• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

 

توكلت على الله

മഹാനായ ഇബ്‌റാഹിം ബിന്‍ അദ്ഹം (റ) പരിശുദ്ധ മക്കയിലേക്കുള്ള യാത്രക്കിടയില്‍ ഒട്ടകപ്പുറത്ത് വന്ന ഒരു അഅ്റാബി മഹാനവര്‍കളോട് ചോദിച്ചു.

"അല്ലയോ ശൈഖ്, നിങ്ങള്‍ എങ്ങോട്ട് പോകുന്നു?. 

മഹാനവര്‍കള്‍ പറഞ്ഞു.

"അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലേക്ക്". 

അയാള്‍ പറഞ്ഞു.

"നിങ്ങളെന്താ ഭ്രാന്തനാണോ, ഇത്രയും നീണ്ട യാത്രക്ക് നിങ്ങളുടെ കയ്യില്‍ ഭക്ഷണമോ വാഹനമോ ഒന്നുമില്ലല്ലോ?".

മഹാന്‍ പറഞ്ഞു.

"എന്റെ കയ്യില്‍ വാഹനമുണ്ട്.നീ കാണുന്നില്ല എന്നേയുള്ളൂ".

അയാള്‍ ചോദിച്ചു.

"അതെന്താ?"

മഹാന്‍ പറഞ്ഞു.

"എനിക്ക് വല്ല പരീക്ഷണങ്ങളും നേരിട്ടാല്‍ ഞാന്‍ ക്ഷമയുടെ വാഹനം കയറും.വല്ല അനുഗ്രഹങ്ങളുംഎത്തിയാല്‍ നന്ദിയുടെ വാഹനം കയറും.അല്ലാഹുവിന്റെ ഖളാഅ് എന്റെ മേല്‍ വന്നു ഭവിച്ചാല്‍ ഞാന്‍ തൃപ്തിയുടെ വാഹനം കയറും.എന്റെ ശരീരം വല്ലതിലേക്കും എന്നെ ക്ഷണിച്ചാല്‍ എന്റെ ശേഷിച്ച ജീവിതം കഴിഞ്ഞു പോയതിനേക്കാള്‍ കുറവാണെന്ന് ഞാന്‍ മനസ്സിലാക്കും".

അപ്പോള്‍ അയാള്‍ പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ യാത്ര തുടരുക,ഇപ്പോള്‍ നിങ്ങള്‍ വാഹനത്തിലും ഞാന്‍ കാല്‍നടയായിട്ടുമാണ് സഞ്ചരിക്കുന്നത്."

Views: 94

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service