• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ഉമ്മത്തിന്റെ മാസമാണ് റംസാന്‍ .

മാസങ്ങളില്‍ ഹൃദയസ്ഥാനത്താണ് റംസാന്‍ . മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായെന്ന പോലെ റംസാന്‍ നന്നായാല്‍ വര്‍ഷം നന്നായി .

ഉമ്മത്തിന്റെ മാസമാണ് റംസാന്‍ . റംസാനിലെ ഓരോ ദിവസവും ഇഫ്‌ താറിന്റെ സമയത്ത് അല്ലാഹു അടിമയുടെ അരികിലെത്തും. നോമ്പുകാരനെ ആദരിച്ചു കൊണ്ട് മറകളഖിലം മാറ്റിയുള്ള അല്ലാഹുവിന്റെ വരവിന് ആതിേഥയത്വം വഹിക്കാനുള്ള ആഹ്ലാദത്തിലായിരിക്കണം വിശ്വാസികള്‍ .

വീടും പരിസരവും ദേഹവും ദേഹിയും കുടുംബവും കൂട്ടുകെട്ടുകളും. ബന്ധങ്ങളും ബന്ധനങ്ങളും അല്ലാഹുവിന്റെ ആദരണീയമായ വരവിന് തടസ്സമാകും വിധം മലിനപ്പെടുത്താതെ സൂക്ഷിക്കണം.

വിശുദ്ധ റംസാനിന്റെ രാത്രികളില്‍ അല്ലാഹുവിന്റെ കാരുണ്യം നിറഞ്ഞ നോട്ടത്തിന് പാകപ്പെട്ട ജീവിതമാണ്
രൂപപ്പെടുത്തേണ്ടത് . വിശുദ്ധരായ മഹത്തുക്കളിലൂടെ, മശാഇഖുമാരിലൂടെ അല്ലാഹുവിന്റെ ലിഖാഇന് സാക്ഷികളാകാന്‍ സാധിക്കുന്നവരാക്കി മാറ്റുകയാണ് റംസാന്‍ .

നിത്യവും നിര്‍ബന്ധമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സൂറതുല്‍ ഫാതിഹയിലെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാക്കാനുള്ള അവബോധമാണ് സമൂഹം ആര്‍ജ്ജിക്കേണ്ടത് . 

നേര്‍മാര്‍ഗ്ഗമെന്നാ ല്‍ അനുഗ്രഹീതരുടെ പാതയാണെന്നും അവിടെയാണ് എത്തേണ്ടതെന്നും പ്രാര്‍തഥിക്കുമ്പോള്‍ അതിനു വേണ്ടിയുള്ള പ്രവര്‍ത്തനവും ഉണ്ടാകട്ടെ എന്നാണെനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത് .

വിശുദ്ധ റംസാന്‍ നല്‍കുന്ന മാനസിക പരിശുദ്ധി പവിത്രമായതഖിലം സ്വയത്തമാക്കാനുള്ള സാഹചര്യങ്ങളിലേക്കടുപ്പിക്കട്ടെ എന്നാശംസിക്കുന്നു 

Views: 158

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service