• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

ശൈഖില്ലാതെ സ്വന്തമായി ദിക്ര്‍ ചൊല്ലിയാല്‍

സ്വന്തമായി ദിക്ര്‍ ചൊല്ലിയാല്‍ പോരേ എന്ന ചോദ്യത്തിനു മറുപടി ഖലാഇതുല്‍ ജവാഹിറില്‍ പറയുന്നു :
من يذكر الله تعالي بلا شيخ لا الله حصل له ولا نبيه ولا شيخه
"
ശൈഖില്ലാതെ ദിക്ര്‍ ചെയ്യുന്നവന് ശൈഖില്ലന്നെതിനു പുറമെ , അല്ലാഹുവിനെ കിട്ടുകയില്ല അവന്‍റെ നബിയെയും കിട്ടില്ല ".(ഖലാ ഇദുല്‍ ജവാഹിര്‍ 182 ).
അദ്കിയയില്‍ പറഞ്ഞ ദിക്ര്‍ ചെയ്യുന്നതിന്‍റെ മര്യാദകളെങ്കിലും ഇത്തരം ചോദ്യക്കാര്‍ വായിച്ചുനോക്കുന്നത് നല്ലതാണ് .
ബഹുമാനപെട്ട സൈനുദ്ധീന്‍ മഖ്‌ദൂം (റ) ഒന്നാമന്‍ പറയുന്നു :
ثم اشتغل بالورد لا تتكلمن مستقبلا ومراقبا ومهلّلا
بطريقة معهودة لمشائخ لتري به نارا ونورا حاصلا
فيضئ وجه القلب بالنور الجلي ويصيرمذموم الطبائع زائلا
هداية الاذكياء
"
പിന്നെ നീ ഖിബ് ലയിലേക്ക്‌ തിരിഞ്ഞ് മുറാഖബയിരിക്കുക ,തഹ് ലീല്‍ ചൊല്ലുകയും ചെയ്യുക . മശാഇഖു മാരുടെ അറിയപ്പെട്ട ത്വരീഖത്തിലൂടെ കരസ്ഥമാക്കിയ വിര്‍ദ് (സ്ഥിരമായി ചൊല്ലുന്ന ദിക്ര്‍ ) കൊണ്ട് നീ അദ്ധ്വാനിക്കുക . ‌സംസാരിക്കരുത് .അപ്പോള്‍ അതിന്‍റെ പ്രകാശവും ചൂടും കാണുകയും ഹൃദയം പ്രകാശിക്കുകയും മോശമായ പ്രകൃതങ്ങള്‍ നീങ്ങുകയും ചെയ്യും" (അദ്കിയ).
ദിക്ര്‍ ചൊല്ലുമ്പോള്‍ മശാ ഇഖുമാരുടെ ത്വരീഖത്തു പ്രകാരമായിരിക്കണമെന്നു പഠി പ്പിക്കുകയാണ് കേരളത്തിലെ സകലരുടെയും ഉസ്താദായ സൈനുദ്ധീന്‍ മഖ്ദൂം (റ).
ഇമാം സ്വാവി (റ) പറയുന്നു .
من هنا انّ الذاكر لا ينتفع بالذكر ولا ينور باطنه الا اذاكان الشيخ عارفا اذنه في ذالك و الذاكر مشتاقا -حاشية الصاوي"
"
ദിക്ര്‍ ചൊല്ലുന്നവന് ദിക്ര്‍ കൊണ്ട് ഉപകാരം സിദ്ധിക്കുകയും അവന്‍റെ ഹൃദയം പ്രകാശിക്കുകയും ചെയ്യണമെങ്കില്‍ ആരിഫായ ശൈഖിന്‍റെ സമ്മതം ലഭിക്കുകയും താല്പര്യത്തോടെ ചൊല്ലുകയും വേണം" . (സ്വാവി -1 : 224 )
അതുകൊണ്ട് തന്നെ ശൈഖില്ലാതെ സ്വയം ദിക്ര്‍ ചൊല്ലിയാല്‍ പോരേ എന്ന ചോദ്യം ശരിയല്ല .

Views: 192

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service