മുഹമ്മദീയ യാഥാര്‍ത്യത്തെ പ്രപഞ്ചനാഥന്‍ പരിചയപ്പെടുത്തണം. അവനാണ് ആ പ്രകാശത്തിന്റെ ഉടമ അവനില്‍ നിന്നാണ് ആ പ്രകാശം അഥവാ മുഹമ്മദീയ യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പാരമ്യത തുടക്കത്തിലേക്കുള്ള മടക്കമാകുന്നത് അപ്പോഴാണ് .
സൂറത്ത് നൂറിലെ ആയത്ത് 35 ല്‍ പറഞ്ഞു തരുന്നതിങ്ങനെയാണ് .
ആകാശ ഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് അല്ലാഹു . അഥവാ ആ പ്രകാശത്തിന്റെ ഉടമയാണ് അല്ലാഹു . അവനാണ് മുഹമ്മദീയ പ്രകാശത്തിലൂടെ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നത് . മുഹമ്മദീയ പ്രകാശം ഉപമ അകത്ത് ഒരു ദീപം സ്ഥിതി ചെയ്യുന്ന വിളക്കുമാടത്തെ പോലെയാണ് . ദീപം ഒരു സ്ഫടികത്തിനുള്ളിലാണ് . ആ സ്ഫടികം തന്നെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെയാണ് . അനുഗ്രഹീതമായ ഒരു ഒലീവു വൃക്ഷത്തില്‍ നിന്നും ആ ദീപം കത്തിക്കപ്പെടുന്നു. ഒലീവ് കിഴക്കുള്ളതോ പടിഞ്ഞാറുള്ളതോ അല്ല. എണ്ണ തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമാണ് . വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു ഉദ്ദേശിക്കുന്നവരെ ആ വെളിച്ചത്തിലേക്കവന്‍ ചേര്‍ക്കുന്നു.
സ്ഫടിക സമാനമായ മിന്നിത്തിളങ്ങുന്ന ' സ്ഫടികം ' തിരുദൂതര്‍
( സ ) യുടെ ബാഹ്യ ശരീരവും. വെളിച്ചം പകര്‍ന്നേകുന്ന ' ദീപം ' മുഹമ്മദീയ യാഥാര്‍ത്ഥ്യം അഥവാ തിരുമേനി( സ ) യിലെ ആത്മാവാകുന്ന പ്രകാശവുമാണ് . വിളക്കുമാടമാകുന്ന ആദ്യപിതാവു മുതല്‍ തിരുദൂതര്‍ വരെയുള്ള പരിശുദ്ധരായ അവിടുത്തെ പിതാക്കളുടെ മുതുകുകളുമാണ് . കിഴക്കിന്റെ കുഴപ്പമോ പടിഞ്ഞാറിന്റെ പതര്‍ച്ചയോ ഏറ്റിട്ടില്ലാത്ത ഒലീവു വൃക്ഷത്തില്‍ നിന്നെടുത്ത തീസ്പര്‍ശമേറ്റില്ലെങ്കിലും തേജോമയമായ എണ്ണയാണ് പ്രസ്‌തുത ദീപത്തിലൊഴിച്ച് കൊടുക്കുന്നത് .
പ്രകാശത്തിനുമേല്‍ പ്രകാശം. വെളിച്ചത്തിനുമേല്‍ വെളിച്ചം. അതാണു മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശം. ആ പ്രകാശത്തിലേക്കാണ് വഴികാണിക്കേണ്ടത് . ആ പ്രകാശത്തിലേക്കാണ് ചെന്നണയേണ്ടത് . ആ പ്രകാശത്തിലേക്കാണ് മനം തുറക്കേണ്ടത് . ആ പ്രകാശത്തില്‍ നിന്നാണ് ഹൃദയങ്ങള്‍ക്ക് വെളിച്ചമുണ്ടാകേണ്ടത് . ആ ദീപമാണ് തിരിച്ചറിയേണ്ടത് . ആ ദീപത്തിലൂടെയാണ് തിരിച്ചറിവുണ്ടാകേണ്ടത് . പ്രപഞ്ചമഖിലം ആ ദീപം ചൊരിയുന്ന പ്രഭയുടെ ചൈതന്യത്തിലാണ് . അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് മാത്രമേ അതിലേക്കണയാനാകൂ. ആ പ്രകാശത്തിലേക്കെത്തിയവര്‍ വിജയികള്‍ മഹാഭാഗ്യവാന്മാര്‍ , യഥാര്‍ത്ഥ മുഅ്മിനുകള്‍ .
സൂറത്ത് നൂറിലെ തുടര്‍ന്നുള്ള 36,37 സൂക്തങ്ങള്‍ വ്യക്തമാക്കുന്ന പോലെ സദാസമയവും ദിക്ക് റിലായി കഴിയുന്ന
" മഹാന്‍മാര്‍ " അല്ലാഹുവിന്റെ അനുഗ്രഹീതമായ ഈമാനിന്റെ വഴി തെരഞ്ഞെടുത്തവര്‍ . അവരാണ് ഈ പ്രകാശത്തിലേക്ക് വഴി കാണിക്കപ്പെട്ടവര്‍ .
മുഹമ്മദീയ യാഥാര്‍ത്ഥ്യമാകുന്ന പ്രകാശത്തിലേക്കുള്ള പ്രയാണമാണ് ശരിയായ ഈമാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടത് .
അല്ലാഹുവിന്റെ പാര്‍ട്ടിയുടെ അടയാളം "ദിക്റുള്ള"യാണ്, രഹസ്യമായും,പരസ്യമായും(ആത്മാവിലും,നാവിലും) അല്ലാഹുവിനെ കുറിച്ചുള്ള ദിക്ര്‍ സ്ഥിരമായി ഉണ്ടാകണം,എല്ലാസമയത്തും ഉണ്ടാകണം!!!
ദിക്ര്‍ ചെല്ലാത്തവരായി ആരാണ് ഉള്ളത്?
എല്ലാവരും പറയും ഞാനും ദിക്ര്‍ ചെല്ലുന്നുണ്ടല്ലോ. ഉള്ളിലും,പുറത്തും(ആത്മാവിലും,നാവിലും)ദിക്ര്‍ ഉണ്ടോ? മനസ്സില്‍ എന്താണ് ഉള്ളത്?
നമ്മുടെ ഇബാദത്തുകളെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന അഹങ്കാരം,അസുയ,പക,കോപം,നിഫാക്, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ ചികിത്സികണമെങ്കില്‍ മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് പൂര്‍ണ്ണ തൗഹീദ് സ്വീകരികാലാണ് അതിനുള്ള മാര്‍ഗം,
നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു,
നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!
അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍
You need to be a member of Jeelani Message to add comments!
Join Jeelani Message