ആത്മാവ്- ശരീരം ബന്ധം എന്ത്? 03
മഹാനായ റസൂല്‍ കരീം (സ) ക്ക് ശേഷം ആത്മീയ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഖുതുബുല്‍ അഖ്താബായ അലി (റ) ഭൗതിക ലോകം എങ്ങനെ നിയന്ത്രിചിരുന്നുവോ അപ്രകാരം ആത്മീയ ലോകവും നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു അവിടത്തെ പേരക്കുട്ടിയായ മഹാനായ ഗൌസുല്‍ അഅ്ളം തങ്ങളും എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.മഹാനവര്‍കള്‍ പറയുന്നു.
"أنا كنت فى العليا بنور محمد # وفى قاب قوسين اجتماع الأحبة"
"ഞാന്‍ ഉപരി ലോകത്ത് മഹാനായ റസൂലിന്റെ നൂറോടു കൂടെയായിരുന്നു.നബി (സ) തങ്ങള്‍ക്കു അവിടത്തെ "ഖാബ ഖൌസയിന്‍" എന്ന മഹത്തായ പദവിയില്‍ സ്നേഹിതര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഞാനും അവിടെ ഒരുമിച്ചു കൂടിയിരുന്നു."ഇതില്‍ നിന്നും മനസ്സിലാകുന്നത് ആത്മീയ ലോകത്ത് വിരാചിക്കുന്ന കാലത്തും മഹാനവര്കള്‍ ആത്മാവുകളെ വളരെ വ്യക്തമായി നിയന്ത്രിച്ചിരുന്നു എന്നാണ്.
ഇനി ആത്മാവുകളുടെ സംഗമത്തെക്കുറിച്ചും നാം വളരെ വ്യക്തമായി മനസ്സില്ലാക്കേണ്ടതുണ്ട്.അന്ന് അവിടെ റൂഹുകള്‍ എവിടെ,എങ്ങിനെയെല്ലാം സംഗമിച്ചോ അതുപോലെ തന്നെയായിരിക്കും ഈ ലോകത്തും അവരുടെ സംഗമം.നല്ല റൂഹുകളോടൊപ്പം ഒരുമിച്ചു കൂട്ടപ്പെട്ട ആത്മാവുകള്‍ ഇവിടെയും നല്ലവരോട് കൂടെയും ചീത്ത ആത്മാക്കളോടൊപ്പം ഒരുമിച്ച് കൂട്ടപ്പെട്ടവര്‍ അത്തരം സംഘങ്ങളോടോപ്പവും സംഗമിക്കും.നബി (സ) പറയുന്നു.
"الأرواح جنود مجندة"
"ആത്മാവുകള്‍ ഒരുമിച്ചു കൂട്ടപ്പെട്ട സങ്കേതങ്ങളാണ്".
നബി (സ) യും സംഘവും മദീനയിലേക്ക് ഹിജ്ര പോയ സമയത്ത് മക്കയിലെ ഏറ്റവും ഫലിതക്കാരിയായ ഒരു സ്ത്രീയും അവരുടെ കൂടെ ഉണ്ടായിരുന്നു.നബി (സ) മുഹാജിറുകളായ മക്കക്കാര്‍ക്കിടയിലും അന്സാരികളായ മദീനക്കാര്ക്കിടയിലും സാഹോദര്യം സ്ഥാപിച്ചു.ആ സമയത്ത് ആ സ്ത്രീക്ക് സഹോദരിയായി ലഭിച്ചത് മദീനയിലെ ഏറ്റവും വലിയ ഫലിതക്കാരിയെ ആയിരുന്ന.ആഇശാ ബീവി (റ) ഈ വിവരം നബി (സ) യോട് പറഞ്ഞു. നബി (സ) പറഞ്ഞു.
"الأرواح جنود مجنّدة فما تعارف منها إئتلف وما تناكر منها إختلف"
"ആത്മാവുകള്‍ ഒരുമിച്ച്കൂട്ടപ്പെട്ട സങ്കേതങ്ങളാണ്.ആത്മാവുകളുടെ ലോകത്ത് അന്ന് ആര് പരിചയപ്പെട്ടോ അവര്‍ ഇവിടെയും ഇണങ്ങി നില്‍ക്കും.അവിടെ ആര് പിണങ്ങി നിന്നോ അവരിവിടെയും പിണങ്ങി നില്‍ക്കും." മേല്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും മറ്റുമായി ആത്മാവുകള്‍ ആലമുല്‍ അര്‍വാഹില്‍ ഒരുമിച്ചു കൂടിയിരുന്നുവെന്നും ശരീരത്തില്‍ കടക്കുന്നതിനു മുന്‍പേ അവര്‍ക്ക് പ്രത്യേക സ്ഥാന മാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ നിയന്ത്രിക്കപെടുകയും പരസ്പരം ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും വ്യക്തമായി.
You need to be a member of Jeelani Message to add comments!
Join Jeelani Message