• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

കേട്ടില്ലെന്ന് പറയരുത് ....അറിഞ്ഞില്ലെന്ന് ഉരയരുത് ....പറയാനുള്ളത് പറഞ്ഞു ...ഇനി കേട്ടിട്ടും കേള്‍ക്കാത്ത പോലെ അന്ധത ,ബധിരത നടിക്കുന്നവരോട് ...ഞങ്ങള്‍ കടമ നിര്‍വ്വഹിച്ചു ....നിങ്ങള്‍ ആരോപണങ്ങളുടെ ശരവ…

കേട്ടില്ലെന്ന് പറയരുത് ....അറിഞ്ഞില്ലെന്ന് ഉരയരുത് ....
പറയാനുള്ളത് പറഞ്ഞു ...
ഇനി കേട്ടിട്ടും കേള്‍ക്കാത്ത പോലെ അന്ധത ,ബധിരത നടിക്കുന്നവരോട് ...
ഞങ്ങള്‍ കടമ നിര്‍വ്വഹിച്ചു ....
നിങ്ങള്‍ ആരോപണങ്ങളുടെ ശരവര്‍ഷങ്ങള്‍ നടത്തിയാലും ....ആക്ഷേപങ്ങളുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചാലും ...
നിങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുന്ന ഒരു ദിനത്തെക്കുറിച്ച് ഓര്‍മ്മപ്പെദുത്തട്ടെ ....
മരണമെന്ന ആ മഹാ സംഭവത്തെക്കുറിച്ച് ...
സത്യവിശ്വാസിക്കത് പൂമാലയാണ് ...
അല്ലാഹുവിനോടും റസൂല്‍ ( സ ) തങ്ങളോടും അനുരാഗം ഉള്ളിലോതുക്കിയവര്‍ക്കത് സന്തോഷത്തിന്റെ ആഘോഷമാണ് ... 
മുഅ്മിന്‍ അതിനെ പുഞ്ചിരിയോടെ വരവേല്‍ക്കും ...
ആ പുഞ്ചിരി തൂകിയ വിടവാങ്ങലാണ് ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി ശിഷ്യഗണങ്ങള്‍ക്ക് സമ്മാനിക്കുന്നത് ...
അത് ഹൃദയ പൂര്‍വ്വം ചേര്‍ത്തുവെച്ചവര്‍ക്ക് മംഗളങ്ങള്‍ ...സര്‍വ്വ മംഗളങ്ങള്‍ ....
ഇനിയും എതിര്‍ക്കാന്‍ ഒരുങ്ങുന്നവര്‍ ആലോചിക്കുക ...
നിങ്ങള്‍ പടപ്പുകളെ അല്ലാഹുവില്‍ നിന്നും അകറ്റാനുള്ള കുതന്ത്രങ്ങളാണ് നടത്തുന്നത് ...പിശാചിന്റെ 
പണി ഏറ്റെടുത്തവര്‍ ...മരണ സമയത്തും ..മഹ്ശറയിലും അത് നിങ്ങള്‍ക്ക് ബോധ്യപ്പെടും ...
അന്ന് വിരല്‍ കടിക്കേണ്ടിവരും ...

" നമ്മുടെ നേതാവ് അബ്‌ദുല്‍ ഖാദിര്‍ ജീലാനി( റ ) പറഞ്ഞു: തൗഹീദിന്റെ ദിക്റ് , നബി( സ ) തങ്ങള്‍ വരെ തുടര്‍ച്ചയായ ബന്ധമുള്ള മൂര്‍ശിദായ ഒരു ശൈഖില്‍ നിന്ന് മനുഷ്യന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ മരണവെപ്രാള സമയത്ത് ആ ദിക്റ് ആവശ്യമാകുമ്പോള്‍ അത് മനസ്സില്‍ കടന്നു വരല്‍ വിദൂരമാണ്. " 
( ഖലാഇദുല്‍ ജവാഹിര്‍ - 20 )
അത് കൊണ്ട് സത്യത്തെ സത്യമായി കാണുക 
സമസ്‌തയോ മറ്റു പ്രസ്ഥാന നായകരോ നിങ്ങളെ ആഖിറത്തില്‍ രക്ഷപ്പെടുത്താമെന്ന് പറഞ്ഞിട്ടില്ല...
അതിന് അല്ലാഹുവില്‍ നിന്ന് അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ ...
അത് കാണാന്‍ കഴിയാത്ത അന്ധന്‍മാരെ ക്കുറിച്ച് നമുക്ക് സഹതപിക്കാം .....

Views: 79

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service