റസൂല്‍ ( സ ) പറയുന്നു : " നിശ്ചയം നിങ്ങളുടെ ശരീരങ്ങളോ , കണക്കുകളോ , പ്രവര്‍ത്തനങ്ങളോ അല്ല അല്ലാഹു വീക്ഷിക്കുന്നത് . നിങ്ങളുടെ ഹൃദയങ്ങളാണ് . കാരണം ഹൃദയമാണ് മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് . ശരീരത്തിലെ അവയവങ്ങളെല്ലാം തന്നെ ഹൃദയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാതിരിക്കുന്നതും. അതാണ് നമ്മുടെ ജീവിതത്തിന്റെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് . നന്മയിലേക്കുള്ള പ്രചോദനം ഉടലെടുക്കുന്നത് അവിടെ നിന്നാണ് . തിന്മകള്‍ക്കെതിരെ പ്രതിഷേധമുയരുന്നതും അവിടെ നിന്നാണ്. ഈമാനിന്റെ ഉറവിടമാണത് .
റസൂല്‍ ( സ )പറഞ്ഞു : സത്യവിശ്വാസിയുടെ നിയ്യത്ത് അവന്റെ പ്രവര്‍ത്തനത്തേക്കാള്‍ ഉത്തമമാണ് . തെമ്മാടിയുടെ ( ഫാസിഖ് ) നിയ്യത്ത് അവന്റെ കര്‍മ്മത്തേക്കാള്‍ നീചമാണ്.
നിയ്യത്ത് അഥവാ ഉദ്ദേശ്യം ഒരു രഹസ്യകര്‍മ്മമാണ്. ആരുമറിയാതെ അത് മനസ്സിനകത്ത് സൂക്ഷിച്ചുവെക്കാന്‍ നമുക്ക് സാധിക്കും.
ആരുമറിയാതെ ഹൃദയം കൊണ്ട് അല്ലാഹുവിനെ നാം സ്മരിക്കുമ്പോള്‍ അല്ലാഹു തന്നെ അത് രേഖപ്പെടുത്തിവെക്കും മലക്കുകള്‍ പോലും അതറിയില്ല എന്നാണ് റസൂല്‍ ( സ ) നമ്മെ പഠിപ്പിച്ചത് . മലക്കുകള്‍ ഇത്തരം മഹത്തുക്കളുടെ ഏട് പരിശോധിക്കുമ്പോള്‍ അവര്‍ ഹൃദയം കൊണ്ട് അല്ലാഹുവിനെ ധാരാളം ദിക്ര്‍ ചെയ്തിരുന്നു എന്ന് എഴുതിവെച്ചത് കാണും. ഈ വ്യക്തിയുടെ കര്‍മ്മങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ പരിശോധിച്ചു. പക്ഷേ ഇത്തരമൊരു പ്രവര്‍ത്തനം കണ്ടില്ല എന്ന് അവര്‍ അല്ലാഹുവോട് പറയും. അന്നേരം അല്ലാഹുവിന്റെ പ്രതികരണം ഇങ്ങനെയായിരിക്കും. മലക്കുകളേ, ഈ അടിമ മനസ്സുകൊണ്ട് എന്നെ ദിക്ര്‍ ചെയ്‌തു. ഞാനത് അവന്റെ ഏടില്‍ രേഖപ്പെടുത്തി. ഹൃദയം കൊണ്ട് അവന്‍ സ്മരിച്ച പരിശുദ്ധനായ നാഥന്റെ വജ്‌ഹ് ദര്‍ശിക്കാനുള്ള അവസരമല്ലാതെ മറ്റൊരു പ്രതിഫലവും അന്ത്യനാളില്‍ അവനു ലഭിക്കില്ല.
ഇതുപോലെയുള്ള ഒരു അവസ്ഥയാണോ നമ്മുടെ ഹൃദയത്തിന് ഉള്ളത് ?
നമ്മുടെ ഹൃദയത്തിലും സദാസമയത്തും ദിക്ര്‍ വേണ്ടേ ?
"പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."
"സത്യം സത്യമായി മനസിലാക്കുവാന്‍ അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "
You need to be a member of Jeelani Message to add comments!
Join Jeelani Message