• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത-03

ആത്മാവ്- ശരീരം ബന്ധം എന്ത്? 02
മഹാനായ നബി (സ) പറയുന്നു.
"أول ما خلق الله روحي"

>"അല്ലാഹു ആദ്യമായി സൃഷ്ടിചത് എന്റെ റൂഹി (ആത്മാവ്) നെയാണ്." പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനു മുന്‍പ്‌ തന്നെ ആത്മാവിനെ സൃഷ്ടിക്കുകയും അതുതന്നെ പുണ്യറസൂലിന്റെതുമായിരുന്നു.ഈ രണ്ടു കാര്യങ്ങള്‍ അഥവാ പ്രപഞ്ചത്തിന്റെ ഉല്പത്തി ആത്മാവും നബി (സ) യുടെ റൂഹ് മുഴുവന്‍ റൂഹുകളുടെയും പിതാവുമാണ് എന്നതാണ് ആത്മാവിന് ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്.ആദിമ മനുഷ്യന്‍ ആദം നബി (അ) ശരീരങ്ങളുടെ പിതാവാണെങ്കില്‍ മഹാനായ റസൂല്‍ (സ) അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ആത്മാക്കളുടെയും പിതാവാണ്.ഖുദ്സിയായ ഹദീസില്‍ പറയുന്നു.


"خلقت روح محمد صلّى الله عليه وسلم من نور وجهي"

"മഹാനായ നബിയുടെ ആത്മാവ് എന്റെ മുഖത്തെ പ്രകാശത്തില്‍ നിന്ന് ഞാന്‍ സൃഷ്ടിച്ചു"അപ്പോള്‍ നമ്മുടെ ആത്മാവിന്റെ അടിസ്ഥാനം നബി (സ) യും നബി (സ) യുടെ ആത്മാവ് അല്ലാഹുവിന്റെ പ്രകാശവുമാണ്.മറ്റൊരു ഹദീസില്‍ പറയുന്നു.

"أول ما خلق الله نوري"
>"അല്ലാഹു ആദ്യം പടച്ചത് എന്റെ പ്രകാശമാണ്."നബി (സ)യുടെ ഈ ആത്മാവില്‍ നിന്നാണ് മനുഷ്യരുടെയും മറ്റു സകല വസ്തുക്കളുടെയും ആത്മാവ് അല്ലാഹു പടച്ചത്.ഇവിടെ യഥാര്‍ഥത്തില്‍ നമ്മുടെ ആത്മാവ് "ഹഖീഖത്തു മുഹമ്മദിയ്യ" ആണെന്ന് തുറന്ന മനസോടെ വസ്തു നിഷ്ഠമായി അന്വേഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

>            മഹാനായ റസൂല്‍ (സ) നമ്മടെ റൂഹിന്റെ പിതാവയിരിക്കുന്നതോടൊപ്പം തന്നെ അവിടന്ന് നമ്മുടെ റൂഹിനു സാക്ഷിയുമാണ്.നബി (സ) തങ്ങളെ എല്ലാ കാര്യങ്ങളുടെയും സാക്ഷിയായി അല്ലാഹു നിയോഗിച്ചു.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

"يا أيها النّبي إنّا أرسلناك شاهدا و مبشرا ونذيرا و داعيا إلى الله بإذنه وسراجا منيرا" – الأحزاب,
44

>"നബിയെ, നിശ്ചയം നാം താങ്കളെ സാക്ഷിയും സന്തോഷ വാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പുകാരനും അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം ക്ഷണിക്കുന്നവരും പ്രകാശം നല്‍കുന്ന വിളക്കുമായി നിയോഗിച്ചിരിക്കുന്നു".മഹാനായ റസൂല്‍ കരീം (സ) നമ്മുടെ റൂഹിന്റെ,ആത്മാവിന്റെ സാക്ഷിയുമാണ്.അതോട് കൂടെ തന്നെ അവിടത്തെ റൂഹിന്റെ അംശവുമാണ് നമ്മിലുള്ളത്.റസൂല്‍ കരീം (സ) തങ്ങളുമായുള്ള ആ റൂഹിയായ പാരമ്പര്യം മനസ്സില്‍ അംഗീകരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മുഅ്മിന്‍ ആയിത്തീരുന്നത്.വിശുദ്ധ ഹദീസ്‌ പഠിപ്പിക്കുന്നു.

"أنامن الله والمؤمنون منّي"

"ഞാന്‍ അല്ലാഹുവില്‍ നിന്നും മുഅ്മിനീങ്ങള്‍ എന്നില്‍ നിന്നുമാണ്."അപ്പോള്‍ നമ്മുടെ റൂഹിനു മഹാനായ റസൂല്‍ കരീം (സ) യുടെ റൂഹുമായി ഒരു പാരമ്പര്യം ഉണ്ടെന്നും അത വഴിയാണ് നാം യഥാര്‍ത്ഥ സത്യവിശ്വാസിയാവുന്നതെന്നും പകല്‍ വെളിച്ചം കണക്കെ വ്യക്തമായി.റസൂലുമായി പാരമ്പര്യമുള്ള നമ്മുടെ ആത്മാക്കളില്‍ ചില പ്രത്യേകഘട്ടങ്ങളില്‍അല്ലാഹു ജീവിത വിജയത്തിന്റെ നിദാനവുംആണിക്കല്ലുമായ തൗഹീദിനെ നിക്ഷേപിക്കുകയും തുടര്‍ന്ന് അവരില്‍ നിന്ന് കരാറെടുക്കുകയും ചെയ്തു.ഇങ്ങിനെ വ്യക്തമായ ഒരു ചട്ടക്കൂട്ടിലായിരുന്നു ആത്മാവിന്റെ വളര്‍ച്ചയും ജനനവുമെല്ലാം.നമ്മുടെ ശരീരത്തിലേക്ക് ആത്മാവിനെ നിക്ഷേപിക്കുന്നതിന് മുമ്പ്‌ ആത്മാക്കളുടെ ലോകത്ത്‌ അതിന്റെ ശക്തിയും പദവിയും പാരമ്പര്യവും എന്തായിരുന്നോ അതു മനസ്സിലാക്കി ഭൗതികലോകത്തും അതിനെ നിയന്ത്രിച്ചും പരിപാലിച്ചും മുന്നോട്ടുപോയാലെ യഥാര്‍ത്ഥ ആത്മീയത കൈവരിക്കാനും അതുവഴി മുഅ്മിനായി ജീവിക്കാനും സാധ്യമാവുകയുള്ളൂ.അതല്ലാത്ത പക്ഷം കോലവും വേഷവും കെട്ടിയാടുന്ന വ്യാജ ആത്മീയ പണച്ചാക്കുകള്‍ക്ക് മുന്നില്‍ നമ്മുടെ അസ്തിത്വം അടിയറ വെക്കേണ്ടിവരികയും അത് വഴി വിശുദ്ധ മതത്തില്‍ നിന്ന് പുറത്ത് പോവേണ്ടിയും വരും. അല്ലാഹു കാത്ത്‌ രക്ഷിക്കട്ടെ. ആമീന്‍.

            നമ്മുടെ ആത്മാവിനു ഈ നിസാരമായ സ്ഥൂല ശരീരത്തില്‍ കടക്കുന്നതിനു മുന്‍പ്‌ തന്നെ ആലമുല്‍ അര്‍വാഹില്‍ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ടായിരുന്നു.എന്ന് മാത്രമല്ല മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളും മറ്റും അവരുടെ റൂഹിനെ ഈ ലോകത്ത്‌ നിയന്ത്രിക്കുന്നത്‌ പോലെ ശരീരത്തില്‍ കടക്കുന്നതിനു മുന്‍പ്‌ ആലമുല്‍ അര്‍വാഹില്‍ വെച്ച് അതിനെ നിയന്ത്രിക്കുകയും മറ്റു റൂഹുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.മഹാനായ അബ്ദുല്ലാഹിബ്നു തസ്വത്തരീ (റ) പറയുന്നു.

كنت أعرف تلامذتي من يوم "ألست بربكم"و كنت أربّيهم وهم فىالأسلاف إلى وقتي هذا وأنا أعرف من على يميني ومن على شمالي"

"ആലമുല്‍ അര്‍വാഹില്‍ അല്ലാഹു കരാരെടുത്ത് റൂഹില്‍ തൗഹീദ്‌ നിക്ഷേപിച്ച കാലഘട്ടത്തില്‍ തന്നെ എനിക്കെന്റെ ശിഷ്യരെ അറിയാമായിരുന്നു.അവര്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലെത്തുന്നതിനു മുന്‍പായി അവരുടെ പിതാക്കളുടെ മുതുകില്‍ വെച്ച് ഈ സമയം വരെ ഞാനവരെ തര്ബിയ്യത് ചെയ്തു കൊണ്ടിരുന്നു.അന്ന് "ഞാന്‍ നിങ്ങളുടെ റബ്ബല്ലേ" എന്നാ ചോദ്യത്തിന് മറുപടിയായി സ്വഫായി നിന്ന്   "بلى أنت ربنا لا رب لنا غيرك""അതെ നീ ഞങ്ങളുടെ റബ്ബാണ്,നീയല്ലാതെ ഞങ്ങള്‍ക്ക് റബ്ബില്ല എന്ന് മറുപടി പറഞ്ഞ സമയത്ത്‌ എന്റെ വലതു ഭാഗത്തുള്ളവരെയും ഇടതു ഭാഗത്തുള്ളവരെയും ഞാന്‍ അറിഞ്ഞിരുന്നു".   

 

Views: 337

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service