• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത -07

ഖല്‍ബിനു പ്രാധാന്യം 02

            ആത്മീയതയിലൂടെ ഐഹിക ജീവിതത്തിലെ സുഖാസ്വാദനം ലക്‌ഷ്യമാക്കുന്നവര്‍ യഥാര്‍ത്തത്തില്‍ വിഡ്ഢിയാണ്.സദാ സമയവും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുന്നവന് പോലും ഒരു പക്ഷേ ഐഹികലോകത്ത് പ്രയാസകരമായ ജീവിതം നയിക്കേണ്ടി വരും.മനസമാധാനം കൊണ്ട് ഐഹിക ലോകത്ത്‌ സ്വര്‍ഗം പണിത് സര്‍വവിധ സുഖാഢംബരങ്ങളോടും കൂടി ജീവിക്കുക എന്നല്ല വിവക്ഷിക്കുന്നത്.സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹു മരണം വരെ അങ്ങിനെയോരാള്‍ക്കും ഭൂമിയില്‍ സ്വര്‍ഗ്ഗം നല്‍കുകയില്ല.വിശുദ്ധ ഖുര്‍ആന്‍ പറയുന്ന.

" فإنّ مع العسر يسرا إن مع العسر يسرا"

"തീര്‍ച്ചയായും പ്രയാസത്തോടൊപ്പം തന്നെ എളുപ്പവുമുണ്ട്".പ്രയാസവും എളുപ്പവും മനുഷ്യ ജീവിതത്തിലെ പരസ്പര പൂരകങ്ങളാണ്.ആത്മീയതയില്‍ പ്രവേശിച്ചാല്‍ പ്രയാസത്തിനു സ്ഥാനമില്ലെന്നത് മുതലാളിത്ത ആത്മീയതയുടെ മുദ്രാവാക്യമാണ്.മുസ്ലിമായ മനുഷ്യനെ സംബന്ധിച്ചിടത്തോളം എളുപ്പവും പ്രയാസവും പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം അവന്‍ ജീവിതം നയിക്കേണ്ടത്.കാരണം മുന്‍ഗാമികളായ ലക്ഷക്കണക്കിന്  പ്രാവാചക പ്രവരരുടെയും മശാഇഖുമാരുടെയും ഔലിയാക്കളുടെയും ജീവിതം അത്തരമൊരു ചരിത്രമാണ് നമുക്ക് മുന്നില്‍ വരച്ചു തന്നത്.അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച മനസ്സമാധാനം സര്‍വ്വൈശ്വര്യങ്ങളോടെയും സുഖ ജീവിതം നയിക്കുക എന്നല്ല വിവക്ഷിക്കുന്നത്.മറിച്ച് ഈമാനികമായ ജീവിതത്തിലൂടെ മനസ്സമാധാനം കൈവരിക്കലാണ്.ഭൗതിക ജീവിതത്തില്‍ ഖല്ബിന്റെ ചാഞ്ചല്യം ഒഴിവാക്കി ഏകനായ റബ്ബിലുള്ള നിശ്ചയദാര്‍ഢ്യം അതാണ്‌ യഥാര്‍ത്ഥത്തില്‍ മനസ്സമാധാനംകൊണ്ടും മനക്കരുത്ത് കൊണ്ടും ഉദ്ദേശിക്കുന്നത്.മനുഷ്യഹൃദയം ആഗ്രഹങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടേയിരിക്കും.

" مثل القلب مثل ريشة فى أرض فلاة"

"ഹൃദയത്തിന്റെ ഉപമ വിജന സ്ഥലത്തുള്ള ഒരു തൂവല്‍ പോലെയാണ്".ചെറിയൊരു കാറ്റിന്റെ ചലനത്തിന് പോലും പ്രതികരിക്കുന്ന സ്വഭാവമാണ് ആ തൂവലിനുള്ളതെങ്കില്‍          അതെ സ്വഭാവമാണ് ഹൃദയത്തിനുള്ളതും.കാറ്റിനോട് പ്രതികൂലമായി പ്രതികരിക്കാന്‍ കഴിയാത്ത തൂവലിനെപ്പോലെ ശരീര വികാരങ്ങള്‍ക്കനുസരിച്ച് അതിനെ എതിര്‍ക്കാതെ വഴങ്ങിക്കൊടുക്കുന്ന പ്രകൃതിയാണ് മനുഷ്യ ഹൃദയത്തിന്റെത്.ഇത്തരമൊരു സന്നിഗ്ദഘട്ടത്തില്‍ ഖല്‍ബിന്റെ ചാഞ്ചല്യം ഒഴിവാക്കി അചഞ്ചലതയും നിശ്ചയദാര്‍ഢ്യവും കൈവരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ മനക്കരുത്തും മനസ്സമാധാനവും നേടുന്നത്.

            ഒരിക്കല്‍ ഇബ്‌റാഹിം നബി (അ) അല്ലാഹുവിനോട് പറഞ്ഞു.

" ربّ أرني كيف تحي الموتى "

"റബ്ബേ,നീ എങ്ങനെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നതെന്ന് എനിക്ക് കാണിച്ചു തരിക".അല്ലാഹു ചോദിച്ചു.

" أو لم تؤمن"

"നിങ്ങള്‍ വിശ്വസിക്കുന്നില്ലേ ഇബ്റാഹിം", പ്രവാചകര്‍ പറഞ്ഞു.

" بلى, ولكن ليطمئنّ قلبي"

"അതെ ഞാന്‍ വിശ്വസിക്കുന്നു,എങ്കിലും എന്റെ ഹൃദയത്തിനൊരു സമാധാനം ലഭിക്കാന്‍ വേണ്ടിയാണ്". ഇവിടെ അല്ലാഹുവിന്റെ സൃഷ്ടിപ്പ് നേരില്‍ കണ്ടു മഹാനായ ഇബ്റാഹിം നബി (അ) മനസ്സുറപ്പ് കരസ്തമാക്കിയെങ്കില്‍ അത്തരമൊരു മാനസികാവസ്ഥയാണ് മുഅ്മിനീങ്ങള്‍ കരസ്തമാക്കേണ്ടത്.അല്ലാത്ത പക്ഷം അവനെക്കുറിച്ച് സമ്പൂര്‍ണവിശ്വാസിയെന്ന പരാമര്‍ശം സത്യമാകുന്നില്ല.മുഅ്മീനിനെക്കുറിച്ച് നബി (സ) പറയുന്നു.

" عجبا لأمر المؤمن إن أمره كله له عجب إن أصابته سرّاء شكر و كان خيرا له و إن أصابته ضرّاء صبر و كان خيرا له"

"സത്യാവിശ്വാസിയുടെ കാര്യം അത്യല്‍ഭുതം തന്നെ.അവന്റെ എല്ലാ കാര്യങ്ങളും അവനു ഗുണകരമാണ്.അവനു സന്തോഷകരമായ കാര്യങ്ങളെത്തിയാല്‍ അവന്‍ നാഥന് നന്ദി ചെയ്യുന്നു.അതവന് ഗുണകരമാണ്.അവനു ഉപദ്രവമെത്തിയാല്‍ അവന്‍ ക്ഷമിക്കുന്നു.അതും അവനു ഗുണകരമാണ്".ഈ ഹദീസിലൂടെ മനസ്സമാധാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വ്യക്തമായ ചിത്രമാണ് റസൂല്‍ (സ) നല്‍കുന്നത്. മുഅ്മീനിനെ സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും പരസ്പരം ഇഴ ചേര്‍ന്ന് കിടക്കുന്നതാണ്.രണ്ടു സമയത്തും ഹൃദയചാഞ്ചല്യം ഒഴിവാക്കി സന്തുലിതാവസ്ഥ കൈവരിക്കാന്‍ അവനു സാധിക്കുന്നു.അങ്ങനെ മനസ്സമാധാനം അവന്റെ ഹൃദയത്തില്‍ രൂഢമൂലമാവുകയും തദ്ഫലമായി അല്ലാഹു ഒഴികെ മറ്റൊന്നിനെയും ഭയപ്പെടാത്ത അവസ്ഥയും മറ്റെല്ലാം അവനെ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥ വന്നെത്തുകയും ചെയ്യുന്നു.അത് വഴിയെല്ലാം അല്ലാഹുവില്‍ നിന്നാണെന്നും അവന്‍ നല്‍കുന്നതിനെ തടയുന്നവനില്ലെന്നും അവന്‍ തടയുന്നതിനെ നല്‍കുന്നവനില്ലെന്നും അവന്റെ ആത്മാവ് അടിയുറച്ചു സമ്മതിക്കുകയും ചെയ്യുന്നു.അത്തരമൊരു സമാധാനമാണ് നമുക്കുണ്ടാവേണ്ടത്.അത് തന്നെയായിരുന്നു മുന്‍ഗാമികളായ മഹാന്‍മാര്‍ ആത്മീയതയിലൂടെ നേടിയതെന്നും ചരിത്രം നമ്മോട് വിളിച്ചു പറയുന്നു.

Views: 276

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service