• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

വീണ്ടും ഒരു വസന്തം

     

വീണ്ടും ഒരു വസന്തം

 

സംസ്കാരസമ്പന്നതയുടെയും നാഗരിക വികാസത്തിന്റെയും വിദൂരസാദ്ധ്യതകള്‍ പോലും ദൃശ്യമല്ലാത്തവിധം തമോമയമായിരുന്ന അറേബ്യന്‍ അര്‍ദ്ധദ്വീപിലേക്ക് ആണ് നൂറ്റാണ്ടുകള്‍ക്കപ്പുറം പുണ്യ പ്രവാചകന്‍ (സ) കടന്നു വന്നത്‌.തീര്‍ത്തും പ്രാകൃതരായിരുന്ന അറേബ്യന്‍ ജനസാമാന്യത്തെ ഏതു മാനദണ്ഡമനുസരിച്ചും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായിപരിവര്‍ത്തിപ്പിക്കുകയാണ് അല്ലാഹുവിന്റെ റസൂല്‍ (സ) ചെയ്തത്.തളിര്‍ക്കുന്ന മേച്ചില്‍പ്പുറങ്ങള്‍ തേടി മരുപ്പച്ചകളില്‍ നിന്ന് മരുപ്പച്ചകളിലേക്ക് ചേക്കേറുന്ന ഇടയഗോത്രങ്ങളെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി സംസ്കാരസമ്പന്നരാക്കി മാറ്റാന്‍ അവിടത്തേക്ക് സാധിച്ചു.

       കേവലം കാല്‍നൂറ്റാണ്ടില്‍ താഴെ വരുന്ന ഒരു കാലയളവ്കൊണ്ട് നാഗരികതകളുടെയോ നിദാനശാസ്ത്രങ്ങളുടെയോ പിന്‍ബലം കൊണ്ട് വിദഗ്ദരെന്നു അവകാശപ്പെടുന്നവര്‍ക്ക് സാധിക്കാത്തതാണ് പുണ്യ റസൂല്‍ (സ) സാധിച്ചെടുത്തത്.പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മുമ്പില്‍ പതറാതെ തന്റെ ജീവിതം കെട്ടിപ്പടുക്കുകയും ആ ജീവിതത്തെ മാര്‍ഗരേഖയായി സമര്‍പ്പിച്ചു ഒരു സമൂഹത്തെയും വിശാല രാഷ്ട്രത്തെയും വളര്‍ത്തിയെടുത്ത് സമകാലീനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും അതിജയിക്കുന്ന അവസ്ഥയിലേക്ക് വിശുദ്ധ ഇസ്‌ലാമിനെ അവിടന്ന് വളര്‍ത്തിഎടുത്തു. 

       ഹിറാ ഗുഹയില്‍ ധ്യാനനിരതനായ പുണ്യ പ്രാവാചകന്‍ (സ)ക്ക്അവതരിച്ച ആദ്യ വചനങ്ങള്‍.നിസ്സാരവും നിസ്സഹായവുമായ ഭ്രൂണത്തില്‍ നിന്ന് മനുഷ്യനെന്നമഹാവിസ്മയത്തെ സൃഷ്ടിച്ച് വളര്‍ത്തുകയും,തൂലികയിലൂടെ,അക്ഷരവിദ്യയിലൂടെ,മനുഷ്യനെ വിജ്ഞാന സമ്പന്നരാക്കി അനുഗ്രഹിക്കുകയും ചെയ്ത സൃഷ്ടികര്‍ത്താവായ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കാന്‍ ആഹ്വാനം ചെയ്ത ആദ്യഅഞ്ചുവചനങ്ങളിലൂടെ അറേബ്യയുടെ അതിര്‍ത്തികള്‍ക്കപ്പുറം ലോകത്തെയും ലോകരെയും ഒന്നായി കാണുന്ന ഒരു മഹാജീവിത സന്ദേശത്തെ ലോകത്തിനു നല്‍കുകയാണ് അവിടന്ന് ചെയ്തത്.

    സാമൂഹിക ജീവിതത്തിന്റെവികാസപരിണാമങ്ങളെയും ഉത്‌ഥാനപതനങ്ങളെയും തള്ളിപറയാതെ ജീവിതവിജയത്തിനു അവയേക്കാളെല്ലാം ഉപരിയായി വേണ്ടത്‌ വിശ്വാസവും ധര്‍മനിഷ്ഠയുമാണെന്ന സത്യം മാനവികതയെ ബോധ്യപ്പെടുത്തി നേരിന്റെ നേര്‍വഴിയിലേക്ക് പ്രവാചകര്‍ വഴിനടത്തി.അവികലമായ ജീവിതം മാര്‍ഗമാക്കിയവര്‍ക്ക് മുന്നില്‍ അന്യൂനമായ മാര്‍ഗദര്‍ശനം നല്‍കി ജീവിതത്തെ രൂപപ്പെടുത്തുകയും ധാര്‍മികമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്ത് അവിടന്ന് ലോകത്തിന്റെ മുന്നേ നടന്നു.

       സ്ഥലകാലഭേദങ്ങള്‍ക്കതീതമായി വിശുദ്ധ തൌഹീദിന്റെ സന്ദേശം അറഫയുടെ മണല്ക്കുന്നുകള്‍ക്കപ്പുറത്ത്‌ ലോകത്തിന്റെ വിശാലതയിലേക്ക് പറിച്ച്‌നട്ട്കൊണ്ട് ലോകാനുഗ്രഹിയായി അവിടന്ന് പ്രോജ്ജ്വലിച്ചു നിന്നു. ധര്‍മാധര്‍മങ്ങളെയും സത്യാസത്യങ്ങളെയും ലോകത്തിനു മുമ്പില്‍ വിവേചിച്ചു കൊടുത്ത പുണ്യ ഹബീബ്‌ (സ) തൌഹീദിന്റെ മാസ്മരികതയിലൂടെ അന്ത്യനാള്‍ വരെ നിലനില്‍ക്കേണ്ട വിശുദ്ധ ഖിലാഫത്ത് തന്റെ അനുചരരിലേക്ക് പകര്‍ന്നു നല്‍കി.വിശുദ്ധ തൌഹീദിന്റെ മാര്‍ഗവും ലക്ഷ്യവും എന്തെന്ന് നിര്‍ണയിക്കാനറിയാതെ പ്രസ്ഥാനങ്ങളും പ്രാസ്ഥാനികരും കുഴങ്ങുന്ന സമകാലിക സാഹചര്യത്തിലാണ് പ്രവാചകന്റെ ജന്മദിനസ്മരണകള്‍ക്ക് പ്രസക്തിയേറുന്നത്.

       ആത്മീയവിജ്ഞാനങ്ങളുടെ അന്യൂനമായ വഴിത്താരകളെ സമൂഹപഥങ്ങളിലേക്ക് പകര്‍ന്നുനല്‍കാന്‍ കരുത്തരായ സാര്‍ത്ഥവാഹകരെ സജ്ജരാക്കിയാണ് അവിടത്തെ കര്‍മ്മപഥം ഭൗതികലോകത്ത്‌ നിന്നു റഫീഖുല്‍അഅലയിലേക്ക്നീങ്ങിയത്.കാതങ്ങള്‍ക്കകലെ മദീനയുടെ മണല്‍പ്പരപ്പില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പരിശുദ്ധമായ അവിടത്തെ പുണ്യമായ റൌദാശരീഫില്‍ മുസ്‌ലിം മാനസങ്ങളിലെ നിത്യ ഹരിതമായ ആ പച്ചമകുടത്തിനു താഴെകിടന്നു ലോകത്തിന്റെ ഗതിവിഗതികളെ ഇന്നും നിയന്ത്രിക്കുന്ന ആമിനബീവി (റ) യുടെ മുത്ത്‌ മോന്റെ ജന്മദിനം നമുക്ക് വീണ്ടുവിചാരത്തിന് വഴിയൊരുക്കട്ടെ.സര്‍വ്വ ചരാചരങ്ങളും നമ്രശിരസ്കരായി നിന്ന ആ തിരുജീവിത സാഗരത്തില്‍ നിന്നു നമുക്കെന്തു നേടാനും പകര്‍ത്താനുമുണ്ടെന്നു ഇനിയെങ്കിലും നാമന്വേഷിക്കുക.അല്ലാഹു നമ്മെ തുണക്കട്ടെ.ആമീന്‍

       "എന്റെ സമൂഹം നാശോന്മുഖമാകുന്ന സമയത്ത് എന്റെ സുന്നത്തിനെ മുറുകെപ്പിടിക്കുന്നവര്‍ക്ക് നൂറ് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലമുണ്ടെന്ന്" പഠിപ്പിച്ച ആ തിരുജീവിതം നമുക്ക്‌ മാതൃകയാവട്ടെ.കാലാന്തരങ്ങളായി അല്ലാഹുവിന്റെ പ്രതിനിധികള്‍ കൈമാറി തന്ന ആ തിരുസുന്നത്ത്‌ മുറുകെ പിടിച്ചു നാം മുന്നേറുക.തൌഹീദിന്റെ വിളക്കുമാടങ്ങള്‍ക്ക് നാം കാവലാളാവുക,തിന്മയുടെ അന്തകരും വിപാടകരുമാവുക.അതാകട്ടെ പുണ്യ വസന്തം നമുക്ക് നല്‍കുന്ന സന്ദേശവും ഓര്‍മ്മപ്പെടുത്തലും.

പുണ്യ റസൂലേ അങ്ങേക്ക് സലാം, അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്........

 

ഏവര്‍ക്കും നബിദിനാശംസകള്‍.

 

Views: 180

Comment

You need to be a member of Jeelani Message to add comments!

Join Jeelani Message

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service