• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

വെളിച്ചം തേടുന്നവരോട്

"മനുഷ്യാ ! നിന്നെ വഞ്ചിച്ചതെന്താണ്"


സൃഷ്ടിപ്പിന്റെ ലക്ഷ്യം മറന്നു ജീവിക്കുന്ന മനുഷ്യ സമൂഹമാണ് ഇന്ന് നാം എവിടെയും കാണുന്നത്.അല്ലാഹുവിന്റെ കല്പനകള്‍ ധിക്കരിക്കുകയും പിശാചിന്റെ അനുസരണ ശീലരായ അടിമകളായി മാറുകയും ചെയ്യുന്ന
നമുക്ക് എവിടെയെങ്കിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ടോ? ഉണ്ടെന്നു തന്നെയാണ് വിശുദ്ധ
ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്.


അല്ലാഹു പറയുന്നു.


ياأيّها الذين
آمنوا
اتقوا
الله
وكونوا
مع
الصادقين
-
التوبة
119


"ഓ സത്യ വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനു തഖ് വാ ചെയ്യുക അതോടൊപ്പം സത്യസന്ധമായി ജീവിക്കുന്നവരോടൊപ്പം ചേരുക"


ആകാശ ഭൂമിയോളം പാപം ചെയ്തു പശ്ചാതപിക്കുന്ന അടിമക്ക് പോലും ഉപാധി രഹിതമായി പൊറുത്തുകൊടുക്കുന്നവനാണ് അല്ലാഹു.അത് കൊണ്ട് സുരക്ഷിതമായ വഴി തെരഞ്ഞെടുക്കുകയാണ്
വേണ്ടത്.പ്രസ്തുത ആയതിനെ വിശദീകരിച്ചു കൊണ്ട്
റൂഹുല്‍ ബയാനില്‍ ഇസ്മാഈലുല്‍ഹഖി(റ)
പറയുന്നു.:

فاسع
يا
بنيّ
في
طلب
شيخ
يرشدك
ويعصم
خواطرك
-
روح
البيان
675

അതുകൊണ്ട് മോനേ...നിന്നെ മാര്‍ഗ ദര്‍ശനം നടത്തുകയും നിന്‍റെ ചിന്തകളെ പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈഖിനെ ശക്തമായ
പരിശ്രമത്തോടെ നീ
തേടിപ്പിടിക്കുക ...റൂഹുല്‍ ബയാന്‍ 675 / 3


എന്നാല്‍ ഇവിടെ നമ്മുടെ മനസുകളില്‍ ചിലപ്പോള്‍ ഉയര്‍ന്നു വരുന്ന ചില സംശയങ്ങളുണ്ട്.നമ്മുടെ മുന്‍ഗാമികളായ പലരും ശൈഖും ത്വരീഖത്തുമില്ലാതെയല്ലേ മരിച്ചുപോയത്‌?.അവരുടെ ഈമാന്‍ സുരക്ഷിതമല്ലെ?അവര്‍ സ്വര്‍ഗ്ഗ
പ്രാപ്തരാവില്ലേ?ഇവിടെ നാം മനസ്സിലാക്കേണ്ടത്‌നമ്മുടെ മുന്‍പില്‍ സുരഷിതമായ മാര്‍ഗങ്ങള്‍
ഉണ്ട്.ആ വഴികള്‍ മുറുകെ പിടിച്ചു ജീവിക്കലാണ് നമ്മുടെ പരമമായ ബാധ്യത.മുന്‍ഗാമികളായ
ആ മഹത്തുക്കള്‍ നാഥന്റെ കല്പനകള്‍ അനുസരിച്ച് ജീവിച്ച്ചവരാണെങ്കില്‍ അവരുടെ പരലോക
ജീവിതത്തെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ ഒന്നുമില്ല.അല്ലാഹു അവര്‍ക്കും നമുക്കും
സ്വര്‍ഗ പ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ.ആമീന്‍.


നാമൊന്നു ആലോചിക്കുക.നമുക്ക് രോഗം പിടിപെടുമ്പോള്‍ ആ രോഗത്തിന് സ്വയം ചികില്‍സ കണ്ടെത്താനും അല്ലെങ്കില്‍ വിദഗ്ധരോ അതിവിദഗ്ധരോ ആയ ഡോക്ടര്‍മാരെക്കൊണ്ട് ചികിത്സിക്കാനോ
സാധിക്കും.സ്വയം ചികിത്സ രോഗം ഭേദമാവാനോ അല്ലെങ്കില്‍ മൂര്‍ച്ഛിക്കാനോ ഉള്ള സാധ്യത
ആണ്.അപ്രകാരം സ്വയം വഴി തെരഞ്ഞെടുക്കുന്നവര്‍ക്ക് എന്തും സംഭവിക്കാം.ഒന്നും
ഉറപ്പിക്കാനാവില്ല.എന്നാല്‍ വിദഗ്ധ ഡോക്ടറെക്കൊണ്ട് ചികില്‍സിക്കുന്നവന് രോഗശാന്തി
ഉറപ്പിക്കാവുന്നത് പോലെ തന്റെ ആത്മാവിന്റെ രോഗങ്ങളെ ചികില്‍സിക്കാന്‍ യോഗ്യനായ ഒരു
ശൈഖിനെ കണ്ടെത്തി പിന്തുടരുന്നവന് തന്റെ വിജയം ഉറപ്പിക്കാമെന്നതില്‍
സന്ദേഹമില്ല.സ്വയം ചികിത്സകന്നു എന്തും സംഭവിക്കാം.മഹാനായ അലിയ്യുന്‍ കര്‍റമല്ലാഹു
പറയുന്നു."
ഒരാള്‍ തന്‍റെ ശരീരത്തെ ഒരു ശൈഖില്ലാതെ സ്വന്തമായി തര്‍ബിയ്യത് ചെയ്താല്‍ അടിത്തറ
ഇല്ലാതെ
കെട്ടിടം പണിയുന്നവനെപ്പോലെയാണവന്‍ .
മശാഇഖുമാരുടെ തര്‍ബിയ്യതും അവര്‍
പകര്‍ന്നുനല്‍കുന്ന അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള പാലും ലഭിക്കാത്തവര്‍ ഉന്നതിപ്രാപിക്കുകയില്ല .ചേര്‍ത്തിപ്പറയാന്‍ ഒരു
പിതാവില്ലാതെ വീണു കിട്ടിയ
അജ്ഞാതനെ പോലയാണവന്‍" .


സ്വയംകൃത പ്രവര്‍ത്തനങ്ങളാല്‍ നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ആത്മാവിനെ സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്നിട്ടിറങ്ങാനും അതിനുള്ള വഴി കണ്ടെത്താനും ഇനിയും
വൈകിക്കൂടാ.വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു.


يا أيّها اللّذين آمنوا اتّقوا الله وابتغوا اليه الوسيلة وجاهدوا في سبيله لعلّكم تفلحون --المائدة


"ഓ സത്യവിശ്വാസികളെ ..നിങ്ങള്‍ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാല്‍ നിങ്ങള്‍ക്ക് വിജയിക്കാം" .(മാഇദ 35 ).


ഈ ആയതിന്റെ വെളിച്ചത്തില്‍ നമ്മുടെ ബുദ്ധിയെ സംഘടനകള്‍ക്ക് പണയം വെക്കാതെ ഒരു സ്വയം വിശകലനത്തിനു തയ്യാറാവേണ്ടാതുണ്ട്.പതിനാലാം രാവ്‌ പോലെ പ്രകാശമാനമായ ഒരു സത്യത്തെ തന്റെ വിരല്‍ത്തുമ്പ് കൊണ്ട് മറച്ചു
പിടിച്ചു നിഷേധിക്കുന്ന ധാര്‍ഷ്ട്യത്തിനു നാം നല്‍കേണ്ട വില എന്ത്
വലുതായിരിക്കുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.മാത്രമല്ല താന്മൂലം വെളിച്ചം ലഭിക്കാതെ
ഘനാന്ധകാരത്തില്‍ കാലിടറി വീഴുന്ന ഓരോരുത്തരുടെയും പാപഭാരം കൂടി വഹിക്കേണ്ടി
വരുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.


ഈ ആയതിനെ വിശദീകരിച്ചു പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുല്‍ ഹഖി അല്‍ ബറൂസവി(റ)പറയുന്നു :
واعلم
انّ
الاية
الكريمة
صرّحت
بالأمر
بابتغاء
الوسيلة
ولا بد
منها
البتة
فانّ
الوصول
الي
الله
تعالي
لا
يحصل
الاّ
بالوسيلة
وهي
علماء الحقيقة
ومشائخ
الطريقة
-
روح
البيان

"
നീ മനസ്സിലാക്കുക , ഈ ആയത്തില്‍ ഒരു വസീലയെ തേടിപ്പിടിക്കാന്‍ വളരെ വ്യക്ത്തമായി കല്‍പ്പന വന്നിരിക്കുന്നു . ഒരു വസീല
അനിവാര്യമാണെന്നത്
കൊണ്ടാണത്.കാരണം ഒരു വസീല കൊണ്ടല്ലാതെ
അല്ലാഹുവിലേക്കെത്തുകയില്ല
.വസീലയെന്നാല്‍ ഹഖീഖത്തിലെത്തിയ
ആത്മജ്ഞാനികളും ത്വരീഖത്തിന്‍റെ
ശൈഖുമാരുമാണ് (റൂഹുല്‍ ബയാന്‍ 3 / 468 ).


എന്നാല്‍ ഇന്ന് ഹഖീഖത്തിന്റെ പാരമ്യത്തില്‍ എത്തിയ മശാഇഖുമാരുടെ സാന്നിധ്യത്തെക്കുറിച്ച് നാമൊരിക്കലും ആശങ്കപ്പെടേണ്ടതില്ല.അനുയായികള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാല്‍ ആത്മാവ്
നഷ്ടപ്പെട്ടവര്‍ വിലപിക്കുന്ന ദീന രോദനങ്ങള്‍ക്ക് നാം ചെവി കൊടുക്കാതിരിക്കുക
സോദരാ....തന്റെ പാഠശാലയുടെ മുമ്പിലൂടെ കടന്നുപോയവനെപ്പോലും കൊടിയുടെ നിറമോ
സംഘടനയുടെ ചുരുക്കാക്ഷരങ്ങളോ നോക്കാതെ തൌഹീദിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൈ
പിടിക്കാന്‍ യത്നിച്ച മഹാനായ ശൈഖ് ജീലാനി തങ്ങളുടെ വാക്കുകള്‍ക്കെങ്കിലും നാമൊന്നു
കാതോര്‍ക്കുക.


انا لإنسان
اذا
لم
تلقن
الّذكر
الشريف
الذي
هو
التوحيد
من
شيخ
مرشد
له
نسبة
متّصلة
بالنّبي
صلي
الله
عليه
وسلم
,
فبعيد
ان
يستحضرها
وقت
الحاجة
اليها
وقت
مصيبة
الموت ( الشّيخ
محي
الدين
عبد
القادر
الجيلاني
قدّس
الله
سرّه
العزيز)


"ഏതൊരു മനുഷ്യനും വിശുദ്ധ വാക്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക്‌ എത്തുന്ന മുറിയാത്ത സില്ല്ല്സിലയുള്ള ഒരു മുര്ശിദായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലെങ്കില്‍ , തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത്‌ ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍
അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )


മരണ സമയത്ത് ഈ സംഘടനകളോ അവയെ നയിക്കുന്ന നേതൃത്വമോ നമ്മുടെ രക്ഷക്കുണ്ടാവില്ലെന്ന് നാമോര്‍ക്കുക.എന്നാല്‍ ഹഖീഖത്തിന്റെ മേഖലകളിലഖിലവും സമ്പൂര്‍ണത കൈ വരിച്ച തന്റെ വന്ദ്യരായ ശൈഖിന് നമ്മെ കൈ പിടിക്കാന്‍
കഴിയുമെന്ന് ഈ വാക്കുകളിലൂടെ മഹാനവര്കള്‍ നമ്മെ പഠിപ്പിക്കുന്നു.


നൂറ്റാണ്ടുകള്‍ക്ക് മുന്പ് നഷ്ടപ്പെട്ടുവെന്നു പണ്ഡിതസമൂഹം ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച ഈ മഹത്തായ നേതൃത്വം എന്നും നിലനില്‍ക്കുമെന്ന് മഹാനവര്കള്‍ തന്നെ നമ്മെ പഠിപ്പിച്ചത് കാണാന്‍ നമുക്ക് കണ്ണില്ലാതെ പോയോ? അതോ
മറ്റാരെയെങ്കിലും തോല്പിക്കാന്‍ നാം അന്ധത നടിച്ചോ?.മഹാനവര്കള്‍ പറയുന്നു.


"وليتحققبان الله
عز
وجل
أجر
العادة
بان
يكون
في
الارض
شيخ
و
مريد
وصاحب
و
مصحوب
و
تابع
ومتبوع
من
لدن
أدم
الي
ان
تقوم
الساعة"
الغنية 280


"പിന്തുടരുന്നവന്‍,പിന്തുടരപ്പെടുന്നവന്‍,സഹവസിക്കുന്നവന്‍,സഹവസിക്കപ്പെടുന്നവന്‍ ,ശൈഖ് ,മുരീദ് എന്നിങ്ങനെയുള്ള ചര്യ ആദം നബി (അ) മുതല്‍ അന്ത്യനാള്‍ വരെ അല്ലാഹു നടപ്പിലാക്കിയ സംവിധാനമാണ്‌ ".(ഗുന്‍യ 280 /2 )


അത് കൊണ്ട് തന്നെ ഇത്തരം മഹാത്മാക്കള്‍ ലോകത്ത്‌ അന്ത്യനാള്‍ വരെ നിലനില്‍ക്കുമെന്നതില്‍ സന്ദേഹമില്ല.അവരെ കണ്ടെത്തി അംഗീകരിക്കുകയും അതോടൊപ്പം താനിരിക്കുന്ന പദവിയുടെ സ്ഥാനവും മാനവും നോക്കാതെ സ്വയം
ആ വഴി സ്വീകരിക്കുകയും മറ്റുള്ളവരെക്കൂടി ആ വഴിയിലേക്ക് നയിക്കാനുള്ള ആര്‍ജ്ജവംകാണിക്കാന്‍
ഒരുങ്ങുകയാണ് നാം വേണ്ടത്.പകലെന്ന യാഥാര്‍ത്ഥ്യത്തെ കണ്ണടച്ചു ഇരുട്ടാക്കി
മറ്റുള്ളവരുടെ കണ്ണുകൂടി മൂടിക്കെട്ടിഇരുട്ടാണെന്നു പറയാന്‍ ആജ്ഞാപിക്കുന്ന
നേതൃത്വമേ ... ഈ പാവങ്ങളെ നിങ്ങളെങ്ങോട്ടു നയിക്കുന്നുവെന്ന് ഒരു നിമിഷം
ചിന്തിച്ചിട്ടുണ്ടോ?.


പ്രിയ സോദരാ... സംഘടനകളുടെ തത്വശാസ്ത്രങ്ങള്‍ക്കും വരട്ടുവാദങ്ങള്‍ക്കും മുമ്പില്‍ പണയം വെക്കപ്പെടേണ്ടതാണോ നമ്മുടെ ജീവിതവും ബുദ്ധിയും.ഖിയാമത്തിന്റെ ആകുലതകളിലും ഭീകരതയിലും നട്ടംതിരിയുന്ന മനുഷ്യനോടുള്ള
വിശുദ്ധ ഖുര്‍ആനിന്റെ ഉള്ളില്‍ തട്ടുന്ന ആ ചോദ്യം നീ കേള്‍ക്കുന്നുണ്ടോ...


"يا أيها الإنسان ماغرك بربك الكريم " (الإنفطار)


"ഹേ മനുഷ്യാ ഉദാരനായ നിന്റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്."(ഇന്‍ഫിത്വാര്‍.06).


അതുകൊണ്ട് നാം സ്വയം ചിന്തിക്കുക.നമ്മുടെ വഴി കണ്ടെത്തുക.നമ്മുടെ ശരീരത്തെ നമുക്ക് സ്വയം നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് നമമ്മുടെ ജീവിതം തന്നെ നമ്മെ പഠിപ്പിക്കുന്നു.മഹാനായ ഇബ്നു അജീബ (റ) സൂറത്ത്
മാഇദയിലെ ആയതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു.


"والحاصلأنّ الوسيلة
العظمي
والفتح
الكبير
انّما
هو
في
التحكيم
للشيخ
لأنّ
الخضوع
لمن
هو
من
جنسك
تأنفه
النفس
ولاتخضع
له
الا
النّفس
المطمئنّة
التي
سبقت
لها
من
الله
العناية"
البحر المديد في تفسير القرأن المجيد 2
\63


"ചുരുക്കത്തില്‍ ഏറ്റവും വലിയ വസീലയും വലിയ വിജയവും ശൈഖിന് കീഴ്പെടുന്നതില്‍ മാത്രമാണ് .കാരണം നിന്‍റെ ഇനത്തില്‍പെട്ട ഒരാള്‍ക്ക്‌ കീഴ്പ്പെടാന്‍ നിന്‍റെ ശരീരം വെറുക്കും .അല്ലാവുവിന്‍റെ പ്രത്യേക പരിഗണന ലഭിച്ച ഒതുക്കമുള്ള
ശരീരമല്ലാതെ
ഒരു ശൈഖിന് കീഴില്‍ നില്‍ക്കുകയില്ല
.(അല്‍ ബഹറുല്‍ മദീദ്-
2 \63 )


സഹോദരാ.. നമുക്ക് വെളിച്ചമേകാന്‍, വഴികാട്ടിയാവാന്‍ പ്രപഞ്ച നഭാസ്സിലിതാ ഒരു താരകം വിളങ്ങി നില്‍ക്കുന്നു.സമകാലിക സമസ്യകള്‍ക്ക് പൂരണം നല്‍കാന്‍, താളം നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍,നിസ്സഹായതയുടെ
നടുക്കടലില്‍ മുങ്ങിത്താഴുന്നവന് സഹായഹസ്തമാവാന്‍ ഒരു മഹാ വെളിച്ചമിതാ നമ്മുടെ
മുമ്പില്‍ തിളങ്ങി നില്‍ക്കുന്നു.കാലത്തിന്റെ വിളിക്കുത്തരമായി,ദാഹാര്‍ത്തമായ
മനസ്സുകള്‍ക്ക് തെളിനീരായി,ആത്മീയ നഭസ്സിലെ രാജകുമാരന്‍.ശൈഖു യൂസുഫ്‌ സുല്‍ത്താന്‍
ശാഹ് അല്‍ഖാദിരി(മ സി).ആ തെളിനീരില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ കോരിയെടുത്ത്
നമ്മുടെ ആത്മീയ ദാഹത്തിനു ശമനം നല്‍കാന്‍ നാഥനോട് നമുക്കൊന്നായി പ്രാര്‍ഥിക്കാം.

Views: 165

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service