സൂഫികളെ വിമര്‍ശിക്കുന്ന ബിദഇകള്‍ക്ക് പുറമെ സൂഫി വിജ്ഞാനത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്ത പണ്ഡിതന്‍മാര്‍ എല്ലാകാലത്തും രംഗത്ത് വന്നിട്ടുണ്ട്.
ശൈഖുമാരുടേയും സൂഫിയാക്കളുടേയും ന്യുനതകളെ ചികഞ്ഞന്വേശിക്കുന്ന പണ്ഡിതന്മാരെക്കുറിച്ച്
മഹാനായ അബ്ദുല്‍ ഗനിയ്യി എന്ന പണ്ഡിതന്‍ പറയുന്നു:
ജനങ്ങളുടെ ശറഇയ്യായ ന്യുനതകള്‍ ചികഞ്ഞന്വേശിക്കല്‍ എല്ലാ കാലത്തുമുള്ള ശറഇയ്യായ പണ്ഡിതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ പതിവാക്കിയിട്ടുണ്ട്.
അവരുടെ കേവല അറിവിനു വിപരീതമായി കാണുന്ന ഒന്നിനേയും അവര്‍ അനുകൂലമായി വ്യാഖ്യാനിക്കാറില്ല.
അതിന് ആയിരം വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും ശരി.
മറിച്ച് ഏതെങ്കിലും ബലഹീനമായ ന്യായം കൊണ്ടെങ്കിലും തെറ്റാന്‍ സാധ്യതയുള്ളതിനെ അവര്‍ എതിര്‍ക്കും അതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമായാല്‍ പോലും ഏതെങ്കിലും ദുര്‍ബല തെളിവിന്റെ പിന്‍ബലത്തില്‍ എതിര്‍ക്കുമെന്ന് മാത്രമല്ല മറ്റൊരു മദ്ഹബിനെക്കുറിച്ച് അഞ്ജനായ ഒരാള്‍ തന്റെ മദ്ഹബിന് എതിരായ ഒരു കാര്യം മറ്റൊരാളില്‍ കണ്ടാല്‍ അതിനെപോലും വിമര്‍ശിക്കുകയും ത്വരീഖത്തിനേയും അതിന്റെ ആളുകളുടേയും അസ്ഥിത്വത്തെ തന്നെ നിഷേധിക്കും.
ഇത് അല്‍പ്പജ്ഞാനികളായ കര്‍മ്മ ശാസ്‌ത്രം ചമയുന്നവരുടെ മാര്‍ഗ്ഗമാണ്. അറിവ് കൊണ്ടും വേഷവിതാനങ്ങള്‍ കൊണ്ടും നേതൃത്വം കൊണ്ടും ജനങ്ങള്‍ക്കിടയില്‍ പ്രശസ്‌തി നേടലാണ് അവരുടെ ലക്ഷ്യം.
അതിനാല്‍ സൂഫികളുടെ ന്യുനതകള്‍ ചൂഴ്‌ന്നന്വേഷിക്കാന്‍ അവര്‍ ഏതു വിധേനയും ശ്രമിക്കും.
ഏതെങ്കിലും ഒരു വലിയ്യിന്റെ ജീവിതത്തില്‍ ശരീഅത്ത് വിരുദ്ധം എന്നു തോന്നുന്ന ഏതെങ്കിലും ഒരു കാര്യം കണ്ടാല്‍ ദുനിയാവ് മുഴുവന്‍ കീഴടക്കിയ പോലെ അവര്‍ അത് ആഘോഷിക്കും. പരിപൂര്‍ണ്ണനായ ഒരാളില്‍ നിന്ന് ഒരു നന്മ കണ്ടാല്‍ അവര്‍ അത് മറച്ചു വെക്കും.
തിന്മകള്‍ കണ്ടാല്‍ അവര്‍ ചെണ്ട കൊട്ടി പരസ്യം ചെയ്യും. ഒരു മുഅ്മിനിന്റെ വീഴ്ച്ച സഹിക്കലോ പിഴവിനെത്തൊട്ട് അശ്രദ്ധമാവാലോ അവരില്‍ നിന്ന് അസംഭവ്യമാണ് .
കാരണം തെറ്റുകളെ എതിര്‍ക്കാതെ അവര്‍ക്ക് ഉയരാന്‍ കഴിയില്ല. പ്രത്യേകിച്ച് ഭയഭക്തിയുള്ള ദാകിറായ ആബിദായ മനുഷ്യന്റെ ന്യുനതകള്‍ തുറന്ന് കാട്ടാന്‍ അവര്‍ വെമ്പല്‍ കൊള്ളും. അങ്ങനെ അവര്‍ സ്വയം പിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരുമാകും.
ശൈഖുല്‍ ഇസ്‌ലാം അല്‍ മഖ്‌സൂമി ( റ )പറയുന്നു:
സൂഫിയാക്കളുടെ മാര്‍ഗത്തില്‍ പ്രവേശിച്ച ഒരാള്‍ സലഫിന്റെ ഇജ്മാഅ് നും ഖുര്‍ആനിനും തിരു സുന്നത്തിനും എതിരായി അവരുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും കണ്ടാലല്ലാതെ ഒരു പണ്ഡിതനും അവരെ എതിര്‍ക്കല്‍ അനുവദനീയമല്ല .കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലും, ഭാവനയുടെ അടിസ്ഥാനത്തിലും, വാസ്തവ വിരുദ്ധമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും അവരെ എതിര്‍ക്കലും ചീത്ത പറയലും അനുവദനീയമല്ല . അവരുടെ അവസ്ഥകളെയും പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും എതിര്‍ക്കാന്‍ യോഗ്യതയുണ്ടാവണമെങ്കില്‍ ചുരുങ്ങിയത് എഴുപത് കാര്യങ്ങള്‍ അയാള്‍ അറിഞ്ഞിരിക്കണം . കറാമത്ത് ,മുഅ്ജിസത്ത് എന്നിവ അഗാതമായി അറിയണം .ആദ്യകാലക്കാരുടെയും പിന്‍കാലക്കാരുടെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ അവന്‍ കാണണം. ഹദീസുകള്‍ വിശാലമായി പഠിക്കണം .
മുജ്തഹീദികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ നന്നായി അറിയണം . ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും രഹസ്യജ്ഞാനങ്ങള്‍ അറിയണം . ആദ്യകാലക്കാരുടെയും പിന്‍കാലക്കാരുടെയും അഭിപ്രായങ്ങള്‍ നന്നായി അറിയണം. ( ജാമിഅല്‍ ഉസൂല്‍ 195 )
"സത്യം സത്യമായി മനസിലാക്കുവാന്‍ അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍ "
You need to be a member of Jeelani Message to add comments!
Join Jeelani Message