• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് .

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് . 
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും പൂര്‍ത്തീകരണമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . രണ്ടിന്റെയും പ്രഭവകേന്ദ്രം ഒന്നുതന്നെയാണ് .

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം തൗഹീദാണ് . നിസ്കാരവും ഇതര കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പ് തൗഹീദ് സ്ഥാപിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . 
മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമാകാന്‍ തൗഹീദ് അനിവാര്യമാണ് .

പള്ളികളും മദ്രസകളും യൂനിവേഴ് സിറ്റികളും മതപണ്ഡിതന്മാരും ധാരാളമുള്ള സമൂഹത്തിലാണ് ശൈഖ് മുഹിയുദ്ധീന്‍ ( റ ) ദീനിന് ജീവന്‍ നല്‍കിയത് . അന്ന് ബാഗ്‌ ദാദില്‍ ദീന്‍ മരിച്ചു കിടക്കുകയായിരുന്നു. 
തൗഹീദ് ജനഹൃദയങ്ങളില്‍ സ്ഥാപിച്ചാണ് മഹാനവര്‍കള്‍ ദീനിന്‌ ജീവന്‍ നല്‍കിയത് .

ശൈഖ് മുഹിയുദ്ധീന്‍ ( റ ) ബാഗ്‌ ദാദില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് മുസ്‌ലിം ലോകത്ത് നാം നിര്‍വഹിക്കേണ്ടത്.

മതസ്ഥാപനങ്ങളുടെ അഭാവമോ മതപണ്ഡിതരുടെ ശൂന്യതയോ ഇന്നില്ല. മറിച്ച് ഈമാനും തഖ്‌വയുമുള്ള ഹൃദയങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.

പണ്ഡിതന്മാരും മതസ്ഥാപനങ്ങളും വേണ്ട എന്നല്ല പറയുന്നത് . ഇസ്‌ലാമിന്റെ നിലനില്‍പിന്ന് അവ അനിവാര്യമാണ് . ഉഖ്‌റവിയായ പണ്ഡിതരെ ആദരിക്കലും അനുസരിക്കലും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് . 
വ്യാജപണ്ഡിതരും വ്യാജ ശൈഖുമാരും ഈ ഉമ്മത്തിനെ നാശത്തിലേക്ക് നയിക്കുമെന്ന് നബി( സ ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ ശൈഖുമാരെ അവഗണിക്കുക. യഥാര്‍ത്ഥ ശൈഖുമാരെയും പണ്ഡിതരെയും അനുസരിക്കുക.

Views: 87

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service