ഒരു ശൈഖിനെ സ്വീകരിക്കുന്ന മുരീദിന് കൂടുതല്‍ യോഗ്യതകളൊന്നും ആവശ്യമില്ല . ഒരു മനുഷ്യനായാല്‍ മതി . ഇമാം ശാ'റാനി(റ)പറയുന്നു.
وقد أجمع اهل الطريق علي وجوب اتخاذ الانسان شيخا له يرشده" - لواقح الانوار القدسية 10
"ഏതൊരു മനുഷ്യനും തനിക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കല്‍ നിര്‍ബന്ധമാണന്നതില്‍ മശാഇഖുമാര്‍ ഏകാഭിപ്രായക്കരാണ്". (ലവാഖിഹ് 10 )
ഒരു മനുഷ്യനായാല്‍ തന്നെ ത്വരീഖത്തു സ്വീകരിക്കാനുള യോഗ്യതയായി എന്ന് ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം .അതുകൊണ്ടുതന്നെ ഏതോരുത്തനേയും മുരീദാക്കുന്നതില്‍ ശൈഖുമാരെ ആക്ഷേപിക്കാന്‍ പറ്റില്ല .ഏത് മൊശപ്പെട്ടവനെയും മുരീദാക്കാം. അവനെ നന്നാക്കാന്‍ കൂടിയാണല്ലോ ശൈഖും ത്വരീഖത്തും .
മുരീദാവാന്‍ കൂടുതല്‍ യോഗ്യതകള്‍ വേണമെന്നു പറഞ്ഞ ചില ത്വരീഖത്തുകളുടെ മശാഇഖുമാരുണ്ട്. ഇത് എല്ലാ ത്വരീഖത്തുകള്‍ ക്കും ബാധകമല്ലെന്നത് നാം അടിസ്ഥാനപരമായി മനസ്സിലാക്കണം .എല്ലാ ശൈഖുമാരുടെയും നേതാവായ ശൈഖ് മുഹിയുധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ ) വിന്‍റെ അടുക്കല്‍ ദോഷികള്‍ പരാതിയുമായി പശ്ചാത്തപിക്കാന്‍ തയ്യാറായി വന്നാല്‍ അവര്‍ക്കൊക്കെ ദിക്ര്‍ നല്‍കി അവരുടെ മനസ്സിനെ സ്ഫുടം ചെയ്തെടുക്കാന്‍ ശ്രമിക്കുകയാണ്
ചെയ്തിരുന്നത് .
ഖാസിം ഖാന്‍ അല്‍ ജീലി (റ) പറയുന്നു.
وقد روي عن عبد القادر قدس الله سره العزيز أنه كان يأتيه الرجل فيشكو اليه ترك الصلاة والتهاون في أدائها فيقول له: اكثر من قول لااله الا الله ويأتيه الاخر فيشكو الزنا وشرب الخمر او غيرهما من القبائح فيأمره باالذكر المذكور فما جاءه أحد يشتكي من ترك مأمور او فعل منهي الاّ امره باالذكر (كتاب السير والسلوك 54 -55
"ജീലാനി (റ) നെ കുറിച്ച് ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .
നിസ്കാരം ഒഴിവാക്കുകയും അത് നിര്‍വഹിക്കുന്നതില്‍ അലംഭാവം വരുകയും ചെയുന്നതിനെ കുറിച്ച് ആവലാതി പറഞ്ഞു മഹാനവര്‍കളുടെ അടുത്ത് വരുന്നവരോട് لااله الا الله എന്ന ദിക്ര്‍ വര്‍ദ്ധിപ്പിക്കാന്‍ അവിടെന്നു പറയും .മദ്യപി ക്കുകയോ വ്യപിചരിക്കുകയോ മറ്റു വല്ല മോശ മായ പ്രവര്‍ത്തനത്തില്‍ എര്പെടുകയോ ചെയ്ത തിനെ ക്കുറിച്ച് പരാതിപറഞ്ഞു ആളുകള്‍ വരുമ്പോള്‍ അവരോടും ഇതേ ദിക്ര്‍ ചൊല്ലാന്‍ കല്‍പിക്കും.ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചോ.. വിരോധി ക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചോ പരാ തി പറഞ്ഞു ആര് വന്നാലും അവിടെന്നു ദിക്ര്‍ ചൊല്ലാന്‍ കല്‍പിക്കുമായിരുന്നു ".(കിതാബുസ്സൈരി വസ്സുലൂക് 54 -55 )
തനി തെമ്മാടികള്‍ക്ക് വരെ ദിക്ര്‍ നല്‍കി മഹാനവര്‍കള്‍ അവരെ മുരീദാക്കിയിരുന്നുവെന്നു ഇതില്‍ നിന്നും വ്യക്തമാണ് .ക്രിസ്ത്യാനിയായ ഒരു മനുഷ്യനെപ്പോലും സ്വീകരിച്ച് തന്‍റെ മുരീദാക്കി ഒരൊറ്റ നോട്ടം കൊണ്ട് അബ് ദാലുകളുടെ സ്ഥാനത്തെക്കുയര്‍ത്തിയത് പ്രസിദ്ധമാണ് .
ആര്‍ക്കും മുരീദാവാന്‍ പറ്റുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം .
www.islammargham.blogspot.com
You need to be a member of Jeelani Message to add comments!
Join Jeelani Message