• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ആത്മീയതയുടെ അനിവാര്യത-01

ആത്മീയതയുടെ അനിവാര്യത-01

നാം അധിവസിക്കുന്ന ലോകവും നമ്മുടെ ജനതയുമെല്ലാം വളരെ സങ്കീര്‍ണ്ണവും അതിലേറെ പരിതാപകരവുമായ അവസ്ഥയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. മനസമാധാനം നഷ്ടപ്പെട്ട മനുഷ്യസമൂഹം ജാതിമതഭേദമന്യേ മനശാന്തിയുടെ തീരം അന്വേഷിച്ചു നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു.ഈ സാഹചര്യം മുതലെടുത്ത്‌ മനുഷ്യദൈവങ്ങളും മാനുഷിക ആത്മീയ പ്രസ്ഥാനങ്ങളും തഴച്ചുവളരുകയും അതിനു പിന്നില്‍ അസാന്മാര്‍ഗികതയും അരാചകത്വവും ധനസമ്പാദനവും ഉടലെടുക്കുകയും ചെയ്യുന്നു.ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അണിചേരാന്‍ നമ്മുടെ സമുദായാംഗങ്ങള്‍ പോലും വെമ്പല്‍ക്കൊള്ളുന്നത് അപകടകരമായ ഒരു പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.സ്വന്തം മാതാപിതാക്കളെ അവഗണിച്ചു അവരെ സദനങ്ങളിലും തെരുവുകളിലും തള്ളി മറ്റ് അമ്മമാരെയും ബാബമാരെയും ശ്രീശ്രീഷിമാരെയും ആലിംഗനം ചെയ്തു അവരുടെ കരവലയങ്ങളില്‍ നിര്‍വൃതി കൊള്ളുന്ന ഒരു പുത്തന്‍ സമുദായം നമ്മുക്ക് മുന്നില്‍ വളര്‍ന്നു വരുമ്പോള്‍ യതാര്‍ത്ഥ ആത്മീയത എന്ത് , മുതലാളിത്ത ആത്മീയത എന്ത് ഒരു വിചിന്തനം അത്യാവശ്യമാണ്.

            ലോകത്ത്‌ ഇന്നു വളരെക്കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ആത്മീയത.എന്നാല്‍ ആത്മീയതയെ വിവിധ കോണുകളിലൂടെയും വീക്ഷണങ്ങളിലൂടെയും പഠിക്കുന്ന സമൂഹം മഹത്തായ ഈ വഴിയെക്കുറിച്ച് അബദ്ധസങ്കല്‍പങ്ങളും വികലധാരണകളുമാണ് വെച്ചുപുലര്‍ത്തുന്നത്.അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ആത്മീയത എന്തെന്ന് ഒരു വിശകലനം നടത്തി അതിന്റെ സത്യവും യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവണം.

ആത്മീയത – ഭൗതികത ഒരു മുഖവുര

            ആത്മീയത എന്നാല്‍ ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുക എന്നും ഭൗതികത എന്നാല്‍ ശരീര സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുക എന്നും ചുരുങ്ങിയ നിലയില്‍ നമുക്ക്‌ വിവക്ഷിക്കാന്‍ സാധിക്കും.നമ്മുടെ ജീവിതം നിലനില്‍ക്കുന്നത് ആത്മാവ്,ശരീരം എന്നിങ്ങനെ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്.ആത്മാവിന് വേണ്ടി ജീവിച്ചു അതിനു പ്രാധാന്യം നല്‍കി പരിപോഷിപ്പിക്കുമ്പോള്‍ ആത്മീയതയും ശരീരത്തിനു വേണ്ടി ജീവിച്ചു അതിനു പ്രാമുഖ്യം നല്‍കി പോഷിപ്പിക്കുമ്പോള്‍ ഭൗതികതയും ആയി മാറുന്നു.ഇങ്ങനെ വരുമ്പോള്‍ ആത്മാവിനു എന്ത് വേണം,ശരീരത്തിനു എന്ത് വേണം,എന്താണ് ആത്മാവ്,എന്താണ് ശരീരം,ജീവിതത്തില്‍ ആത്മാവിനുള്ള സ്ഥാനമെന്തു,ശരീരത്തിനുള്ള സ്ഥാനമെന്ത്,ആത്മാവിനെയും ശരീരത്തെയും താരതമ്യ പഠനത്തിനുവിധേയമാക്കിയാല്‍ ആത്മാവ് എവിടെ നില്‍ക്കുന്നു,ശരീരമെവിടെ നില്‍ക്കുന്നു എന്നെല്ലാം വിശദമായി മനസ്സിലാക്കേണ്ടതുണ്ട് .

ആത്മാവ് – ചര്‍ച്ചയാവാമോ?

            ആത്മാവിന്റെ പ്രാധാന്യവും മഹത്വവും എത്രത്തോളമാണെന്ന് വിശുദ്ധ ഖുര്‍ആനിക സൂക്തത്തിലൂടെ നമുക്ക്‌ മനസിലാക്കാന്‍ സാധിക്കും.അല്ലാഹു മഹാനായ റസൂലിനെ വിളിച്ചു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു.

ويسألونك عن الرّوح قل الرّوح من أمر ربّي وما أوتيتم من العلم إلا قليلا  (الإسراء )85

"താങ്കളോടവര്‍ റൂഹിനെ (ആത്മാവിനെ) കുറിച്ച് ചോദിക്കും.നബിയെ,താങ്കള്‍ പറയുക.റൂഹ് എന്റെ നാഥന്റെ കാര്യങ്ങളില്‍ പെട്ടതാണ്.വിജ്ഞാനങ്ങളില്‍ നിന്ന് വളരെക്കുറച്ചല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല". ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പല പണ്ഡിതന്മാരും ആത്മാവിന്റെ ചര്‍ച്ച നമ്മുടെ കാര്യത്തിലോ പരിധിയിലോപ്പെട്ടതല്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നുണ്ട്.എന്നാല്‍ അല്ലാഹുവിന്റെ ആരിഫീങ്ങളായ പണ്ഡിതന്‍മാര്‍ ഇതിനു വ്യക്തമായ വ്യാഖ്യാനം നല്‍കുന്നുണ്ട്.മഹാന്മാര്‍ പറയുന്നു.അല്ലാഹു അവന്റെ പ്രപഞ്ചത്തെ ആലമുല്‍ ഖല്‍ഖ്,ആലമുല്‍ അംറ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.കാണപ്പെടുന്ന വസ്തുക്കള്‍ ഉള്ള ലോകം ആലമുല്‍ ഖല്‍ഖും കാണപ്പെടാത്ത എന്നാല്‍ കല്പനകൊണ്ട് ഉണ്ടായ ലോകം ആലമുല്‍ അംറും ആണ്.മഹാന്മാരായ ആരിഫീങ്ങളായ പണ്ഡിതന്മാര്‍ റൂഹിനെക്കുറിച്ച് നേരാംവണ്ണം മനസ്സിലാക്കിയിട്ടുണ്ട്.എന്നല്ല യഥാര്‍ത്തത്തില്‍ ആത്മാവിനെപ്പറ്റി മനസ്സിലാക്കുമ്പോള്‍ മാത്രമേ അവന്‍ അവന്റെ റബ്ബിനെക്കുറിച്ചും അറിയുന്നുള്ളൂ.നബി (സ) തങ്ങള്‍ പറയുന്നു.

من عرف نفسه فقد عرف ربّه

"ഒരാള്‍ തന്റെ ആത്മാവിനെ അറിഞ്ഞാല്‍ അവന്‍ തന്റെ റബ്ബിനെ അറിഞ്ഞു".അപ്പോള്‍ തന്റെ നാഥനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ തന്റെ ആത്മാവിനെക്കുറിച്ച് അറിയണമെന്ന് വരുമ്പോള്‍ ആത്മാവിനെ ക്കുറിച്ചുള്ള പഠനമോ ചര്‍ച്ചയോ ഒരിക്കലും അസ്ഥാനത്തല്ല.മഹാനായ ഇസ്സുദ്ദീനുബ്നുസ്സലാം (റ) പറയുന്നു.

الرّوح ليس جسم ولا عرض بل هو جوهر لا يتجزى باتفاق أهل البصائر

ആത്മാവ് സ്ഥൂല വസ്തുവോ തടിയോ പദാര്‍ത്ഥമോ അല്ല.ചായയില്‍ പഞ്ചസാര കിടക്കുന്നത്പോലെയോ പാലില്‍ വെള്ളം നിലനില്‍ക്കുന്നത് പോലെയോ ശരീരത്തില്‍ പൂണ്ടു കിടക്കുന്ന സ്ഥൂല വസ്തുവല്ല ആത്മാവ്.അതുപോലെ ശരീരവുമായി പ്രത്യേക ഗുണങ്ങളോ ത്രിമാന രൂപങ്ങളോ വിശേഷണങ്ങളോ പദാര്‍ത്ഥവുമല്ല.മറിച്ച് ഒരിക്കലും വിഭജനം സാധ്യമല്ലാത്ത ഒരു സത്തയാണ് നമ്മുടെ ആത്മാവ് എന്ന് ദീര്‍ഘ വീക്ഷണമുള്ള സമൂഹം ഒന്നടങ്കം ഏകോപിച്ച വസ്തുതയാണ്.റൂഹ് ഇത്തരമൊരു വസ്തുവാണ് എന്ന് പറയുമ്പോള്‍ അത് വഴി ഒരുപാട് കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.ചില ആളുകള്‍ തൌഹീദില്‍ അല്ലാഹ് എന്നതിനെ മാത്രം പിടിക്കുന്നു.കാരണം "ലാ ഇലാഹ" എന്ന് പറഞ്ഞു ബാക്കി ഉച്ചരിക്കാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ അവന്‍ കാഫിറാകും എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.നമ്മുടെ റൂഹില്‍ തൌഹീദ് ഉണ്ടാകുന്ന കാലത്തോളം ശിര്‍ക്കിനോ കുഫ്‌റിനോ യാതൊരു വിധ സാധ്യതയുമില്ല.അതിനുള്ള വഴി നാം കണ്ടെത്തണമെന്ന് മാത്രം.അഥവാ എന്ത് തന്നെ വന്നാലും ഇളക്കം തട്ടാത്തവിധം തൌഹീദ് ശരിക്കും ഉറപ്പിക്കണം.അത്തരമൊരവസ്ഥ സമാഗതമാവനമെങ്കില്‍ ആത്മാവിന്റെ സ്ഥാനവും ആത്മാവും ശരീരവും തമ്മിലുള്ള പരസ്പര ബന്ധവും എങ്ങിനെയിരിക്കുന്നുവെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

 

Views: 757

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service