഹുമാനിച്ചു, എന്താണാവന്റെ പ്രത്യേകത എന്ന് നാം അന്വേഷിക്കേണ്ടി വരും.അപ്പോഴാണ് മനുഷ്യന്റെ ആത്മാവിന്റെ മഹത്വത്തെക്കുറിച്ച് നാം ബോധാവാന്മാരാവുന്നതും അറിയുന്നതും.നമ്മുടെ ശരീര വടിവിലോ കായികക്ഷമതയിലോ അല്ല ഈ ആദരവ് നേടിയത്.അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ ശരീരത്തെ വെല്ലുന്ന അത്ഭുതകരമായ സൃഷ്ടികല്‍ ഈ കരയിലും കടലിലുമുണ്ട്.അവക്ക് മുന്നില്‍ നമ്മുടെ ശരീരം നിഷ്പ്രഭവും നാം നിസ്സാരവുമാണ്.ഇനി നാം ജീവിക്കാന്‍ പഠിച്ചത് കൊണ്ടാണോ ? അതുമല്ല,കാരണം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
"خلق الإنسان ضعيفا"
" മനുഷ്യന്‍ ബലഹീനനായി സൃഷ്ടിക്കപ്പെട്ടു.മറ്റു ജീവജാലങ്ങള്‍ പ്രസവിക്കപ്പെട്ട ഉടനെ സ്വന്തം കാര്യം ചെയ്യാന്‍ പ്രാപ്തരാവുമ്പോള്‍ മനുഷ്യന്‍ വര്‍ഷങ്ങളോളം മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.അപ്പോള്‍ നമ്മടെ ശരീരഘടനയോ കായിക ക്ഷമതയോ ജീവിതോപാധികള്‍ കണ്ടെത്താനുള്ള വൈദഗ്ദ്യമോ അല്ല മനുഷ്യന് ലോകസ്രഷ്ടാവായ അല്ലാഹു ആദരവും ബഹുമാനവും നല്‍കാനുള്ള കാരണം.മറിച്ച് നമ്മുടെ ഈ ഭൗതിക ശരീരത്തില്‍ നിക്ഷേപിച്ച ആത്മാവും ആ ആത്മാവ് ഉള്‍ക്കൊണ്ട മുഹമ്മദീയ പാരമ്പര്യവുമാണ് മനുഷ്യനെ നാഥന്റെ ബഹുമാനത്തിനര്‍ഹാനക്കിയതെന്നു ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു.അങ്ങനെ വരുമ്പോള്‍ നമ്മുടെ ആത്മാവിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടു അതംഗീകരിച്ചു ജീവിക്കാന്‍ തയ്യാറായാല്‍ മാത്രമേ നാം മനുഷ്യരാവുകയുള്ളൂ.അല്ലാത്തപക്ഷം മനുഷ്യക്കോലം പേറിയ നിസ്സാര ജീവികള്‍ മാത്രമാണ് നാം.അല്ലാഹു ഏതു മാനദണ്ഡത്തിന്റെ പേരിലാണോ നമ്മെ ബഹുമാനിച്ചത് ആ അളവുകോല്‍ അംഗീകരിച്ചു ജീവിക്കുമ്പോഴേ മനുഷ്യന്‍ എന്നാ സര്‍ട്ടിഫിക്കറ്റിനു നാം അര്‍ഹാനാവുന്നുള്ളൂ.അതിനു തയ്യാറല്ലാത്തവരുടെ സ്ഥാനമെന്തു,അവരുടെ പേരെന്ത്,അവരുടെ പര്യവസാനമെന്ത് എന്നെല്ലാം വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.അല്ലാഹു പറയുന്നു.
"ولقد ذرأنا لجهنّم كثيرا من الجن والإنس لهم قلوب لا يعقلون بها و لهم أعين لا يبصرون بها و لهم آذان لا يسمعون بها أولئك كالأنعام بل هم أضل أولئك هم الغافلون – الأعراف – 179"
"നിശ്ചയം ജിന്നില്‍ നിന്നും മനുഷ്യരില്‍ നിന്നും ഒട്ടധികം പേരെ നരകത്തിനു വേണ്ടി നാം സൃഷ്ടി ച്ചിരിക്കുന്നു.അവര്‍ക്ക് ചില ഹൃദയങ്ങളുണ്ട്.അതുകൊണ്ടവര്‍ (സത്യത്തെ) ഗ്രഹിക്കുന്നില്ല.അവര്‍ക്ക് ചില നേത്രങ്ങളുണ്ട്.അതുകൊണ്ടവര്‍ (അല്ലാഹുവിന്റെ ശക്തിയുടെ ലക്ഷ്യങ്ങളെ ചിന്താര്‍ഹമായ കാഴ്ച) കാണുന്നില്ല.അവര്‍ക്ക് ചില ചെവികളുണ്ട്.അതുകൊണ്ടവര്‍ (സന്ദേശങ്ങളുടെയും സദുപദേശങ്ങളുടെയും ചിന്താര്‍ഹമായ കേള്‍വി) കേള്‍ക്കുന്നില്ല.(ഗ്രഹണം,ദര്‍ശനം,ശ്രവണം എന്നിവയുടെ അഭാവത്തില്‍) അവര്‍ നാല്‍ക്കാലികളെ പോലെയത്രേ.അല്ല അവര്‍ (നാല്കകാലികളെക്കാളും) വഴി പിഴച്ഛവരാണ്.(കാരണം അവക്ക് ഉപകാര പ്രദമായതിനെ അവ കാംക്ഷിക്കുകയുംഉപദ്രവകരമായതില്‍ നിന്നും ഓടുകയും ചെയ്യുന്നു.ഇക്കൂട്ടരാകട്ടെ,മാല്സര്യത്ത്തോടെ നരകത്തിലേക്ക് മുന്നിടുന്നു) അവര്‍ തന്നെയാണ് അശ്രദ്ധര്‍".
നമ്മുടെ ആത്മാവിന്റെ പാരമ്പര്യം നാം മനസ്സിലാക്കാതെ പോയാല്‍ നമ്മുടെ മേല്‍ മൃഗങ്ങള്‍ പോലും പ്രതിഷേധിക്കുകയും നാം അവയേക്കാള്‍ നിന്ദ്യരാവുകയും ചെയ്യുന്നു.മറ്റൊരു സ്ഥലത്ത് ഇത്തരക്കാരെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു.
"إنّ الشرّ الدّواب عند الله الصمّ البكم الذين لا يعقلون – ألأنفال,22"
"അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ട ജന്തുക്കള്‍ ചിന്തിക്കാത്തവരായ ഊമകളും സത്യം ഗ്രഹിക്കുന്നതിനെ തൊട്ടു ബധിരരായവരുമാണ്".ചുരുക്കത്തില്‍ നാം അര്‍ഹിക്കുന്ന ആദരവിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനം നിലകൊള്ളുന്നത് നമ്മുടെ റൂഹിയായ പാരമ്പര്യം അംഗീകരിക്കുന്നതിലും അതുമായി മുന്നോട്ടു പോകുന്നതിലുമാണ്.അല്ലാത്ത പക്ഷം നാല്‍കാലികളെക്കാള്‍ നികൃഷ്ടരും അധഃപതിച്ചവരുമാണ് നാം.
You need to be a member of Jeelani Message to add comments!
Join Jeelani Message