പരിത്യാഗികളുടെ നേതാവ്
ഇബ്രാഹിം ബിന്‍ അദ്ഹം (റ) ഹിജ്റ 100-ല്‍ മക്കയില്‍ ജനിച്ചു. ഖുരാസാനിലെ രാജാവായിരുന്ന അദ്ദേഹം പിന്നീട് രാജ ജീവിതം ത്യജിച്ച് ആത്മീയതയുടെ മാര്‍ഗം തെരഞ്ഞെടുത്തു. വിശുദ്ധ വഴിയിലുടെ നടക്കുകയും വഴി നടത്തുകയും ചെയ്ത മഹാനവര്‍കള്‍ ഹിജ്റ 162-ല്‍ വഫാത്തായി. ഒമാനിലെ സൂറിനടുത്ത നിസ്മയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
*******************************************************************************************മഹാനായ ഇബ്രാഹിം ബിന്‍ അദ്ഹം (റ) ബസ്വറ യില്‍ താമസിക്കുന്ന സമയത്ത് അവിടത്തെ ആളുകള്‍ മഹാനവര്‍കളുടെ അടുത്ത് വന്നു പറഞ്ഞു. "മഹാനവര്‍കളെ, അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു."എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും" ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു .പക്ഷെ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ഉത്തരം കിട്ടുന്നില്ല.. മഹാനവര്‍കള്‍ പറഞ്ഞു. ബസ്വറ നിവാസികളെ, പത്ത് വസ്തുതകള്‍ നിങ്ങളുടെ ഹൃദയങ്ങളെ ശവസമാനമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്ക്ക് ഉത്തരം നല്കപ്പെടാത്തത്.
1. നിങ്ങള്‍ അല്ലാഹുവിനെ അറിഞ്ഞു.പക്ഷെ അവനോടുള്ള ഹഖുകള്‍ യഥാവിധി നിര്‍വഹിച്ചില്ല.
2. നിങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു.പക്ഷെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
3. നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിനെ (സ) സ്നേഹിക്കുന്നുവെന്നു വാദിക്കുന്നു.എന്നാല്‍ അവിടത്തെ സുന്നത്തിനെ നിങ്ങള്‍ തള്ളിക്കളയുന്നു.
4. നിങ്ങള്‍ ശൈത്വാന്‍ ശത്രുവാണെന്ന് വാദിക്കുന്നു.എന്നാല്‍ അവനുമായി നിങ്ങള്‍ സന്ധിയിലാവുന്നു.
5. നിങ്ങള്‍ സ്വര്‍ഗ്ഗം ഇഷ്ടപ്പെടുന്നുവെന്നു പറയുന്നു.എന്നാല്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല.
6. നിങ്ങള്‍ നരകത്തെ ഭയപ്പെടുന്നുവെന്നു പറയുന്നു.എന്നാല്‍ നിങ്ങളുടെ ശരീരങ്ങള്‍ അതിനു പണയപ്പെടുത്തിയിരിക്കുന്നു.
7. നിങ്ങള്‍ മരണം സത്യമാണെന്ന് പറയുന്നു.എന്നാല്‍ അതിനു വേണ്ടി നിങ്ങള്‍ സജ്ജരാവുന്നില്ല.
8. നിങ്ങളുടെ സഹോദരങ്ങളുടെ ന്യൂനതകളില്‍ നിങ്ങള്‍ വ്യാപൃതരാവുന്നു.എന്നാല്‍ സ്വന്തം ന്യൂനതകളെ നിങ്ങള്‍ അവഗണിക്കുന്നു.
9. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുന്നു.എന്നാല്‍ അവന് നിങ്ങള്‍ നന്ദിചെയ്യുന്നില്ല.
10. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ നിങ്ങള്‍ മറവ് ചെയ്യുന്നു.എന്നാല്‍ അതില്‍ നിന്ന് നിങ്ങള്‍ പാഠമുള്‍ക്കൊളളുന്നില്ല.
You need to be a member of Jeelani Message to add comments!
Join Jeelani Message