ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
സഹോദരാ.... ഈ ജീവിതം നൈമഷികമാണ്.....ഇന്നോ നാളെയോ ഇതവസാനിക്കുംമരണം ജീവിതത്തിന്‍റെ ഒടുക്കമല്ല.....മറിച്ച് അനന്തമായ ജീവിതത്തി (പരലോക ജീവിതം )ന്‍റെ തുടക്കമാണ് അപ്പോള്‍ മരണ സമയമാണ് നമ്മുടെ ആദ്യന്തിക വിജയ പരാജയത്തെ നിര്‍ണ്ണയിക്കുന്ന സമയം.....!!!! ഈ യാഥാര്‍ത്ഥ്യം നമ്മെക്കാളേറെ അറിയുന്ന പരിചയ സമ്പന്നനായ പരമ ശത്രുവാണ് പിശാച് ......!!! എന്തു തന്ത്രങ്ങള്‍ മെനഞ്ഞും അവന് നിഷേധിക്കപ്പെട്ട സ്വര്‍ഗത്തില്‍ നിന്നും,നമ്മെയകറ്റാന്‍ അവന്‍ ആ സമയം ശ്രമം നടത്തും....തീര്‍ച്ചഎങ്കില്‍ ബുദ്ധിമാനായ ഒരാള്‍ എന്താണ് ചെയ്യേണ്ടത് മരണ സമയം തന്‍റെ ഈമാന്‍ സംരക്ഷിക്കപ്പെടാന്‍ ആവശ്യമായ കാര്യങ്ങള്‍ എത്രയും പെട്ടന്ന് ചെയ്തു തീര്‍ക്കുകമരണം എപ്പോള്‍ വന്നാലും എന്‍റെ ഈമാന്‍ പിശാചിന്‍റെ ഏതു തന്ത്രങ്ങള്‍ക്ക് മുന്നിലും സംരക്ഷിക്കപ്പെടുന്ന ഒരു അവസ്ത ഉണ്ടാക്കിയെടുക്കുക കാരണം മരണം ഇപ്പോഴും വരാംകാത്തിരിക്കുന്നത് അപകടമാണ്പിശാചു നൂറായിരം സംശയങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവന്നു വൈകിക്കുകയാണെന്നോര്‍ക്കുക പിശാചു ഈമാന്‍ തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് : സഹോദരാ....ഒരു നിമിഷം നിന്നിലേക്കൊരു തിരനോട്ടം നടത്തി നോക്കൂ ....നിന്‍റെ ഈമാന്‍ സുരക്ഷിതമാണോ...?? മരണ സമയത്തെ പിശാചിന്‍റെ ശക്തമായ പിടിത്തത്തില്‍ നിന്നും നമ്മുടെ ഈമാന്‍ സംരക്ഷിക്കപ്പെടുമെന്നുറപ്പുണ്ടോ ഇല്ലെങ്കില്‍ നമ്മുടെ കാര്യം എത്ര അപകടകരം ....!!അധികവും ഊരപ്പെടുന്നത് മരണ സമയത്താണ്(അല്‍ ജവാഹിറുല്‍ അജീബ ,ദഖാഇ ഖുല്‍ അഖ്ബാര്‍ ) എന്ന സത്യം നമ്മെ എന്തുകൊണ്ടാണ് ചിന്തിപ്പിക്കാത്തത്..."ഞാന്‍ നമസ്ക്കാരം മുറപോലെ നിര്‍വഹിക്കുന്നു , നോമ്പനുഷ്ടിക്കുന്നു ...സക്കാത് നല്‍കുന്നു ,ദാന ധര്‍മങ്ങള്‍ നല്‍കുന്നു..ഹജ്ജു ചെയ്യുന്നു എന്നൊക്കെയാണ് ആലോചിക്കുന്നത് അല്ലേ...?അത്തരക്കാരെ തന്നെയാണ് പിശാചു മരണ സമയത്ത് പിഴപ്പിക്കാന്‍ ശ്രമിക്കുന്നതും. സഹോദരാ ....ചിന്തയൊക്കെ നല്ലത് തന്നെ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ...പക്ഷെ നാം ഒരു കാര്യം കൂടി മനസ്സിലാക്കണം ....ഇസ്ലാമിന്‍റെ പ്രഥമവും പ്രധാനവുമായ വിശ്വാസവും കര്‍മ്മവുമാണ് തൌഹീദ് ...لااله الاالله محمد رسول الله ...മറ്റു സകല കാര്യങ്ങളും പൂര്‍ണാര്‍ഥത്തില്‍ ഫലവത്താവുന്നത് അവ തൌഹീദില്‍ അധിഷ്ട്ടിതമാവുമോഴാണ്....മെയ്യും മനസ്സും തൌഹീദില്‍ ലയിക്കൊമ്പോഴാണ് മറ്റു കര്‍മ്മങ്ങള്‍ക്ക് , ഖുര്‍ആനും ഹദീസും വാഗ്ദാനം ചെയ്യുന്ന ഫലമുണ്ടാവുകയോള്ളൂ ...അതുകൊണ്ട് തന്നെ നുബുവത്ത് ലഭിച്ചു നീണ്ട പത്തു വര്‍ഷക്കാലം തിരുമേനി (സ) സ്വഹാബികളെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും തൌഹീദ് മാത്രമായിരുന്നു....!!!(നാം പത്തു മിനിറ്റ് കൊണ്ട് പഠിച്ച തൌഹീദ് .......).ഇസ്ലാമിന്‍റെ മറ്റു സ്തംബങ്ങല്‍കുള്ളത് പോലെ തന്നെ പ്രഥമ സ്തംഭ മായ തൌഹീടിനുമില്ലേ നിയമങ്ങള്‍ .....??? ان ا لإنسان اذا لم تلقن الّذكر الشريف الذي هو التوحيد من شيخ مرشد له نسبة متّصلة بالنّبي صلي الله عليه وسلم , فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت (الشّيخ محي الدين عبد القادر الجيلاني قدّس الله سرّه العزيزഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക് എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത് ഓര്‍മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) .ഈ വാക്കുകള്‍ മറ്റൊരു വ്യാഖ്യാനത്തിനു ആവശ്യമില്ലാത്ത വിധം വ്യക്തമാണ്.....ഇതു കേവലം ഒരു കാലത്തേക്ക് മാത്രമോ...പണ്ടിതന്മാര്‍ക്കു മാത്രമോ പാമരന്മാര്‍ക്കു മാത്രമോ ഉള്ളതല്ല...മനുഷ്യനായ (ا لإنسان) ഏതൊരാള്‍ക്കും നിര്‍ബന്ധമായ കാര്യമാണ് ...അതൊകൊണ്ടാണ് സഹോദരാ... പൂര്‍വീകരായ മഹത്തുക്കളൊക്കെ ത്വരീഖതിന്റെ മശാ ഇഖുമാരെ തേടിപ്പിച്ചതും തന്‍റെ അനുചര വൃന്ദത്തെ ത്വരീഖത്തിലായി പരിശീലിപ്പിച്ചതും .....മഹാനായ ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )അവര്‍കള്‍ പറയുന്നു وليتحقق بان الله عز وجل أجر العادة بان يكون في الارض شيخ و مريد وصاحب و مصحوب و تابع ومتبوع من لدن أدم الي ان تقوم الساعة (الغنية 280പിന്തുടരുന്നവന്‍ ,പിന്തുടരപ്പെടുന്നവന്‍ സഹവസിക്കുന്നവന്‍ ,സഹവസിക്കപ്പെടുന്നവന്‍ ,ശൈഖ് ,മുരീദ് എന്നിങ്ങനെയുള്ള ചര്യ ആദം നബി (അ) മുതല്‍ അന്ത്യനാള്‍ വരെ അല്ലാഹു നടപ്പിലാക്കിയ സംവിധാനമാണ് ".(ഗുന്‍യ 280 /2 മഹാനായ മുഹമ്മദ് അതാഇല്ലാഹിസ്സികന്തരി(റ) പറയുന്നു لا يعوزك وجود الداللّين وانما يعوزك وجود الصدق في طلبهم جد صدقا تجد مرشداവഴികാട്ടികള്‍(ശൈഖുമാര്‍) ഉണ്ടായിക്കിട്ടലല്ല പ്രശ്നം. നീ അവരെ തേടുന്നത് സത്യസന്ധമായിരിക്കണം .എന്നാല്‍ നിനക്ക് ശൈഖിനെ കിട്ടും ശൈഖിനെ തേടിയിട്ട് ലഭിച്ചില്ല എന്ന് പറയുന്നവര്‍ സത്യസന്ധമായി തേടിയിട്ടില്ലന്നതാണ് വാസ്തവം കാരണം ശൈഖില്ലാത്ത ഒരു കാലവുമില്ല وشيخ التربية لا يخلو الزمان منه أبدا"തര്‍ബിയ്യതിന്‍റെ ശൈഖില്ലാത്ത ഒരു കാലവുമുണ്ടാവില്ല .(അല്‍ ഫുതൂഹാതുല്‍ ഇലാഹിയ 290 ഇല്‍മിന്‍റെയും ഉലമാഇന്‍റെയും മഹത്വം പറഞ്ഞ്; അത് തന്നെ മതിയെന്നും പിന്നെ ഒരു ശൈഖിന്‍റെ ആവശ്യമില്ലെന്നും പറയുന്നവര്‍ , ശാ'റാനി ഇമാം (റ), ഇമാം ഗസ്സാലി (റ) ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ:സി ),ശൈഖ് രിഫാഈ (ഖ:സി ),ഇസ്മാഈലുല്‍ ഹഖി (ഖ:സി ),ഇബ്നു അജീബ (ഖ:സി ),തുടങ്ങി ശൈഖും ത്വരീഖത്തും അനിവാര്യമാണെന്ന് തറപ്പിച്ചു പറഞ്ഞ പൂര്‍വ്വസൂരികളായ മഹത്തുക്കള്‍ തങ്ങളേക്കാള്‍ വിവരമുള്ള വരാണെന്ന് ഓര്‍ത്തുകൊള്ളട്ടെ അവരാരും ഇല്‍ മിന്‍റെയും ഉലമാ ഇന്‍റെയും മഹത്ത്വം അറിയാത്തവരായിരുന്നില്ല .അത് വ്യക്തമായും വിശതമായും അറിഞ്ഞിട്ടും ആ മഹത്വത്തിനുള്ള അര്‍ഹത നേടിയിട്ടും ശൈഖുമാരെ സ്വീകരിക്കുകയും സ്വീകരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു .ശൈഖിന്‍റെയും ത്വരീഖത്തിന്‍റെയുംആവശ്യകത ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ പഠിച്ചപ്പോള്‍ അത് അനിവാര്യമാണെന്നവര്‍ക്കു ബോധ്യപ്പെട്ടു ... അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു എത്ര പ്രഗല്‍ഭനായ പണ്ഡിതനായാലും ശൈഖിനെ ആവശ്യമില്ലാത്തവനാകുന്നില്ല .കാരണം ശൈഖിനെ തേടാനുള്ള ഖുര്‍ആനിന്‍റെ കല്‍പന എല്ലാവര്‍ക്കും ബാധകമാണ് ഇമാം തൌബി (റ) പറയുന്നുلا ينبغي للعالم ولو تبحّر في العلم حتي صار واحد أهل زمانه أن يقنع بما علمه وأنما الواجب عليه الأجتماع بأهل الطريق ليدلّوه علي الطريق المستقيم -تنوير القلوبഒരാള്‍ സാഗര സമാന പാണ്ടിത്ത്യം നേടുകയും തന്‍റെ കാലത്തെ തുല്യത യില്ലാത്ത വ്യക്ത്തിയായിത്തീരുകയും ചെയ്താല്‍ പോലുംഅദ്ധേഹത്തിനു തന്‍റെ ഇല്‍മുകൊണ്ട്സംതൃപ്തിയടഞ്ഞിരിക്കാന്‍ പറ്റില്ല . മറിച്ച്‌നേരായ വഴി അറിഞ്ഞു കിട്ടാന്‍ വേണ്ടിമശാഇഖുമാരുമായി സഹവസിക്കല്‍ അദ്ധേഹത്തിനു നിര്‍ബന്ധമാണ് ".(തന്‍വീറു ല്‍ ഖുലൂബ് 404 അബൂ അലിയ്യിനിസ്സഖഫി (റ)പറയുന്നുلو أن رجلا جمع العلوم كلّها وصحب طوائف النّاس لا يبلغ مبلغ الرجال الاّ بالرياضة من شيخ مؤدّب ناصح -طبقات الصوفية 365 ഒരു പണ്ഡിതന്‍ അനവധി ഇല്‍മുകള്‍ കരസ്ഥമാക്കുകയും എല്ലാ വിഭാഗങ്ങളുമായി സഹവസിക്കുകയും ചെയ്താലും യഥാര്‍ത്ഥ ആണ്‍കുട്ടികളുടെ (ഖുര്‍ആനില്‍ 'രിജാല്‍ ' എന്ന് വിശേഷിപ്പിച്ച ,കച്ചവടവും ബിസിനെസ്സും കാരണം അല്ലാഹുവിന്‍റെ ദിക് റി ലുള്ള ശ്രദ്ധ തെറ്റാത്ത ,അല്ലാഹുമായി ചെയ്ത ഉടമ്പടി സത്ത്യസന്ധമായി പാലിച്ച വ്യക്ത്തികള്‍ )സ്ഥാനെത്തു എത്തിപ്പെടാന്‍ ;ഉപദേശ്ട്ടാവും അദബ് നല്കുന്നവരുമായ ഒരു ശൈഖിന്‍റെ നിര്‍ദേശ പ്രകാരമുള്ള 'രിയാള; കൊണ്ടല്ലാതെ കഴിയില്ല" (ത്വബഖാത്തു സൂഫിയ്യ 365 وقد جرت العادة وجرّبت بأنّ التطهير لازم عن النجاسات المعنوية والأدناس الطوية والخضوع والخشوع في الصلاة وسائر العبادات بمشهد أن تعبدالله كأنّك تراه وان لم تكن تراه فانّه يراك المعبّر عنه بمقام الإحسان وهذا لا يتيسّر في الغالب للطلاب الاّ بيد شيخ عارف كامل خبير بعلاج هذه الامراض ولوحفظ المبتلي كتباعديدا لا يستغني بها عن التربية علي يد مثل هذا الشيخ ليخرجه من رعوة النفس الأمّارت بالسوء ودسائسها الخفية--الدررആന്തരിക ജീര്‍ണതകളില്‍നിന്നും മ്ലേച്ചതകളില്‍നിന്നുമുള്ള ശുദ്ധിയും, ഇഹ്സാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ; അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക ;നീ അവനെ കാണുന്നില്ലെങ്കിലും ശരി എന്ന തിന്‍റെ അടിസ്ഥാനത്തില്‍ നിസ്കാരത്തിലും മറ്റെല്ലാ ഇബാദ ത്തുകളിലും ഖുശൂഉം ഖുളൂഉം തേടുന്നവര്‍ക്കു ആന്തരിക രോഗങ്ങള്‍ ചികില്‍സിക്കാനറിയുന്ന ആരിഫായ ഒരു ശൈഖിലൂടെയല്ലാതെ അതെളുപ്പമാവില്ലെന്ന കാര്യം അനുഭവിച്ചറിഞ്ഞതും പതിവുള്ളതുമാണ്. ഈ രോഗങ്ങള്‍ ബാധിച്ചവന്‍ എണ്ണമറ്റ കിതാബുകള്‍ കാണാതെ പഠിച്ചിട്ടുണ്ടങ്കിലും അതുപോലോത്ത ഒരു ശൈഖിന്‍റെ തര്‍ബിയ്യത്തു അവന് ആവശ്യമാവാതെ വരില്ല . തന്‍റെ ഹൃദയത്തിലെ മ്ലേച്ചതകളില്‍നിന്നും പ്രകടമല്ലാത്ത ജീര്‍ണതകളില്‍നിന്നും അദ്ദേഹത്തെ ആ ശൈഖാണ് മോചിപ്പിക്കുക " (അദ്ദുറരുള്‍ മര്‍ളിയ്യ-13 ജീവിതം മുഴുവന്‍ വിജ്ഞാന സമ്പാതനത്തിനും അദ്ധ്യാപനത്തിനും ഗ്രന്ഥ രചനക്കും ചെലവഴിച്ച ഇമാം ഗസ്സാലി (റ ) പറയുന്നു :كنت في مبدء أمري منكرا لاحوال الصالحين ومقامات العارفين حتي صبحت شيخي (يوسف النسّاج )فلم يزل يصلقني بالمجاهدة حتي حضيت بالواردات فرأيت الله تعالي في المنام فقال : يا أبا حامد, دع شواغلك واصحب أقواما جعلتهم في ارضي محل نظري وهم الذين باعوا الدّارين بحبَي :بعزّتك إلاّ اذقتني برد حسن الظنّ بهم قال : قد فعلت 'والقاطع بينك وبينهم تشاغلك بحب الدّنيا فاخرج منها مختارا قبل ان تخر ج منها صاغرا فقد افضت عليك انوار من جوار قدسي , فاستيقضت فرحا مسرورا و جئت الي شيخي (يوسف النّساج) فقصصت عليه المنام فتبسّم وقال :يا ابا حامد هذه الواحنا في البداية بل إن صحبتني ستكحل بصيرتك بإثمه التأييد--شخصيات الصوفية ഞാന്‍ തുടക്കത്തില്‍ സ്വാലിഹീങ്ങളുടെ അവസ്ഥകളെയും ആരിഫീങ്ങളുടെ സ്ഥാനങ്ങളെയും നിഷേധിക്കുന്നവനായിരുന്നു . അങ്ങനെ ഞാന്‍ എന്‍റെ ശൈഖായ യൂസുഫുന്നസ്സാജ് (റ)മായി സഹവസിക്കുകയും അദ്ധേഹം എന്നെക്കൊണ്ട് മുജാഹദ ചെയ്യിപ്പിച്ച് എന്നെ തെളിയിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിന്നു .അപ്പോള്‍ എനിക്കു പല അനുഗ്രഹങ്ങളും വന്നുതുടങ്ങി .അങ്ങനെയിരിക്കെ ഞാന്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു . അവനെന്നോട് പറഞ്ഞുഅബൂ ഹാമിദേ..നിങ്ങള്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുക എന്നിട്ട് എന്‍റെ ഭൂമിയില്‍ എന്‍റെ നോട്ടത്തിനു പാത്രമായവരോടൊപ്പം സഹവസിക്കുക .എന്നോടുള്ള സ്നേ ഹം കൊണ്ട് ഇരു ലോകവും ഒഴിവാക്കിയവരാണവര്‍ ഞാന്‍ പറഞ്ഞു :നീ എനിക്കു അവരെക്കുറിച്ച് നല്ല വിചാരം നല്‍കണം അല്ലാഹു : ഞാന്‍ ചെയ്യാം. നിങ്ങളുടെയും അവരുടെയും ഇടയിലുള്ള ബന്ധം മുറിക്കുന്നത് ദുനിയാവിനോടുള്ള നിങ്ങളുടെ സ്നേഹമാണ് .അതില്‍നിന്നു നിന്ദ്യമായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം താല്‍ പര്യപ്പ്രകാരം ഒഴിവാകുക .എന്‍റെ പരിശുദ്ധിയുടെ പ്രകാശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു ഇതു കേട്ട ഞാന്‍ വളരെ സന്തോഷപൂര്‍വ്വം ഉണര്‍ന്നു .എന്‍റെ ശൈഖ് യൂസുഫുന്നസ്സാജ് (റ)അവര്‍കളോട് ഞാന്‍ എന്‍റെ സ്വപ്നം വിശദീകരിച്ച് കൊടുത്തു .അദ്ധേഹം പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു അബൂ ഹാമിദേ ..നാം തുടക്കത്തില്‍ നല്‍കുന്ന ചില അനുഗ്രഹങ്ങളുടെ സൂചനയാണിത്.എന്‍റെ കൂടെയുള്ള സഹവാസം നിങ്ങളുടെ ഉള്‍കാഴ്ചക്ക് ഈമാനിക ശാക്തീകരണത്തിന്‍റെ അഞ്ജനമിട്ടു തരും ". (ശക്സ്വിയ്യാതുസ്സൂഫിയ
© 2024 Created by Habeeb Rahman. Powered by
You need to be a member of Jeelani Message to add comments!
Join Jeelani Message