• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

Thareeqath Abu Dhabi's Blog – September 2011 Archive (2)

ജീവനുള്ള ഗ്രന്ഥം

ജീവിച്ചിരിക്കുന്ന ഗുരുവിനെ ഒരുവന്‍ കണ്ടെത്തേണ്ടതുണ്ട് .  അങ്ങിനെ ആത്മീയ ഗുരുവിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുന്ന ഗുരു തന്നെയാണ് ജീവനുള്ള ഗ്രന്ഥം എന്ന് നമുക്ക് ബോധ്യപെടും.  ആത്മീയ ഗുരുവിന്റെ ഹൃദയം പാരായണം ചെയ്യുക   നമ്മളുടെ ഹൃദയം പാരായണം ചെയ്യുവാന്‍ ആത്മീയ ഗുരുവിനെയും അനുവദിക്കുക..

Added by Thareeqath Abu Dhabi on September 26, 2011 at 11:23pm — 1 Comment

പൂര്‍ണ സമര്‍പ്പണം

മനുഷ്യന്‍ തന്നിലെ അഹം ബോധം ഉപേക്ഷിക്കേണ്ടതുണ്ട്. ഒരു ശൈഖിന്റെ കീഴില്‍ ബൈഅത് ചെയ്യുമ്പോള്‍ നമ്മിലെ അഹം ബോധം ഗുരുവില്‍ വിട്ടേക്കണം. അപ്പോള്‍ നമ്മള്‍ എവിടെയായിരുന്നാലും നമ്മള്‍ ഗുരുവിന്റെ സമീപം തന്നെയുണ്ടാവും  ഇതിനു ഗുരുവിനു നമ്മള്‍ പൂര്‍ണ സമര്‍പ്പണം ചെയ്യേണ്ടതുണ്ട്.  നമ്മള്‍ സമര്‍പ്പിതനല്ലായെങ്കില്‍ കേവലം ഗുരുവിന്റെ മുന്നില്‍ തന്നെയിരുന്നാലും നമ്മള്‍ അതി വിദൂരത്തായിരിക്കും..

Added by Thareeqath Abu Dhabi on September 25, 2011 at 12:37am — No Comments

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service