ان ا لإنسان اذا لم تلقن الّذكر الشريف الذي هو التوحيد من شيخ مرشد له نسبة متّصلة بالنّبي صلي الله عليه وسلم , فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت (الشّيخ محي الدين عبد القادر الجيلاني قدّس الله سرّه العزيز
ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക് എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത് ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )
ബഹുമാനെപ്പെട്ട ഇമാം അലി (റ) പറയുന്നു:
اكثر ما يسلب الايمان وقت النّزع
-الجواهرالعجيبة ,دقائق الأخبار
"ഈമാന്‍ അധികവും ഊരപ്പെടുന്നത് മരണ സമയത്താണ് " (അല്‍ ജവാഹിറുല്‍ അജീബ ,ദഖാഇ ഖുല്‍ അഖ്ബാര്‍ )
നമ്മെ ഒരുപാട് ചിന്തിപിക്കേണ്ട വചനങ്ങളാണിവ. നാം ഒരുപാട് നിസ്കരിച്ചു .നോമ്പനുഷ്ടിച്ചു. ദാനധര്‍ മ്മങ്ങള്‍ നല്‍കി .പ്രതിഫലാര്‍ഹാമായ സല്‍കര്‍മങ്ങള്‍ ചെയ്തുകൂട്ടി.പക്ഷെ മരണസമയത്ത് ഈമാന്‍ നഷ്ടപെട്ടാല്‍ പിന്നെ എന്തു കാര്യം ..?അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീന്‍ ..
നാം മരണപ്പെടുന്നൊരു നേരം വരാനുണ്ട് . അപ്പോള്‍ നമ്മുടെ രക്ഷക്കെത്താനും പിശാചിനെ ആട്ടിയോടിക്കാനും അമ്പിയാക്കള്‍ക്കും അവരുടെ പിന്‍ഗാമികളായ ഔലിയാക്കള്‍ക്കും മശാഇഖുമാര്‍ക്കും മാത്രമേ സാധിക്കൂ ...അവരുടെ സാനിദ്ധ്യത്തിലായി മരണപ്പെടുമ്പോള്‍ പിന്നെ പേടിക്കേണ്ടതില്ല .
وتوفّّنا مع الابرار"
"ഞങ്ങളെ നീ മഹത്തുക്കളുടെ സഹാവാസതിലായി മരിപ്പിക്കേണമേ "
എന്ന സൂക്തം ഇതാണ് സൂചിപ്പിക്കുന്നതെന്ന് മഹാന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട് .
ആ സമയത്ത് തൌഹീദിന്‍റെ വചനമോര്‍ത്തു ഈമാനിലായി മരിക്കാന്‍ ഒരു ശൈഖില്‍ നിന്നതു സ്വീകരിക്കല്‍ അനിവാര്യമാണെന്ന് ഈ മേഖല പരിചയിച്ചറിഞ്ഞ ഔലിയാക്കളുടെ സുല്‍ത്താന്‍ ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ:സി ) പറയുമ്പോള്‍ ഈമനോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ ആരെ പേടിച്ചു മാറിനില്‍ക്കണം ...??
ഒരു ശൈഖിനെ സ്വീകരിച്ച് ഈമാനിലായി മരിക്കാന്‍ നാം ശ്രമിക്കേന്ടിയിരിക്കുന്നു ...നാഥന്‍ തുണക്കെട്ടെ ആമീന്‍ .
You need to be a member of Jeelani Message to add comments!
Join Jeelani Message