• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

സൂക്ഷിക്കുക വിഷ ജീവികളെ

وقال سهل بن عبد الله رضي الله عنه: إحذر ثلاث من أصناف الناس : الجبابرة الغافلين والقراء المداهنين والمتصوفة الجاهلين اهـ وزاد الشيخ زروق رضي الله عنه: علماء الظاهر قال لأن نفوسهم غالبة عليهم اهـ

قلت (إبن عجيبة) : الجلوس معهم اليوم أقبح من سبعين عاميا غافلا وفقيرا جاهلا لأنهم لا يعرفون إلا ظاهر الشريعة ويرون أن من خالفهم فى هذا الظاهر خاطئ أو ضال فيجهدون فى رد من خالفهم يعتقدون أنهم ينصحون وهم يغشون ، فليحذر المريد من صحبتهم والقرب منهم ما استطاع، فإن توقف فى مسألة ولم يجد من يسأل عنها من أهل الباطن فليسأله على حذر ويكون معه كالجالس مع العقرب والحية ، والله ما رأيت أحدا قط من الفقراء قرب منهم وصحبهم فافلح ابدا فى طريق الخصوص  (إيقاظ الهمم) إنتهي

സഹല് ബിന് അബ്ദില്ലാഹ് (റ) പറയുന്നു. മൂന്ന് വിഭാഗം ജനങ്ങളെ നിങ്ങള് സൂക്ഷിക്കുക, അശ്രദ്ധരായ അതിശക്തര്, സ്തുതി പാടകരായ ഖുറ്രാഅ്, വിഢ്ഢികളായ സൂഫിയാക്കള്. സറൂഖ് (റ) കൂടുതലാക്കി, ളാഹിറിന്റെ (ശരീഅത്തിന്റെ) പണ്ഡിതരും. കാരണം അവരുടെ ശരീരം അവരുടെ മേല് (ആത്മാവിന്റെ മേല്) അതിജയിച്ചതാണ്.

ഞാന് പറയുന്നു, (ഇബ്നു ഉജൈബ (റ)), ഇന്ന് ശരീഅത്തിന്റെ പണ്ഡിതരുടെ കൂടെയിരിക്കല് എഴുപത് അശ്രദ്ധരായ സാധാരണക്കാരുടെയും വിഢ്ഢികളായ സൂഫിയാക്കളുടെയും കൂടെയിരിക്കുന്നതിനേക്കാളും മോശമാണ്. കാരണം അവര്ക്ക് ബാഹ്യമായ ശരീഅത്തല്ലാതെ ഒന്നും അറിയില്ല. ആ ബാഹ്യ ശരീഅത്തില് അവരെ എതിര്ക്കുന്നവരൊക്കെ വഴിപിഴച്ചവരും ദുര്മാര്ഗ്ഗികളുമാണെന്ന് അവര് വിശ്വസിക്കുന്നത് കാരണം അവരെ എതിര്ക്കുന്നവരെ അവര് ശക്തമായി തിരിച്ചടിക്കുന്നു. അവര് വിശ്വസിക്കുന്നത് ജനങ്ങളെ തങ്ങള് നന്മ ഉപദേശിക്കുകയാണെന്നാണ്, യഥാര്ത്ഥത്തില് അവര് ജനങ്ങളെ വഞ്ജിക്കുകയാണ്. അത് കൊണ്ട് മുരീദുമാര് ഇത്തരക്കാരോടുള്ള സഹവാസവും അടുപ്പവും കഴിയുന്നത്ര സൂക്ഷിക്കണം. വല്ല കര്മ്മ ശാസ്ത്രപരമായ കാര്യങ്ങളിലും സംശയം വന്നാല്, ആന്തരിക ജ്ഞാനമുള്ള ഒരാളെയും ലഭിക്കാതെ വരികയും ചെയ്താല്, ബാഹ്യ ശരീഅത്തിന്റെ പണ്ഡിതരോട് ചോദിക്കാം. പക്ഷെ, സൂക്ഷിച്ചു വേണേ. പാമ്പിന്റെയോ തേളിന്റെയോ അടുത്ത് ഇരിക്കും പോലെ വേണം ഇരിക്കാന്. അല്ലാഹു ആണ, ഇത്തരക്കാരോട് സഹവാസവും അടുപ്പവും കാണിച്ച ഒരു സൂഫിയും നമ്മുടെ മാര്ഗ്ഗത്തില് വിജയിച്ചിട്ടേയില്ല.

(തെറ്റുകളുണ്ടെങ്കില് ഈ വിനീതനെ അറിയിച്ചാലും)

 

Views: 236

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service