• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

                  പുണ്യ വസന്തം
നന്മയുടെ നിറനിലാവുമായി വീണ്ടും ഒരു റബീഉല്‍ അവ്വല്‍.
ലോകാനുഗ്രഹി പുണ്യ പൂമാന്‍ മുത്ത്‌ നബിയുടെ ഓര്മ്കളുണര്ത്തി് ലോകം വീണ്ടും ആദ്യ വസന്തത്തിലേക്ക് കണ്തു്റക്കുന്നു..
ആമിനാ ബീവിയുടെ മുത്ത്‌മോന്റെ അപദാനങ്ങളുമായി ആകാശവും ഭൂമിയും ആനന്ദനൃത്തമാടുന്നു..
മണ്ണിലും വിണ്ണിലും പുണ്യ ജനനത്തിന്റെ ആഹ്ലാദം.
പാപപങ്കിലമായ മനസുകള്ക്ക്തെ ളിനീരുറവ നല്കിയ മുത്ത്‌ റസൂലിന്റെ ജനനം.
വിഗ്രഹങ്ങള്ക്ക് മുന്നില്‍ തലകുനിച്ചവരെ നാഥന്റെ തൌഹീദിലേക്ക് വഴിനടത്തിയ പുണ്യ സിറാജ്.
കുടുംബ മഹിമയും അഹങ്കാരവും വഴിനടത്തിയ ജനതയെ നേരിന്റെ നേര്‍ വഴിയിലേക്ക് നയിച്ച പുണ്യ ഹബീബ്‌ (സ).
പരിശുദ്ധ മക്കയുടെയും പുണ്യ മദീനയുടെയും അതിര്‍ വരമ്പുകള്‍ കടന്നു വിശുദ്ധ തൌഹീദിനെ മാനവ ഹൃദയങ്ങളില്‍ സന്നിവേശിപ്പിച്ച ലോകാനുഗ്രഹി മുത്ത്‌ റസൂല്‍ (സ).
അഗതികള്ക്ക് കൈത്താങ്ങായി,
അനാഥകള്ക്ക് വാല്സാല്യ പിതാവായി,
അബലകള്ക്ക് മോചകനായി,
അടിമകള്ക്ക് ആശ്രിതനായി,
ആത്മീയ ഭൌതിക സാമ്രാജ്യങ്ങള്ക്കുയ നേരിന്റെ അധിപനായി,
സത്യത്തിന്റെ നിറകുടമായി,
നേരിന്റെ നേരറിവുമായി,
സംഘര്ഷ ഹൃദയങ്ങള്ക്ക്സാന്ത്വനമായി,
ഇരുളടഞ്ഞ മാനസങ്ങള്ക്ക് വെളിച്ചമായി,
പുണ്യ ഹബീബ്‌ (സ) പിറന്നു വീണ ഓര്മ്മകളുണര്ത്തി വീണ്ടുമൊരു റബീഉല്അവ്വല്‍.
ആഘോഷങ്ങല്ക്ക പ്പുറം ജീവിതഗന്ധിയായ ആ വഴിയിലേക്ക് നാം മടങ്ങുക.
അപദാനങ്ങള്‍ അരങ്ങുകള്ക്ക പ്പുറം ഹൃദയത്തിന്റെ അണിയറയിലേക്ക് കുടിയിരുത്തുക.
ഈ പുണ്യ വസന്തം വീണ്ടുവിചാരത്തിനു കളമൊരുക്കട്ടെ.മനസ്സുകളിലെ കളകള്‍ പിഴുതെറിഞ്ഞ് ഒരു പുതു വസന്തത്തിനു വിത്തെറിയാന്‍ ഈ മാസം നമുക്ക് വഴിയൊരുക്കട്ടെ.
നൂറ്റാണ്ടുകള്ക്ക പ്പുറം അറഫയില്‍ സമ്പൂര്ണ്ണമാക്കിയ തൌഹീദിന്റെ യതാര്ത്ഥ വാഹകരാവാന്‍ നമുക്ക് മുന്നിട്ടിറങ്ങാം.

"റസൂലേ അങ്ങ് സൂര്യനും ചന്ദ്രനുമാണ്.
അങ്ങ് വെളിച്ചത്തിനു മേല്‍ വെളിച്ചമാണ്".

          ഏവര്ക്കും നബിദിനാശംസകള്‍

Views: 207

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

Comment by habeeburahman on February 8, 2011 at 8:22pm
dear  i added your article to my blog ..........allah bless us ........assalamu alaikum

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service