ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
ശൈഖ് ജമാലുദ്ദീന് ഹാന്സവി (റ), ഹാന്സിലെ പ്രസിദ്ധനായ പ്രഭാഷകന്, ശ്രോദ്ധാക്കള് പോലും സ്തബ്ധരാകുന്ന വാക്ചാതുരിയുടെ ഉടമ, സദസ്യരെ കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ളവര്. ഇമാം അബൂഹനീഫ(റ)ലേക്കാണ് കുടുംബബന്ധം എത്തിച്ചേരുന്നത്. കുടുംബ നാമം ജലാലുദ്ദീന്. ശൈഖ് ഹാന്സവിയെക്കുറിച്ച് കേള്ക്കാനിടയായ ചിശ്തിയ്യ ത്വരീഖത്തിലെ പ്രഗല്ഭരായ ശൈഖ് ബാബാ ഫരീദ് ഗന്ജ് ഷകര്(റ) പറഞ്ഞു, “ജമാല് വാക്കുകളുടെ നായകനാണ്, പക്ഷേ, ഹൃദയം ആത്മീയ ജ്ഞാനത്തെത്തൊട്ട് ശൂന്യമാണ്”, ഇതറിയാനിടയായ ജമാലുദ്ദീന് ഹാന്സവി ബാബാ ഫരീദ് ന്റെ സന്നിധിയില് വന്നു ബോധിപ്പിച്ചു, “ആത്മീയ ജ്ഞാനം ലഭിക്കാത്ത എന്നെ ശിഷ്യനാക്കിയാലും”
ബാബാ ഫരീദ് (റ) : താങ്കള് സ്വയം ജ്ഞാനിയും ശ്രേഷ്ഠ വ്യക്തിത്വവുമല്ലേ, തന്റെ പ്രഭാഷണങ്ങളെക്കൊണ്ട് സദസ്സിനെ കത്തിജ്വലിപ്പിക്കുന്നവര്, നിങ്ങള്ക്ക് ഞാനെങ്ങനെ മാര്ഗ്ഗദര്ശനം നല്കും.
ജമാലുദ്ദീന് ഹാന്സവി: എല്ലാം ശരിയാണ്, പക്ഷെ, ഇന്നു ഞാനെന്റെ മനസ്സിനെ ജ്വലിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്, തണുത്ത് മരവിച്ചു കിടക്കുന്ന എന്റെ ഹൃദയത്തിനു ഇശ്ഖിന്റെ ചൂടേകിയാലും, ഇല്ലെങ്കിലതു ശീലാസമാനമാകും.
തന്റെ സംസാരത്തില് ആത്മാര്ത്ഥതയുടെ അംശം പ്രകടമായിക്കണ്ടതോടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചു. ബാബാഫരീദ് (റ) മുന്നോട്ട് ചെന്ന് യുവപ്രഭാഷകനെ കെട്ടിപ്പിടിപ്പിച്ചു പിതൃതുല്യ സ്നേഹത്തോടെ വിളിച്ചു, “എന്റെ ജമാല്” അത്ഭുതകരമായ നിമിഷം, ആനന്ദകരമായ പദപ്രയോഗം. സദസ്യര്ക്ക് മനസ്സിലാക്കാമായിരുന്നു, ഈ യുവാവ് ശൈഖിന്റെ ഒരൊറ്റ നേട്ടം കൊണ്ടു തന്നെ ഏതു മഖാമിലേക്കുയര്ന്നുവെന്ന്. പിന്നീടങ്ങോട്ട് അഭൂതപൂര്്വമായ ഉയര്ച്ചയായിരുന്നു ആത്മീയ മേഖലയില് ജമാലുദ്ദീന് ഹാന്സവി(റ)ക്ക് കൈവന്നത്. അധികം വൈകാതെ ചിശ്തിയ്യാ ത്വരീഖത്തിലെ ഖിലാഫത്തും അവിടുത്തേക്ക് ബാബാ ഫരീദ്(റ) ലഭ്യമാക്കി. തന്റെ പ്രഭാഷണ വൈദഗ്ധ്യവും കവിതാ ചാതുരിയും ആത്മീയ വഴിയിലേക്കു തിരിച്ചു വിട്ടു. ദുന്യവിയ്യായ സകലചിന്തകളും മാലിന്യങ്ങളായി ഹൃദയത്തില് നിന്ന് പുറത്തേക്കൊഴുകി. തന്റെ മുരീദിനേ ബാബാ ഫരീദ് (റ) ഗാഢമായി സ്നേഹീച്ചു. ജമാലുദ്ദീന് ഹാന്സവി (റ) തിരിച്ചും. ഇഴപിരിയാനാകാത്ത ബന്ധം..... ജമാല് എന്റെ ജമാലാണെന്ന പ്രയോഗത്തില് തന്നേ ആ സ്നേഹം അടങ്ങിയിരുന്നു.
ആയിടെ ഒരു ദീവസം സമകാലികനായ സുഹ്റവര്ദി ത്വരീഖത്തിലേ ശൈഖ് ബഹാഉദ്ദീന് സകരിയ്യാ മുല്താനി(റ) ബാബാ ഫരീദ്(റ) ന് എഴുതി, “എന്റെ എല്ലാ മുരീദുമാരെയും ഖലീഫമാരെയും എടുത്ത് പകരം ജമാലുദ്ദീന് ഹാന്സവിയെ തന്നാലും.” മറുപടീയായി ബാബാ ഫരീദ്(റ) എഴുതി, “ജമാല് എന്റെ ജമാലാണ്. സ്വത്തില് മാത്രമേ പകരമുള്ളൂ, സൌന്ദര്യത്തില്(ജമാല്) പകരമില്ല” അല്പ ദിവസങ്ങള്ക്ക് ശേഷം ഇതേ ആവശ്യവുമായി വീണ്ടും വന്നു സന്ദേശം, “സ്വന്തമായിട്ടു പറ്റില്ലെങ്കില് അല്പ ദീവസത്തേക്കെങ്കിലും തന്നാലും”. ബാബാ ഫരീദ് (റ) പറഞ്ഞു, “ശൈഖ്, തന്റെ സൌന്ദര്യം(ജമാല്) ആരെങ്കിലും മറ്റൊരാള്ക്ക് നല്കുമോ, താങ്കള് കുറച്ചു ദിവസത്തേക്ക് ചോദീക്കുന്നു. എനിക്ക് കുറച്ച് നിമിഷത്തേക്കു പോലും വേര്പിരിയാനാകില്ല” വീണ്ടും വന്നു എഴുത്ത്, അതേ ആഗ്രഹവുമായി, അവസാനം ശക്തമായി തന്നെ ബാബാ ഫരീദ്(റ) മറുപടി എഴുതി, “ശൈഖ്, വീണ്ടും വീണ്ടും ആവശ്യപ്പെട്ട് എന്നെ ലജ്ജിപ്പിക്കാതിരുന്നാലും, ജമാലിന്റെ കാര്യത്തില് ഒരു നീക്കുപോക്കുമില്ല.”
നേര്ക്കുനേരേയുള്ള അപേക്ഷ ഫലിക്കാതിരുന്നപ്പോള് തന്റെ ആത്മീയ സിദ്ധികൊണ്ട് ജമാലുദ്ദീന് ഹാന്സവിയെ തന്നിലേക്കടുപ്പിക്കാന് തുടങ്ങി ബഹാഉദ്ദീന് (റ),
ഒരു ദീവസം ജമാലുദ്ദീന് ഹാന്സവി (റ) അഭിവന്ദ്യ ഗുരുവിന്റെ മുന്നില് ആഗതനായി ബോധിപ്പിച്ചു, “ശൈഖ്, എനിക്ക് മുല്താനിലേക്കു പോകാന് അനുവാദം നല്കിയാലും” “ജമാല്, മുല്താനിലെത്തിയിട്ട് താനെന്ത് ചെയ്യും, എന്തെങ്കിലും അത്യാവശ്യമുണ്ടോ,” അത്ഭുതസ്തബ്ധനായ ബാബാ ഫരീദ്(റ) ചോദീച്ചു. “എനിക്കു ശൈഖ് ബഹാഉദ്ദീന് സകരിയ്യാ മുല്താനി(റ)ന്റെ സന്നിധിയില് പോകണം.” ചോദ്യത്തില് നിന്ന് തന്നെ വ്യക്തമായിരുന്നു, മുല്താനില് ചെന്ന് ആത്മീയജ്ഞാനം നുകരാനാണ് താന് കൊതിക്കുന്നതെന്ന്. “എന്താ പറഞ്ഞത്? നിന്നേ അവിടേക്കയക്കണമായിരുന്നെങ്കില് മുല്താനിയുടെ കത്തിന് ഞാനെന്തിനു നിഷേധപൂര്്വം പ്രതികരിച്ചു?” ശൈഖിന്റെ ചോദ്യത്തിനു മുന്നില് നിശബ്ദനായി നിന്നു ശൈഖ് ജമാല്(റ). “നിനക്ക് ഉദ്ദേശ്യത്തില് നിന്ന് പിന്മാറാനാവില്ലേ” വീണ്ടും വന്നു ചോദ്യം. “കുറച്ച് ദിവസത്തേക്ക് മുല്താനിലേക്കു പോകണം” തന്റെ ആഗ്രഹം വീണ്ടും ബോധിപ്പിച്ചു. പെട്ടെന്നു ബാബാ ഫരീദ്(റ)ന്റെ മട്ടും ഭാവവും മാറി, “പോ, പൊയ്ക്കോളൂ”, മുന്പെങ്ങുമില്ലാത്ത ദേഷ്യം ശൈഖിന്റെ മുഖത്ത് മറ്റു മുരീദുമാര് ദര്ശിച്ചു. കോപത്താല് അവിടുത്തെ മുഖം ചുവന്ന് തുടുത്തിരുന്നു. ബാബാ ഫരീദ്(റ)ന്റെ തിരുമുഖത്തു നിന്നും ഈ വാക്കുകള് പുറത്ത് വന്നതോടെ തന്നെ ജമാലുദ്ദീന് ഹാന്സവി (റ)ന്റെ ആത്മീയ ജ്ഞാനമെല്ലാം ഊരപ്പെട്ടിരുന്നു. തന്റെ സമ്പത്തെല്ലാം അദൃശ്യകരങ്ങള് നഷ്ടപ്പെടിത്തിയപോലെ……ശൈഖിന്റെ അതൃപ്തി നേടിയ മുതല് ജമാലുദ്ദീന് ഹാന്സവി (റ)യുടെ മുഖത്തിനു പ്രസന്നത നഷ്ടപ്പെട്ടു തുടങ്ങി. ബാബാ ഫരീദ്(റ)ന്റെ ഇഷ്ടനായ ജമാലുദ്ദീന് ഹാന്സവി (റ), ഗുരുവിന്റെ ആത്മീയ ജ്ഞാനകേന്ദ്രത്തില് നിന്ന് ലോകത്തിലേക്കെറ്റവും വലിയ ദരിദ്രനും ഹതഭാഗ്യനുമായി ഇറങ്ങിപ്പോയി. ഇപ്പോള് ജമാലുദ്ദീന് ഹാന്സവി (റ)ക്ക് തോന്നിത്തുടങ്ങി, തനിക്കിനി ലോകത്തിലൊരിടത്തും അഭയകേന്ദ്രമില്ല. സാഹചര്യം പന്തിയെല്ലെന്നു തോന്നിയ ജമാലുദ്ദീന് ഹാന്സവി (റ) വീണ്ടും അവിടെത്തന്നെ തങ്ങാന് ശ്രമിച്ചിരുന്നെങ്കിലും ജ്വലിക്കുന്ന ശൈഖിനു മുന്നില് ജമാലുദ്ദീന് ഹാന്സവി (റ)ക്ക് പിടിച്ചുനില്ക്കാനായില്ല. “എന്റെ കണ്്വട്ടത്തുനിന്നു ദുരേ പോകൂ” എന്ന് പറഞ്ഞപ്പോള് കാത്തു നില്ക്കാതെ പടിയിറങ്ങി. തന്റ ശൈഖിനെറ ഹൃദയത്തില് ആളിക്കത്തിക്കൊണ്ടിരിക്കുന്ന തീയണക്കാന് ഒരാള്ക്കും ധൈര്യമില്ലായിരുന്നു. കുറച്ച് സമയം അവിടെ നിന്നാല് ആ തീയില് താനും എരിഞ്ഞു പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ശൈഖിന്റെ വേര്പാടിന്റെ നോവനുഭവിച്ചു തുടങ്ങിയ ജമാലുദ്ദീന് ഹാന്സവി (റ) അലക്ഷ്യമായി നടക്കാന് തുടങ്ങി. സേനഹത്തിന്റെ വിലയറിയുന്നത് അതു നിഷേധിക്കപ്പെടുമ്പോഴല്ലേ,,, സമൂഹത്തിനു മുഴുവനും പ്രകാശം ചൊരിഞ്ഞിരുന്ന ആ മുഖം കറുത്ത് കരിവാളിച്ചു തുടങ്ങിയിരുന്നു.
ജമാലുദ്ദീന് ഹാന്സവി (റ) പോയതോട് കൂടി ഖാന്ഖാഹ് ശോകമൂകമായി, ശൈഖിന്റെ മുമ്പില് എപ്പോഴെങ്കിലും ജമാലിന്റെ പേരുപറയപ്പെട്ടാല് അവിടുന്നു പറയുമായിരുന്നു. “പോയവര് പോയി, അതോടെ അവരുടെ പേരും മജ്്ലിസില് നിന്ന് നീക്കപ്പെട്ടു” പിന്നീടാര്ക്കും അവിടുത്തെ മജ്ലിസില് ജമാലുദ്ദീന് ഹാന്സവി (റ)യുടെ പേരുച്ചരിക്കാന് പോലും ധൈര്യമുണ്ടായില്ല. ശിപാര്ശ ചെയ്യാനും.....
ബാഹ്യമായ കണ്ണുകള് കൊണ്ട് വീക്ഷിക്കുന്നവര്ക്ക് ഇത്രമാത്രമറിയാം, ജമാലുദ്ദീന് ഹാന്സവി (റ)യുടെ മേല് ശൈഖിന്റെ കോപം ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധം അവര് അകന്നിരിക്കുന്നു......
പക്ഷേ, ഔലിയാക്കളുടെ കളങ്കലേശമേശാത്ത ഹൃദയമറിയുന്നവര്ക്കറിയാം, ജമാലുദ്ദീന് ഹാന്സവി (റ)യുടെ പേരുപറയപ്പെടുമ്പോഴെല്ലാം അവിടുത്തെ ഹൃദയമാണ് വേദനിക്കുന്നത്. ആ വേദന വര്ദ്ധിക്കാതിരിക്കാനാണ് പേരു പോലും തടയപ്പെട്ടത്.
ജമാലുദ്ദീന് ഹാന്സവി (റ) ഇക്കാലയളവിലനുഭവിച്ച പരീക്ഷണങ്ങളും പരിവേദനങ്ങളും അനിര്്വചനീയമായിരുന്നു. ജനങ്ങളുടെ അഭിപ്രായപ്രകടനങളെല്ലാം അദ്ദേഹം കേട്ടുകൊണ്ടേയിരുന്നു. അല്ലെങ്കില് തന്നെ അവര്ക്കെന്തു ചെയ്യാന് പറ്റും തന്റെ കാര്യത്തില്.......ചിലപ്പോഴൊക്കെ മേലോട്ട് നോക്കി വിളിച്ചു പറയും, “ലോകരേ, ഞാനാരാണെന്ന് നിങ്ങളോടെന്ത് പറയും, എന്റെ സ്വത്വം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു, ആര്ക്കറിയാം ഞാനേതു സദസ്സില് നിന്നാണ് പുറത്താക്കപ്പെട്ടത്......”
ഇക്കാലയളവില് ആലിം എന്നു പേരായ ഒരു കച്ചവടക്കാരനെ പരിചയപ്പെട്ടു. ബാബാ ഫരീദ്(റ)ന്റെ വീശ്വസ്ത മുരീദുമാരിലൊരാള്. ജമാലുദ്ദീന് ഹാന്സവി (റ)യെക്കണ്ട ആലിം തിരിച്ചറിഞ്ഞു,ആരാണിദ്ദേഹമെന്നു. ശക്തമായ മനേവേദനയാല് ആലിം കരയാന് തുടങ്ങി....തന്റെ സഹോദരന് വന്നുപെട്ട ദുര്ഗതിയോര്ത്ത്. “ജമാല്, ഇത് നിങ്ങളോ? ശൈഖിന്റെ സ്വന്തം ജമാല്?” “അതെ ഇതു ഞാന് തന്നെ, ശൈഖിന്റെ ദര്ബാറില് നിന്ന് പുറത്താക്കപ്പെട്ടവന്...” അദ്ദേഹത്തിന്റെ ഓരോ വാക്കിലും അനുഭവിക്കുന്ന പ്രയാസം വ്യക്തമായിരുന്നു. “ഞാനെന്തു ചെയ്യണം,? ദൈവത്തെ ഓര്ത്തു പറയൂ, ഞാനെന്തു ചെയ്യണം,?” പരിഭ്രമിച്ചു പോയ ആലിം ചോദിച്ചു. ശൈഖിന്റെ മുമ്പില് മറ്റുള്ളവര്ക്ക് വേണ്ടി ശുപാര്ശ ചെയ്തിരുന്ന ആള് ഇന്ന് സ്വയം ശുപാര്ശ ആഗ്രഹിക്കുന്നു. ഇതെന്തു മറിമായം….. “എനിക്കാരോടും ഒന്നും പറയാനില്ല”. അദ്ദേഹത്തിന്റെ കണ്ണുകളില് നിന്നും അശ്രുകണങ്ങള് ചാലിട്ടൊഴുകാന് തുടങ്ങി. “ആരുടെ ദര്ബാരില് നീന്നാണോ ഞാന് പുറത്താക്കപ്പെട്ടത്, അവര് എന്റെ അവസ്ഥയെക്കുറിച്ച് അജ്ഞനല്ല. അവിടുത്തെ സന്നിധിയില് വാ തുറക്കാന് പോലും ആരും ധൈര്യപ്പെടില്ല. അതിനുള്ള ഭാഗ്യം നീങ്ങള്ക്ക് ലഭിച്ചാല് ഈ അടിമയുടെ ശോചനീയമായ അവസ്ഥ ഒന്നു തര്യപ്പെടുത്തിയാലു സേനഹിക്കുന്നവരുടെ വേര്പാട് അസഹനീയമാണ്.....”
ബാബാ ഫരീദ്(റ)ന്റെ സന്നിധിയില് ചെന്ന ആലിമിനോട് മറ്റു മുരീദുമാര് ജമാലുദ്ദീന് ഹാന്സവി (റ)യെക്കുറിച്ച് ചോദിച്ചു. അവിടുത്തെ സന്നിധിയില് ജമാലുദ്ദീന് ഹാന്സവി (റ)യുടെ പേര് പോലും പറയരുതെന്ന് സേവകന് ഓര്മിപ്പിച്ചു.....അവസ്ഥ ഇത്രത്തോളമെത്തിയത് അപ്പോഴാണ് ആലിമിന്ന് പിടികിട്ടിയത്. ഒരുവശത്ത് ജമാലുദ്ദീന് ഹാന്സവി (റ)യുടെ ശോചനീയമായ അവസ്ഥ......മറുവശത്ത് ശൈഖിന്റെ അതൃപ്തി.............വല്ലാത്തൊരവസ്ഥയിലായി ആലിം. പലവട്ടം ആലോചിച്ചു, തത്കാലം ജമാലുദ്ദീന് ഹാന്സവി (റ)യെ മറക്കാം....ശൈഖിന്റെ അതൃപ്തികിട്ടാതെയിരിക്കാം.....വീണ്ടും വരുന്നു ജമാലുദ്ദീന് ഹാന്സവി (റ)യുടെ വികൃതമായിത്തുടങ്ങിയ മുഖം........അവസാനം തീരുമാനിച്ചു.....തന്റെ അവസ്ഥ മറന്നു തന്റെ സഹേദരനേ രക്ഷിക്കാം....വിരഹത്തിന്റെ മരുഭൂമിയില് അലഞ്ഞുനടക്കുന്ന, ഒരു ഒത്തുചേരലിനു ദാഹിക്കുന്ന ആ സുഹൃത്തിനെ രക്ഷിക്കാം. തന്റെ ശൈഖിന്റെ കാല്ക്കല് വീണ് പൊട്ടിക്കരയാം....സഹോദരനു മാപ്പേകുന്നതു വരെ.....ഈ തീരുമാനത്തോടെ ശൈഖുമായുള്ള അഭിമുഖത്തിനു കാത്തിരുന്നു.
ആഗ്രഹിച്ച പോലെ തനിച്ച് കാണാന് ശൈഖിന്റെ വിളി വന്നു. ഒന്നും പറയാതെ കാല്ക്കല് വീണു പൊട്ടിക്കരഞ്ഞു..ശൈഖിന്റെ മനസ്സിള്ക്കാന് പോന്നതായിരുന്നു ആ കരച്ചില്, തന്റെ മുരീദിന്റെ കണ്ണുനീര് കണ്ട ബാബാ ഫരീദ്(റ) ചോദിച്ചു, “എന്താണ് നിന്നെ കരയിപ്പിക്കുന്നത്” ഈ നിമിഷത്തിനു വേണ്ടി കാത്തിരുന്ന ആലിം എഴുന്നേറ്റു. “സയ്യിദീ........അങ്ങയുടെ പ്രാര്ത്ഥനയുടെ തണലിലാണു ഞാന്, പക്ഷെ, ജമാല് ഈ വേര്പാടിന്റെ കൊടും ചൂടില് ഉരികിത്തീരുകയാണ്.......അദ്ദേഹത്തിനത് സഹിക്കാനാവുന്നതിനപ്പുറമാണ്........”
ജമാലുദ്ദീന് ഹാന്സവി (റ)യുടെ നാമം കേട്ടയുടന് ശൈഖിന്റെ മുഖം മ്ലാനമായിരുന്നു. പിന്നിട് അത് ഗാഢമായിത്തുടങ്ങി....ആ മുഖം വായിച്ചാലറിയാം......ഈ വേര്പാടേ അവിടുത്തെ എത്രമാത്രം വേദനിപ്പിച്ചിരുന്നെന്ന്. ബാഹ്യമായി ജമാലുദ്ദീന് ഹാന്സവി (റ)യുടെ പേര് പോലും കേള്ക്കുന്നത് തടഞ്ഞെങ്കിലും തന്റെ ഇഷ്ടമുരീദിന്റെ വേര്പാടില് ആ ഹൃദയം ഉരുകുകയായിരുന്നെന്ന രഹസ്യം ആര്ക്കറിയാം.....
“സയ്യിദീ, ജമാലിന്റെ കാര്യത്തില് അവിടുത്തെ തീരുമാനം,?”
അസ്വസ്ഥനായ് ശൈഖിനെക്കണ്ട് ആലിം ചോദിച്ചു. “അദ്ദേഹം ഒരുപാട് സഹിച്ചു കഴിഞ്ഞിരിക്കുന്നു...എന്തു തെറ്റാണെ താന് ചെയ്തതെന്ന് ഇപ്പോള് അദ്ദേഹത്തിനു ബോധ്യമായിക്കഴിഞ്ഞു......കുടുമാറ്റം മാറ്റം തേടിയുള്ള ഈ യാത്ര അലക്ഷ്യമായി യാത്രചെയ്യുന്നവരുടേതാണ്...അവന്നൊരും നിക്ഷിത കേന്ദ്രമില്ല.......ജമാലും ഇതുപോലെയല്ലേ ചെയ്തത്....? ചിശ്തി മശാഇഖുമാരുടെ സ്നേഹവാല്സല്യങ്ങള് മതിയായില്ല എന്ന് തോന്നിയെങ്കില് അവന്ന് ലോകം വിശാലമാണ്. നമ്മേക്കാള് കൂടുതല് സ്നേഹം നല്കാന് കഴിയുന്നവരെ അന്വേഷിക്കട്ടെ.......”
“അല്ല ശൈഖവര്കളെ, ജമാല് അത്തരക്കാരനല്ല. അങ്ങനെയായിരുന്നുവെങ്കില് മുല്താനിലേക്കു പോകുമായിരുന്നില്ലേ.....? തന്റെ കേന്ദ്രത്തില് നിന്ന് എവിടേക്കും ജമാല് യാത്രയായിട്ടില്ല” ജമാലുദ്ദീന് ഹാന്സവി (റ)ക്ക് വേണ്ടി ആലിം ആവോളം ശുപാര്ശ ചെയ്തുകൊണ്ടിരുന്നു......
“എനിക്കറിയാം, ജമാല് വ്യതിചലിച്ചിട്ടില്ലെന്ന്......ജമാല് അത്തരക്കാരനായിരുന്നെങ്കില് ഞാന് ജമാലിന്ന് വേണ്ടി ഹാന്സില് വരുമായിരുന്നോ, (ജമാലുദ്ദീന് ഹാന്സവി (റ) കാരണമാണ് ബാബാ ഫരീദ്(റ) ഹാന്സില് താമസമാക്കിയത്), ഞാനെന്റെ ദര്ബാറില് നിന്ന് പുറത്താക്കിയതോടെ എന്റെ മനസ്സില് നിന്നും പുറത്താക്കിയെന്ന് നിങ്ങള് കരുതുന്നുണ്ടോ,? അതെന്റെ ജമാലാണ്.........എന്റെയടുത്ത് വന്ന ആദ്യദിനം പോലെത്തന്നെ,”
ദീര്ഘമായ മൌനത്തിന് ശേഷം ബാബാ ഫരീദ്(റ) ആലിമിനോടായി പറഞ്ഞു, “ജമാലിനോട് മടങ്ങി വരാന് പറയൂ, അദ്ദേഹത്തിന് വേണ്ടി എന്റെ വാതിലുകള് തുറക്കപ്പെട്ടു കിടക്കുന്നു....അല്ലെങ്കില് എപ്പോഴാണ് ഈ വാതിലുകള് അടക്കപ്പെട്ടത്...എന്റെ മുഖത്ത് പ്രകടമായ കോപം മാത്രമാണ് ജമാല് കണ്ടത്......കഷ്ടം, ഹൃദയത്തിലേക്ക് നോക്കിയില്ല...ദുഃഖവും വിഷമവും വിരഹവേദനയും നിറഞ്ഞ ആവഴിക്ക് നോക്കിയതേയില്ല....അതു നോക്കിയിരുന്നെങ്കില് ഒരിക്കലും എന്നെ പിരിയില്ലായിരുന്നു.” ഇതും പറഞ്ഞു ബാബാ ഫരീദ്(റ) തന്റെ സ്വകാര്യ മുറിയിലേക്ക് കടന്നു, ആലിം(റ)ന് മനസ്സിലായി, ദേഷ്യവും വിഷമവും പ്രകടിപ്പിച്ച അവിടുത്തെ മനസ്സ് മഞ്ഞുതുള്ളിയേക്കാള് മൃദുലമായിരിന്നു...
തന്റെ ശൈഖിന്റെ തൃപ്തിയറിഞ്ഞ ജമാലുദ്ദീന് ഹാന്സവി (റ) സ്വല്പനേരം നിശ്ശബ്ധനായിരുന്നു...പിന്നെ ഒരു നെടുവീര്പ്പ്...മുള്ളുകള് നിറഞ്ഞ നിലത്ത് തലവെച്ച് സാഷ്ടാംഗം നമിച്ചു, നെറ്റിയില് നിന്നും രക്തമൊലിക്കാന് തുടങ്ങിയിരുന്നെങ്കിലും തലയെടുത്തില്ല....ആത്മീയ വഴിയിലെ നന്ദിപ്രകടനങ്ങള് ഇങ്ങനെ നീളുന്നു.....ഇപ്പോള് തന്റെ ശരീരവും മനസ്സും നിറയെ മുറിവുകള്.......
ജമാലുദ്ദീന് ഹാന്സവി (റ) തന്റെ ശുപാര്ശകനായ ആലിമിന്റെ കൂടെ ശൈഖിന്റെ സന്നിധിയിലേക്ക് യാത്രയായി.....ബാബാ ഫരീദ്(റ)ന്റെ മജ്ലിസ് നടക്കുന്ന സമയം..സദസ്സിലേക്ക് ആഗതര് കടന്നതോട് കൂടി സദസ്സ് നിശബ്ധമായി. “ജമാല്, ഇതെന്തൊരവസ്ഥയാണ്?” ജമാലുദ്ദീന് ഹാന്സവി (റ)ന്റെ മുറിവേറ്റ് രക്തം പുരണ്ട മുഖം കണ്ട ബാബാ ഫരീദ്(റ) അറിയാതെ ചോദിച്ചുപോയി. “ആരെങ്കിലും തന്റെ സൌന്ദര്യം(ജമാല്) ഇങ്ങനെ നശിപ്പിക്കുമോ?”, സ്നേഹമസൃണമായ ആ ചോദ്യം കേട്ട് സദസ്യരും കരയാന് തുടങ്ങി. “സയ്യിദീ, ഇത് വളരെ കുറവാണ്...” ശ്രമകരമായാണ് ഈ വാക്കുകള് ജമാലുദ്ദീന് ഹാന്സവി (റ)ന്റെ വായില് നിന്നും പുറത്ത് വന്നത്. “ശൈഖിന്റെ തണലില് നിന്ന് വേര്പ്പെട്ടവര്ക്കൊക്കെ ഇതേയവസ്ഥയാണുണ്ടാവുക, വീരഹത്തിന്റെ വെയിലില് ഞാനെരിഞ്ഞ് പോയെങ്കിലും ഈ സാമീപ്യത്തിന്റെ നിമിഷങ്ങള് എനിക്ക് ജീവന് പകര്ന്നു…..” “എരിയാനുള്ളതെല്ലാം എരിഞ്ഞടങ്ങി...ഇനി പരീക്ഷണത്തിന്റെ ഘട്ടങ്ങളിലൂടെ കടന്ന് പോവേണ്ടി വരില്ല......സ്നേഹനീധീ,,,എന്റടുത്തേക്ക് വരൂ...ചിശ്തിയാക്കളുടെ സ്നേഹത്തണല് നീങ്ങള്ക്ക് വേണ്ടി കാത്തിരിക്കുന്നു...” ബാബാ ഫരീദ്(റ)ന്റെ നാക്കില് നിന്ന് ഈ വാക്കുകള് പുറത്ത് വരേണ്ട നിമിഷം, ഒരു കൊച്ചുകുട്ടിയെപ്പോലെ ജമാലുദ്ദീന് ഹാന്സവി (റ) മുന്നോട്ട് ചെന്നു, തന്റെ ഉമ്മയുടെ മടിത്തട്ടില് നിന്നകന്നവനെപ്പോലെ, വിപത്തുക്കളാല് വേട്ടയാടപ്പെട്ടവനെപ്പോലെ.....ബാബാ ഫരീദ്(റ)വും തന്റെ ഇരിപ്പിടത്തില് നിന്നെഴുന്നേറ്റു, ആ തീരുപാദങ്ങളില് നെറ്റിവെച്ച് തേങ്ങിക്കരഞ്ഞു.....ബാബാ ഫരീദ്(റ) തന്റെ അരുമശിഷ്യനെ പിടിച്ചെഴുന്നേല്പിച്ച് സ്നേഹാലിംഗന ബദ്ധരായി.....അതിരില്ലാത്ത സ്നേഹത്തോടെ പറഞ്ഞു, “ഇന്നു മുതല് എന്റെ ജമാല് ലോകത്തിന്റെ ഖുതുബാണ്.” ബാബാ ഫരീദ്(റ)ന്റെ ഈ പ്രഖ്യാപനത്തോടെ സദസ്സ് മുഴുവനും പ്രകാശിതമായി....അനിര്്വചനീയമായ സുഗന്ധം അവിടം മുഴുവന് പരന്നു....നഷ്ടപ്രതാഭങ്ങള് മുഴുവന് തിരിച്ചു ലഭിച്ചു...മുഖം പൂര്്വാധികം പ്രകാശമാനമായി.....
ആ ബന്ധം വീണ്ടും പൂത്ത് തളിര്ത്തു...മലരുകള് വിരിഞ്ഞു തുടങ്ങി.....തന്റെ ഖിലാഫത്ത് നാമയില് ജമാലുദ്ദീന് ഹാന്സവി (റ)യുടെ ഒപ്പുണ്ടെങ്കില് മാത്രം ബാബാ ഫരീദ്(റ) പ്രാമാണികത കല്പ്പിക്കുന്നേടം വരേയെത്തി ആ സ്നേഹം. ഹിജ്റ 569ല് ബാബാ ഫരീദ്(റ)ന്റെ ജീവിത കാലത്ത് തന്നെ ജമാലുദ്ദീന് ഹാന്സവി (റ) ദിവംഗതനായി....ഈ വേര്പാട് ബാബാ ഫരീദ്(റ)നുണ്ടാക്കിയ ദുഃഖം പരിധികളില്ലാത്തതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു...............
ഗുണപാഠങ്ങള്.............................................................................................................................വിവരണാതീതം........© 2025 Created by Habeeb Rahman. Powered by
You need to be a member of Jeelani Message to add comments!
Join Jeelani Message