• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

  لااله الاالله محمد رسول الله എന്ന പരിശുദ്ധ കലിമ മരിക്കുന്ന സമയത്ത് ഓര്‍മ്മ വരണമെങ്കില്‍ ഒരു ശൈഖില്‍ നിന്ന് അത് സ്വീകരിക്കണമെന്ന് മഹത്തുക്കള്‍ പ്രസ്താവിച്ചത് കാണാം.قال سيّدنا الشّيخ عبد القادر رضي ا…

 

لااله الاالله محمد رسول الله
എന്ന പരിശുദ്ധ കലിമ മരിക്കുന്ന സമയത്ത് ഓര്‍മ്മ വരണമെങ്കില്‍ ഒരു ശൈഖില്‍ നിന്ന് അത് സ്വീകരിക്കണമെന്ന് മഹത്തുക്കള്‍ പ്രസ്താവിച്ചത് കാണാം.

قال سيّدنا الشّيخ عبد القادر رضي الله عنه ان الانسان اذالم يكن تلقّن الذكر الشريف الذي هو التوحيد من شيخ مرشد له نسبة متصلة بالنبيّ صلّى الله عليه وسلم والاّ فبعيد ان يستحضرها عند الحاجة اليها في وقت مصيبة الموت . قلائد الجواهر-14

" നമ്മുടെ നേതാവ് അബ്‌ദുല്‍ ഖാദിര്‍ ജീലാനി( റ ) പറഞ്ഞു: തൗഹീദിന്റെ ദിക്റ് , നബി( സ ) തങ്ങള്‍ വരെ തുടര്‍ച്ചയായ ബന്ധമുള്ള മൂര്‍ശിദായ ഒരു ശൈഖില്‍ നിന്ന് മനുഷ്യന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ മരണവെപ്രാള സമയത്ത് ആ ദിക്റ് ആവശ്യമാകുമ്പോള്‍ അത് മനസ്സില്‍ കടന്നു വരല്‍ വിദൂരമാണ്. " ( ഖലാഇദുല്‍ ജവാഹിര്‍ - 20 ) 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി പറയുന്നു :
"എന്നെയോ എന്റെ ഖലീഫമാരേയോ പിന്തുടര്‍ന്ന് ബൈഅത്ത് ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ തൗഹീദ് ചൊല്ലി പുഞ്ചിരിച്ച്‌ മരിക്കാനുള്ള സാഹചര്യം ഞാന്‍ ഒരുക്കിതരാം" മാത്രമല്ല "ഞാന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടാന്‍ തന്റെയോ തന്റെ ഖലീഫമാരേയോ ബൈഅത്ത് ചെയ്‌ത മുരീദുമാര്‍ മരിക്കുന്നത് പോയി കാണട്ടെ അവര്‍ സന്തോഷത്തോടെ മരിക്കുന്നത് കാണാം".

 

Views: 128

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service