അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം.
അനസുബ്നുമാലിക് (റ ) മരണാസന്നനായപ്പോള്‍ തന്റെ ബന്ധുക്കളോട് പറഞ്ഞു: എനിക്ക് لااله الاالله محمد رسول الله എന്ന് ചൊല്ലിത്തരൂ. അങ്ങനെ അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കെ മരണപ്പെട്ടു. ( സുവറുന്‍ മിന്‍ ഹയാതിസ്വഹാബ -16 )
ഗൗസുല്‍ അഅ്ളം(റ ) വിന്റെ മരണസമയത്തെക്കുറിച്ച് ഫുതുഹുല്‍ ഗൈബില്‍ ഇപ്രകാരം പറയുന്നു:
ثّم أتاه الموت فكان رضى الله عنه يقول استعنت بلا اله الا الله سبحانه وتعالى الحي الذي لايخشى الفوت سبحان من تعزز بالقدرة وقهر عباده بالموت لا اله الا الله محمد رسول الله
" പിന്നെ അദ്ദേഹത്തിന് മരണം ആസന്നമായി. അപ്പോള്‍ അദ്ദേഹം മുകളില്‍ പറയപ്പെട്ട ദിക്റ് പറഞ്ഞുകൊണ്ടേയിരുന്നു.
( ഫുതുഹുല്‍ ഗൈബ് -132, തഫ് രീഹുല്‍ ഖാതിര്‍ -59 )
സുല്‍ത്താനുല്‍ ആരിഫീന്‍ അഹ്മദുല്‍ കബീര്‍ രിഫാഈ(റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം:
(355-وكان اخر كلمة قالها : اشهد ان لا اله الا الله , واشهد ان محمد ا رسول الله (نور الابصار
" രിഫാഈ(റ )വിന്റെ അവസാന വാചകം ശഹാദത്തിന്റെ രണ്ട് കലിമത്തുമായിരുന്നു. " ( നൂറുല്‍ അബ്സ്വാര്‍ -355 )
ഇത്രയും മഹത്വമുള്ള ഈ പരിപൂര്‍ണ്ണ തൗഹീദിന്റെ സന്ദേശവുമായിട്ടാണ് ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി മഹാനവര്‍കള്‍ നമ്മെ സമീപിക്കുന്നത് . നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു .നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം. അവസാനം لااله الاالله محمد رسول الله എന്ന പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ കഴിയും. എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.
സത്യം സത്യമായി മനസിലാക്കുവാന്‍ അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍
You need to be a member of Jeelani Message to add comments!
Join Jeelani Message