• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

വെളിച്ചം തേടുന്നവരോട്

പണ്ഡിതരെ ഇതിലേ..........
തൌഹീദിന്റെ വിശ്വപ്രഭ ലോകത്തിനു പ്രവാചകലബ്ദിയിലൂടെ അവസാനമായി എത്തിച്ച പുണ്യ ഹബീബ് മുഹമ്മദ്‌റസൂല്‍ (സ) തങ്ങള്‍ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു.
"العلماء ورثة الأنبياء"
"വിശുദ്ധ ഇസ്ലാമിലെ പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്".ഈ ഹദീസിന്റെ ആന്തരികതലങ്ങളിലേക്ക് കടന്നു ഒരപഗ്രഥനത്തിന് നാം തയ്യാറായാല്‍ പാണ്ഡിത്യത്തിന്റെ പേരില്‍ മേനി നടിക്കുന്ന നാം എവിടെ നില്ക്കു ന്നു എന്ന് സ്വയം ബോധ്യമാവും.തങ്ങള്‍ പ്രവാചകരുടെ അനന്തരാവകാശികളെന്നു മേനി നടിച്ചു, പ്രവാചകര്‍ ഏതൊരു വഴിയിലേക്ക് മാനവികതയെ നയിച്ചോ അവിടെ നിന്നും ബഹുദൂരം വഴിമാറി സഞ്ചരിക്കുകയും തന്റെ അനുയായികളെ നയിക്കുകയും ചെയ്യുന്ന സമകാലിക പണ്ഡിത സമൂഹത്തിന് എന്തു അനന്തരമാണ് അവകാശപ്പെടാനാവുക.
തങ്ങള്‍ ഓതിപ്പഠിച്ച കിതാബുകളില്‍ ഭൌതികാനന്തരാവകാശം ലഭിക്കാനുള്ള നിബന്ധനകള്‍ മനസ്സിലാക്കിയ ഇവര്‍ എന്ത് കൊണ്ട് അല്ലാഹുവിന്റെ പ്രവാചകര്‍ അനന്തരമായി നല്കുമന്ന അത്മീയ സ്വത്തിന്റെ അനന്തരാവകാശികള്‍ ആവാനുള്ള നിബന്ധനകള്‍ മനസ്സിലാക്കുകയോ അത് സ്വജീവിതത്തില്‍ സ്വീകരിക്കുകയോ ചെയ്യാതെ ഈ സമൂഹത്തെ വഴിപിഴപ്പിക്കാനൊരുങ്ങുന്നു.ഹദീസിന്റെ അര്ത്ഥം നാഴികക്ക് നാല്പതു വട്ടം മുഴക്കിയത് കൊണ്ട് മാത്രം നുബൂവത്തിന്റെ ആന്തരിക വശങ്ങള്‍ ഉള്ക്കൊനള്ളുന്ന അനന്തരം ലഭിക്കില്ല.അത് മരിച്ചുകിടക്കുന്ന ഒരാളുടെ കുടുംബത്തിനു സമീപത്ത്‌ വന്നു മുന്പലരിചയമോ ഊരും പേരുമറിയാത്തവാനോ ആയ ഒരാള്‍ താന്‍ പരേതന്റെ മകനാണെന്നു വാദിക്കുന്നതിന് തുല്യമായിരിക്കും.
അല്ലാഹുവിന്റെ പ്രവാചകന്മാ്ര്‍ സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും അതിലുപരി ഹൃത്തടങ്ങളിലേക്ക് പകര്ന്നു് നല്‍കുകയും ചെയ്ത തൌഹീദിന്റെ തെളിനീര്‍ മേനി നടിക്കുന്ന ഈ ഉലമാ സമൂഹത്തിനു പകര്ന്നു നല്കാനായിട്ടുണ്ടോ.ഇല്ലന്നെല്ലേ വാസ്തവം.പണ്ഡിത സമൂഹങ്ങളുടെയും സംഘടനകളുടെയും ആധിക്യംകാരണം വീര്പ്പ്മു ട്ടുന്ന നമ്മുടെ നാടുകളില്‍ എന്തുകൊണ്ട് പത്രത്താളുകളിലെ ക്രിമിനല്‍ വാര്ത്ത്കളില്‍ നമ്മുടെ സഹോദരങ്ങള്‍ ഇടം പിടിക്കുന്നു.ഇവിടെയാണ് കുറുന്തോട്ടിക്ക് തന്നെ വാതം പിടിപെടുന്നത് നാം കാണുന്നത്.സ്വയം പ്രതിരോധ ശേഷി നഷ്ട്ടപ്പെട്ടവര്ക്ക് പിന്നെ മറ്റുള്ളവരെ എങ്ങനെ പ്രതിരോധിക്കാനാവും.തന്നെക്കൂടാതെ മരുന്നില്ലെന്നഹങ്കരിക്കുന്ന, എന്നാല്‍ തനിക്ക് വന്ന രോഗത്തെ പ്രതിരോധിക്കാനാവാത്ത അതില്‍ നിന്ന് രക്ഷപ്പെടാനാവാത്ത കുറുന്തോട്ടിയെപ്പോലെ നമ്മുടെ സമകാലിക പണ്ഡിത സമൂഹമായി എന്നതാണ്‌ ഏറ്റവും വലിയ ദുരവസ്ഥ.എന്നിട്ടും അഹങ്കാരം കൈവിടാതെ പ്രവാചകത്വത്തിന്റെ അനന്തരാവകാശത്തിന്റെ മേനി പറഞ്ഞു ആത്മീയ രോഗങ്ങള്ക്ക്വ ശാന്തി നല്കുടന്ന സത്യസന്ധരായ അനന്തരാവകാശികളെ സ്വീകരിക്കാതെ, അതിനു തയ്യാറാവുന്നവരെ തങ്ങളുടെ ഫത്‌വ എന്ന ഉമ്മാക്കി കാട്ടിയും ഊര് വിലക്കേര്പ്പെ ടുത്തിയും പിന്തിരിപ്പിക്കുന്ന ഈ അഭിനവ "അനന്തരാവകാശികല്‍"എന്ത് കൊണ്ട് ഗതാകാല ഉലമാക്കളുടെ പ്രകാശമാനമായ ചരിത്രത്തത്തിലേക്ക്‌ കണ്തുകറക്കുന്നില്ല.
പാണ്ഡിത്യത്തിന്റെ സപ്ത സാഗരങ്ങള്‍ നീന്തി കടന്നവന് പോലും തന്നെ വഴി നടത്തുന്ന ഒരാളെ തേടിപിടിക്കല്‍ അനിവാര്യമാണ്.മഹാനായ ഇമാം തൌബി (റ) പറയുന്നു.
لا ينبغى للعالم ولو تبحر فى العلم حتى صار واحد أهل زمانه أن يقنع بما علمه وأنما الواجب عليه الإجتماع بأهل الطريق ليدله على الطريق المستقيم – تنوير القلوب
"ഒരാള്‍ സാഗര സമാന പാണ്ഡിത്യം നേടുകയും തന്റെل കാലത്തെ തുല്യതയില്ലാത്ത വ്യക്തിയായിത്തീരുകയും ചെയ്താല്പ്പോ ലും അദേഹത്തിനു തന്റെ ഇല്മുുകൊണ്ട് സംതൃപതിയടഞ്ഞിരിക്കാന്‍ പറ്റില്ല.മറിച്ച് നേരായ വഴി അറിഞ്ഞു കിട്ടാന്‍ വേണ്ടി മശാഇഖുമാരുമായി സഹാവസിക്കല്‍ അദ്ധേഹത്തിനു നിര്ബവന്ധമാണ്."
കര്മ്മിശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളെ മുഴുവന്‍ നിര്വ്ചിച്ചെടുത്ത് മുസ്ലിം ലോകത്തിനു കര്മമശാസ്ത്ര സംഹിത ക്രോഢീകരിച്ച് നല്കികയ മദ്ഹബിന്റെ ഇമാമായ മഹാനായ ഇമാമുനാ ശാഫിഈ (റ) ആട്ടിടയനായ ശൈബാനുര്റാമഈ (റ) ന്റെ ശിഷ്യതം സ്വീകരിച്ചു വിശുദ്ധ തരീഖത്തിന്റെ വഴിയിലേക്ക് കടന്നു വന്നതിനു ചരിത്രം സാക്ഷിയാണ്.ഇന്ന് വന്ദ്യരായ ശൈഖുനായുടെ ഇല്മി ന്റെ ആഴമളക്കാന്‍ തങ്ങള്‍ നേടിയെടുത്ത വിജ്ഞാനത്തിന്റെ അളവ്കോല്‍ കൊണ്ട് ശ്രമിക്കുന്നവര്‍ തല ചൊറിയുകയുമാണ്.മാത്രമല്ല തങ്ങള്‍ നേടിയ വിജ്ഞാനത്തിനപ്പുറത്ത് മഹത്തായ ഒരു വിജ്ഞാനമുണ്ടെന്ന യാഥാര്ഥ്യംന ഇക്കൂട്ടര്‍ അറിയാതെ പോവുകയോ അതല്ലെങ്കില്‍ അജ്ഞത നടിക്കുകയോ ചെയ്യുന്നു.
ആറ്റിക്കുറുക്കി മനനം ചെയ്തെടുക്കുന്ന ഇല്മിഅനപ്പുറം അല്ലാഹു തന്റെ ഇഷ്ടദാസര്ക്ക് നല്കുനന്ന അതീന്ദ്രിയജ്ഞാനം എന്തിനു നാം നിഷേധിക്കണം.അല്ലെങ്കില്‍ അതിന്നില്ലെന്നു എന്തിനു വാദിക്കണം.എന്നാല്‍ വളരെ രസകരമായ അവസ്ഥ,ഭൌതികതയില്‍ തങ്ങളെ ബാധിക്കുന്ന അവസ്ഥകളെ പറഞ്ഞു തരുന്ന മഹത്തുക്കളെ അംഗീകരിക്കുകയും എന്നാല്‍ ജീര്ണെത ബാധിച്ച തന്റെ ആത്മാവിനെ ഗ്രസിച്ച രോഗത്തെ ചൂണ്ടികാണിക്കുന്ന മശാഇഖുമാരെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു തലമുറയാണ് നമ്മുടെ മുന്നിലുള്ളത്. അതിനു നേതൃത്വം നല്കായന്‍ തലയും വാലുമില്ലാതെ ഉഴലുന്ന ചില കോമാളിക്കൂട്ടങ്ങളും.അല്ലാഹു അവരെയും നമ്മെയും ഹിദായത്തിലാക്കട്ടെ,ആമീന്‍.
ജീവിതകാലം മുഴുവന്‍ ഇസ്ലാമിക വിജ്ഞാനങ്ങള്‍ സ്വരുക്കൂട്ടി ഒട്ടനേകം ഗ്രന്ഥങ്ങള്‍ രചിച്ചു ഇസ്ലാമിക ഗ്രന്ഥപ്പുരകള്‍ സമ്പന്നമാക്കിയ മഹാനായ ഇമാം ഗസ്സാലി (റ) പറയുന്നതൊന്നു ഈ സമൂഹം കേട്ടിരുന്നെങ്കില്‍.മഹാനവര്കകള്‍ രചിച്ച മേനി പറഞ്ഞു നടക്കുകയും എന്നാല്‍ അദ്ദേഹം സ്വീകരിച്ച വഴിയെ വിസ്മരിക്കുകയും ചെയ്യുന്നവര്‍ ഇതൊന്നു കേള്ക്കു ക.അദ്ദേഹം പറയുന്നു.
ഞാന്‍ തുടക്കത്തില്‍ സ്വാലിഹീങ്ങളുടെ അവസ്ഥകളെയും ആരിഫീങ്ങളുടെ സ്ഥാനങ്ങളെയും നിഷേധിക്കുന്നവനായിരുന്നു . അങ്ങനെ ഞാന്‍ എന്റെ് ശൈഖായ യൂസുഫുന്നസ്സാജ് (റ)മായി സഹവസിക്കുകയും അദ്ധേഹം എന്നെക്കൊണ്ട് മുജാഹദ ചെയ്യിപ്പിച്ച് എന്നെ തെളിയിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിന്നു .അപ്പോള്‍ എനിക്കു പല അനുഗ്രഹങ്ങളും വന്നുതുടങ്ങി .അങ്ങനെയിരിക്കെ ഞാന്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്ശിരച്ചു.അവനെന്നോട് പറഞ്ഞു: "അബൂ ഹാമിദേ..നിങ്ങള്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുക എന്നിട്ട് എന്റെപ ഭൂമിയില്‍ എന്റൊ നോട്ടത്തിനു പാത്രമായവരോടൊപ്പം സഹവസിക്കുക .എന്നോടുള്ള സ്നേഹം കൊണ്ട് ഇരു ലോകവും ഒഴിവാക്കിയവരാണവര്‍" ഞാന്‍ പറഞ്ഞു :നീ എനിക്കു അവരെക്കുറിച്ച് നല്ല വിചാരം നല്കഹണം.അല്ലാഹു : ഞാന്‍ ചെയ്യാം. നിങ്ങളുടെയും അവരുടെയും ഇടയിലുള്ള ബന്ധം മുറിക്കുന്നത് ദുനിയാവിനോടുള്ള നിങ്ങളുടെ സ്നേഹമാണ് .അതില്നിുന്നു നിന്ദ്യമായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം താല്‍ പര്യപ്രകാരം ഒഴിവാകുക .എന്റെന പരിശുദ്ധിയുടെ പ്രകാശങ്ങള്‍ ഞാന്‍ നിങ്ങള്ക്ക്ര നല്കിമയിരിക്കുന്നു. ഇതു കേട്ട ഞാന്‍ വളരെ സന്തോഷപൂര്വ്വംന ഉണര്ന്നു .എന്റെ് ശൈഖ് യൂസുഫുന്നസ്സാജ് (റ)അവര്കേളോട് ഞാന്‍ എന്റെര സ്വപ്നം വിശദീകരിച്ച് കൊടുത്തു.അദ്ധേഹം പുഞ്ചിരിതൂകിക്കൊണ്ട്‌ പറഞ്ഞു: "അബൂ ഹാമിദേ ..നാം തുടക്കത്തില്‍ നല്കുിന്ന ചില അനുഗ്രഹങ്ങളുടെ സൂചനയാണിത്.എന്റൊ കൂടെയുള്ള സഹവാസം നിങ്ങളുടെ ഉള്കാംഴ്ചക്ക് ഈമാനിക ശാക്തീകരണത്തിന്റെൂ അഞ്ജനമിട്ടുതരും".(ശക്സ്വിയ്യാതുസ്സൂഫിയ).
സഹോദരങ്ങളെ ഇനി നാമൊന്നു സ്വതന്ത്രമായി ചിന്തിക്കുക. നാം നേടിയ അറിവ് നമുക്കെന്തു നല്കിവ. നമ്മുടെ ജീവിതോപാധിക്കുള്ള മാര്ഗ്ഗം എന്നതിനപ്പുറം നാം എന്ത് നേടി.എന്നാല്‍ യഥാര്ത്ഥ പാഥേയം നാം നേടിയെടുത്തോ?ഇല്ലെന്നല്ലേ നമ്മുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.നാം നേടിയ നമ്മുടെ അറിവുകള്‍ നമ്മുടെ രക്ഷകരാകാതിരിക്കുമ്പോള്‍ പിന്നെത് ഫലം സഹോദരാ...നമ്മുടെ അറിവ് മറ്റുള്ളവരെ ഉപദേശിച്ചു ഉപജീവന മാര്ഗതമായി മാറുകയും നമ്മുടെ അതിജീവനത്തിനുള്ള മാര്ഗ മാല്ലാതായി തീരുകയും ചെയ്യുന്നത് എത്ര ഖേദകരമാണ്.
അല്ലാഹു നല്കിളയ അനുഗ്രഹങ്ങളെ വിസ്മരിച്ചു ഭൌതികതയുടെയും സുഖജീവിതത്തിന്റെയും വഴിയെ പായുമ്പോള്‍ നെട്ടോട്ടമോടുന്ന നാളെയെക്കുറിച്ച് നാം എന്ത് കൊണ്ട് വിസ്മരിക്കുന്നു.അല്ലാഹു കാലത്തിന്റെ വിളിയാളമായി നമ്മിലേക്കയക്കുന്ന മഹാത്തുക്കളെ വൈജ്ഞാനികാഹന്തായുടെയും താനിരിക്കുന്ന കസേരയുടെയും തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരുടെയും മായികവലയത്തില്പ്പെ്ട്ടു ധിക്കരിക്കുന്നതും തള്ളിപ്പറയുന്നതും ബുദ്ധിശൂന്യമല്ലേ സഹോദരാ.പ്രവാചകത്വത്തിന്റെ അനന്തരാവകാശികളെന്നു വിശേഷിപ്പിച്ച പാണ്ഡിത്യത്തിന്റെ നാലയലത്ത് പോലും എത്തിയിട്ടുണ്ടോ?ഇല്ലന്നെല്ലേ നമ്മുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
علماء أمتي كأنبياء بنى إسرائيل"
"എന്റെ ഉമ്മത്തിലെ പണ്ഡിതര്‍ ബനൂ ഇസ്രാഈലിലേക്ക് നിയോഗിതരായ പ്രവാചകരെപ്പോലെയാണെന്നു" വിശ്വഗുരു മുഹമ്മദ്‌ മുസ്ത്വഫ (സ).എന്നാല്‍ അത്തരം ഉലമാക്കളെ ബനൂഇസ്രാഈലികളെ പോലെ നിരാകരിക്കുന്നവരായി നാം മാറുകയാണോ.സമകാലിക സംഭവങ്ങള്‍ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.
മഹാനായ അബു അലിയ്യിനുസ്സഖഫി (റ) പറയ്യുന്നത് കേള്ക്കു ക.
لو أن رجلا جمع العلوم كلها وصحب طوائف الناس لا يبلغ مبلغ الرجال إلا بالرياضة من شيخ مؤدب ناصح- طبقات الصوفية 365
"ഒരു പണ്ഡിതന്‍ അനവധി ഇല്മുلകള്‍ കരസ്ഥമാക്കുകയും എല്ലാ വിഭാഗങ്ങളുമായി സഹവസിക്കുകയും ചെയ്താലും യഥാര്ത്ഥل ആണ്കുുട്ടികളുടെ (ഖുര്ആുനില്‍ 'രിജാല്‍ ' എന്ന് വിശേഷിപ്പിച്ച ,കച്ചവടവും ബിസിനസ്സും കാരണം അല്ലാഹുവിന്റെി ദിക് റി ലുള്ള ശ്രദ്ധ തെറ്റാത്ത ,അല്ലാഹുമായി ചെയ്ത ഉടമ്പടി സത്യസന്ധമായി പാലിച്ച വ്യക്ത്തികള്‍) സ്ഥാനെത്തു എത്തിപ്പെടാന്‍ ; ഉപദേഷ്ടാവും അദബ് നല്കുന്നവരുമായ ഒരു ശൈഖിന്റെറ നിര്ദേെശ പ്രകാരമുള്ള 'രിയാള; കൊണ്ടല്ലാതെ കഴിയില്ല" (ത്വബഖാത്തു സൂഫിയ്യ 365 )
യഥാര്ഥ്ാ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചവുമായി വിളങ്ങി നില്ക്കുിന്ന വന്ദ്യരായ ശൈഖുനാ യൂസുഫ്‌ സുല്ത്വാ ന്‍ ശാഹ് ഖാദിരീ (മ.സി) നിങ്ങളെ ഈ വഴിയിലേക്ക് വിളിക്കുന്നു.പ്രവാചകത്വത്തിന്റെ നേര്അ്നന്തരാവകാശവുമായി കാലത്തിന്റെ വിളക്കുമാടമായി യഥാര്ത്ഥ ആണ്കുനട്ടികളെ സമൂഹത്തിനു സമ്മാനിച്ചു കൊണ്ട് ആ താരകമിതാ ഉദിച്ചു നില്ക്കുളന്നു.സഹോദരാ സര്വന അഹന്തകളെയും കുടഞ്ഞെറിഞ്ഞു വിനയാന്വിതരായി ജീവിതവിജയം കണ്ടെത്താന്‍ ശ്രമിക്കുക.നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.ആമീന്‍

Views: 168

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service